കൊച്ചി: മുഖ്യമന്ത്രി ചർച്ചകൾ കോൺഗ്രസിൽ പുകയുന്പോൾ വി.ഡി. സതീശനെ പിന്തുണച്ച് കുറിപ്പുമായി നടൻ സിദ്ധിഖ്. ഈ തെരഞ്ഞെടുപ്പിൽ നൂറിൽ അധികം സീറ്റിൽ വിജയിച്ചു യുഡിഎഫ് അധികാരത്തിൽ വരും. ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവാണ് വി. ഡി സതീശൻ എന്ന് സിദ്ധിഖ് പറഞ്ഞു. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ് സതീശനെന്നും സിദ്ധിഖ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉന്നത തല നേതാക്കളോട് ഒരു വാക്ക്. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്ക്കും ഐക്യജനാധിപത്യ മുന്നണിക്കും ലഭിച്ച തിളക്കമാർന്ന വിജയത്തിൽ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തിൽ ഞങ്ങളെല്ലാവരും അല്പം ബേജാറിലാണ്. ശ്രീ പിണറായി വിജയനോടും…
Read MoreDay: May 7, 2026
അടിച്ചു മോനെ! 30 വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ടെക്സസിലെ ദമ്പതികൾക്ക് അടിച്ചത് 390 കോടി രൂപ ലോട്ടറി
എല്ലാവർഷവും മുടങ്ങാതെ ലോട്ടറി എടുക്കുന്ന ദമ്പതികൾക്ക് ഒടുവിൽ ഭാഗ്യം വീണുകിട്ടിയത് 30 വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം. അമേരിക്കയിലെ ടെക്സസിലുള്ള ദമ്പതികൾ 30 വർഷത്തോളം ഒരേ ലോട്ടറി മുടങ്ങാതെ എടുത്തതിനൊടുവിൽ 390 കോടി രൂപ സമ്മാനമായി നേടി. ഒടുവിൽ ഭാഗ്യം ഒരുനാൾ അവരെയും തേടിയെത്തി. റിച്ചാർഡ്സൺ സ്വദേശികളായ ഈ ദമ്പതികൾ കഴിഞ്ഞ 30 വർഷമായി ലോട്ടോ ടെക്സസ് എന്ന ലോട്ടറിയിൽ ഓരോ നറുക്കെടുപ്പിലും മുടങ്ങാതെ പങ്കാളികളാകാറുണ്ടായിരുന്നു. ഏപ്രിലിൽ നടന്ന നറുക്കെടുപ്പിൽ 21, 28, 33, 34, 43, 44 എന്നീ നമ്പറുകളാണ് ഇവർക്ക് കോടികളുടെ ഭാഗ്യം കൊണ്ടുവന്നത്. തങ്ങളുടെ സ്വകാര്യത മാനിച്ച് ദമ്പതികൾ പേര് വെളിപ്പെടുത്താൻ ആഗ്രഹിച്ചില്ല. ലഭിച്ച തുക ഉപയോഗിച്ച് കുടുംബത്തെ സഹായിക്കാനും ലോകം മുഴുവൻ ചുറ്റിക്കാണാനുമാണ് ദമ്പതികൾ ആഗ്രഹിക്കുന്നതെന്നുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. വർഷങ്ങളോളം ഒരേ ലക്ഷ്യത്തിനായി കാത്തിരുന്ന ഇവരുടെ ക്ഷമയ്ക്കും അർപ്പണബോധത്തിനും ലഭിച്ച വലിയ പ്രതിഫലമായാണ് ഈ വിജയത്തെ…
Read Moreഐപിഎല്‍ ഫൈനല്‍ വേദി മാറ്റി
അഹമ്മദാബാദ്: 2026 സീസണ് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ പ്ലേ ഓഫ് വേദികള്‍ ബിസിസിഐ പ്രഖ്യാപിച്ചു. ഈ മാസം 26 മുതല്‍ 31വരെയാണ് പ്ലേ ഓഫ്, ഫൈനല്‍ അടക്കമുള്ള മത്സരങ്ങള്‍. മുമ്പ് പ്രഖ്യാപിച്ചതില്‍നിന്നു വ്യത്യസ്തമായി ഫൈനല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഫൈനല്‍ നടക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. പ്ലേ ഓഫ് ഫിക്സ്ചര്‍ ക്വാളിഫയര്‍ 1:മേയ് 26- ധര്‍മശാല എലിമിനേറ്റര്‍:മേയ് 27- ചണ്ഡിഗഡ് ക്വാളിഫയര്‍ 2:മേയ് 29- ചണ്ഡിഗഡ് ഫൈനല്‍:മേയ് 31- അഹമ്മദാബാദ്
Read Moreബയേണിനെ വീഴ്ത്തി പിഎസ്ജി ഫൈനലിൽ; കലാശപ്പോരിൽ എതിരാളികൾ ആഴ്സണൽ
മ്യൂണിക്ക്: യൂറോപ്യൻ ഫുട്ബോളിന്റെ രാജാക്കന്മാരെ നിശ്ചയിക്കുന്ന യുഫേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടത്തിന് വേദിയൊരുങ്ങി. ആവേശകരമായ സെമി ഫൈനലിൽ ജർമ്മൻ കരുത്തരായ ബയേൺ മ്യൂണിക്കിനെ മറികടന്ന് ഫ്രഞ്ച് ക്ലബ് പിഎസ്ജി ഫൈനലിൽ പ്രവേശിച്ചു. കലാശപ്പോരിൽ ഇംഗ്ലീഷ് ക്ലബ് ആഴ്സണലാണ് പിഎസ്ജിയുടെ എതിരാളികൾ. തുടർച്ചയായ രണ്ടാം തവണയാണ് പിഎസ്ജി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നത്. ബയേണിന്റെ ഹോം ഗ്രൗണ്ടായ അലിയൻസ് അരീനയിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ 1 -1 സമനിലയിൽ കലാശിച്ചിരുന്നു. എന്നാൽ ആദ്യ പാദത്തിലെ മിന്നും പ്രകടനം പിഎസ്ജിക്ക് തുണയായി. ഇരുപാദങ്ങളിലുമായി 6-5 എന്ന അഗ്രഗേറ്റ് സ്കോറിനാണ് പിഎസ്ജിയുടെ മുന്നേറ്റം. മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ബയേണിനെ ഞെട്ടിച്ചുകൊണ്ട് പിഎസ്ജി ലീഡെടുത്തു. സൂപ്പർ താരം ഖ്വിച്ച വാരാത്സലേഹിയ നൽകിയ പാസ് ലക്ഷ്യത്തിലെത്തിച്ച് ഉസ്മാൻ ഡെംബെലെ പിഎസ്ജിക്ക് സ്വപ്നതുല്യമായ തുടക്കം നൽകി. പിന്നീട് ഒരു…
Read Moreബിന്ദുവേ, പക്കത്തില് വാ….ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; വേണ്ടെന്ന് പറഞ്ഞ് പോയിട്ടും പിന്നെയും നിർബന്ധിച്ചു; വീഡിയോ വൈറൽ
തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് നിര്‍ണായക നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ കൊല്ലത്തെ നിയുക്ത എംഎല്‍എ ബിന്ദുകൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാന്‍ ശ്രമിച്ച് വെട്ടിലായി ചെറിയാന് ഫിലിപ്പ്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബിന്ദു കൃഷ്ണ എതിര്‍ത്തെങ്കിലും വീണ്ടും ആലിംഗനം ചെയ്യാന്‍ ചെറിയാന് ഫിലിപ്പ് ശ്രമം നടത്തുന്നത് വീഡിയോയിൽ കാണാം. കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ചെറിയാന് ഫിലിപ്പ് മറ്റ് നേതാക്കള്‍ക്ക് കൈ കൊടുക്കുകയും ആലിംഗനം ചെയ്യുകയുകയും ചെയ്ത സമയത്ത് ബിന്ദു കൃഷ്ണ അവിടേക്ക് കടന്നു വരികയായിരുന്നു. അവരെ കണ്ടയുടൻതന്നെ ചെറിയാൻ ഫിലിപ് കെട്ടിപ്പിടിക്കാൻ ഓടിയെത്തി. എന്നാൽ അതിൽ അസ്വസ്തത പ്രകടിപ്പിച്ച ബിന്ദു കൃഷ്ണ പിന്നിലേക്ക് മാറി നിന്നിട്ടും അദ്ദേഹം വിടാൻ ഉദ്ദേശിച്ചില്ല. വീണ്ടും ആലിംഗനം ചെയ്യാൻ മുന്നോട്ട് ആഞ്ഞതോടെ ബിന്ദു കൃഷ്ണ എതിർത്ത് പിന്നിലേക്ക് മാറി. ഇതും വീഡിയോയിൽ കാണാൻ സാധിക്കും.
Read More24 മണിക്കൂറിൽ വിവാഹം ! ചണ്ഡീഗഢിൽ ദമ്പതികൾ ഒറ്റ ദിവസംകൊണ്ട് വിവാഹം കഴിച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറൽ
ഒറ്റ ദിവസംകൊണ്ട് വിവാഹം നടത്താൻ നിങ്ങൾക്ക് സാധിക്കുമോ ? എന്നാൽ അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വെറും 24 മണിക്കൂറിനുള്ളിൽ ആസൂത്രണം ചെയ്ത് നടത്തിയ വിവാഹമാണ് തംരംഗം. ചണ്ഡീഗഢിൽ ദമ്പതികൾ മാതാപിതാക്കളെപ്പോലും അറിയിക്കാതെ, കേവലം 30 അതിഥികളെ മാത്രം പങ്കെടുപ്പിച്ചാണ് പെട്ടെന്ന് വിവാഹം നടത്തിയത്. മാസങ്ങൾ നീളുന്ന പ്ലാനിംഗും വലിയ ഒരുക്കങ്ങളും ഒഴിവാക്കി ലളിതമായി വിവാഹം കഴിക്കാൻ വധുവായ ആകാൻക്ഷ വർമ്മയാണ് ആദ്യം തീരുമാനമെടുത്തത്. വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെ അന്നുതന്നെ അത് നടത്തിക്കൂടെ എന്ന് വധു ചോദിക്കുകയായിരുന്നു. വധുവിന്റെ ആഗ്രഹം പങ്കുവച്ചപ്പോൾ വരനും , അതുപോലെ ഇരുവരുടെയും കുടുംബങ്ങളും വിവാഹത്തിന് സന്തോഷത്തോടെ സമ്മതിച്ചു. ആഡംബരങ്ങൾ എല്ലാം ഒഴിവാക്കി വളരെ ലളിതവും ഒരു ചെറിയ ചടങ്ങ് മാത്രമായി വെറും 30 അതിഥികൾ മാത്രമാണ് പങ്കെടുക്കുന്ന രീതിയിലാണ് വിവാഹം നടത്തിയത്. അനാവശ്യ സമർദ്ദങ്ങളും കോലാഹലങ്ങളും ഇല്ലാതെ…
Read Moreഭാരതപ്പുഴയിലും ശുദ്ധജലമില്ല; കുടിവെള്ളവിതരണം പ്രതിസന്ധിയിൽ
ഷൊർണൂർ: ഭാരതപ്പുഴയും വറ്റിവരളുന്നു, യന്ത്രസഹായത്തോടെ ചാലെടുത്ത് തടയണയിൽ വെള്ളമെത്തിച്ചു. രൂക്ഷമായ വരൾച്ചയിൽ പുഴ നീർച്ചാലായി മാറിതുടങ്ങി. കൊടുംചൂടിൽ നാടും നഗരവും വെന്തുരുകുകയാണ്. ജലക്ഷാമം രൂക്ഷമായതോടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഭാരതപ്പുഴ തടയണയിൽ വെള്ളമെത്തിക്കാൻ ചാലെടുത്താണ് ജലലഭ്യത ഉറപ്പാക്കുന്നത്. വേനലിൽ പുഴ വരണ്ടതോടെ തടയണയിലും ആവശ്യത്തിന് വെള്ളമില്ലാതായ സ്ഥിതിയാണ്. പുഴയിലെ കിണറുകൾക്ക് സമീപത്തേക്കാണ് ചാലെടുത്തത്. കഴിഞ്ഞദിവസം മലമ്പുഴ ഡാം തുറന്നിരുന്നു. ഈ വെള്ളമെത്തുമ്പോൾ സംഭരിക്കാനായാണ് കിണറുകൾക്ക് സമീപത്തേക്ക് ചാലെടുത്തത്. രണ്ടാഴ്ചത്തേക്കുള്ള വെള്ളം മാത്രമേ തടയണയിലുള്ളൂ എന്നാണ് ജല അഥോറിറ്റി നൽകുന്ന വിവരം. മലമ്പുഴ ഡാം തുറന്ന് വെള്ളംവിട്ടെങ്കിലും നാലു ദിവസമെങ്കിലുമെടുക്കും വെള്ളം ഷൊർണൂരെത്താൻ. ഷൊർണൂർ തടയണയിലേക്കെത്തുന്നതിന് മുമ്പ് കിണറുകൾക്ക് സമീപത്തേക്കെത്തിച്ച് വെള്ളം സംഭരിക്കാനാണ് പുഴയിൽ ജെസിബി ഉപയോഗിച്ച് ചാലെടുത്തതെന്ന് അധികൃതർ അറിയിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പൈപ്പുകളിലൂടെ ഒന്നിടവിട്ട ദിവസങ്ങളിലായി കുടിവെളളവിതരണം നിയന്ത്രിച്ചിട്ടുണ്ട്. പൈപ്പിലൂടെ വെള്ളമെത്താത്ത മേഖലകളിലേക്ക് ടാങ്കർ ലോറികളിലും കുടിവെള്ളം…
Read Moreചാലഞ്ചിലൂടെ പണം കണ്ടെത്തി സഹപാഠിയുടെ ഭൂമി രജിസ്ട്രേഷൻ നടത്തി നൽകി വിദ്യാർഥികൾ
തൃപ്രയാർ: സഹപാഠിക്ക് കരുതലായി വിദ്യാർഥികൾ. നാട്ടിക എസ്എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർഥികളാണ് ഒന്‍പതുവർഷമായി മുടങ്ങിയിരുന്ന സ്ഥലത്തിന്റെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ പണം കണ്ടെത്തി നൽകി മാതൃകയായത്. വർഷങ്ങൾക്കുമുമ്പ് സ്ഥലം വാങ്ങുന്നതിനായി അഡ്വാൻസ് തുക നൽകിയിരുന്നുവെങ്കിലും ശേഷിച്ച തുക നൽകാൻ കഴിയാതെ രജിസ്ട്രേഷൻ നടപടികൾ നിലച്ചിരിക്കുകയായിരുന്നു. ഓരോ കുട്ടിയുടെയും വീട്ടിലേക്ക് അധ്യാപകർ നടത്തുന്ന സന്ദർശനത്തിനിടയിലാണ് വിദ്യാർഥിയുടെ ദുരവസ്ഥ മനസിലാക്കിയത്. തുടർന്ന് എൻഎസ്എസ് വിദ്യാർഥികളുമായി ചർച്ച നടത്തി. ആവശ്യമായ തുക സമാഹരിക്കാൻ വിവിധ ചലഞ്ചുകൾ സംഘടിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും ചേർന്നുള്ള ഈ ശ്രമം വിജയകരമായി പൂർത്തിയാകുകയും റജിസ്ട്രേഷന് ആവശ്യമായ തുക കണ്ടെത്തുകയും ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് പി.എസ്.പി. നസീർ, പ്രിൻസിപ്പൽ ജയബിനി എന്നിവരുടെ സാന്നിധ്യത്തിൽ പ്രോഗ്രാം ഓഫീസർ ശലഭ ശങ്കർ, എൻഎസ്എസ് ലീഡർമാരായ കെ.എസ്.ദേവദർശൻ, ഇ. എച്ച്.ശിവനന്ദ എന്നിവർചേർന്ന് ബാക്കിയുള്ള തുക കൈമാറി. എൻഎസ്എസ് വളണ്ടിയേഴ്സ് ആയ…
Read Moreവിദ്യാര്‍ഥികള്‍ സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ പരിശ്രമിക്കണമെന്ന് നിമിഷി ത്രിപാഠി
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികള്‍ തങ്ങളുടെ സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ കഠിനമായി പരിശ്രമിക്കണമെന്ന് തൃശൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ നിമിഷി ത്രിപാഠി ഐപിഎസ്. ഇരിങ്ങാലക്കുട രൂപതയുടെ സഹൃദയ ലൂമന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ഏഴാംക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ക്കായി കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടത്തിയ ത്രിദിന സിവില്‍ സര്‍വീസ് ക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. യുപിഎസ്സി പോലുള്ള രംഗങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ കടന്നുവരണമെന്നും രാജ്യത്തെയും ജനങ്ങളെയും സേവിക്കാനുള്ള വലിയ അവസരമാണിതെന്നും നിമിഷി ത്രിപാഠി വിദ്യാര്‍ഥികളെ ഉദ്ബോധിപ്പിച്ചു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തൃശൂര്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി 125 വിദ്യാര്‍ഥികള്‍ പങ്കെടുത്ത ക്യാമ്പില്‍ മോട്ടിവേഷണല്‍ സ്പീക്കറും ട്രെയിനറുമായ ഡിംപിള്‍ റീഷന്‍, സൈബര്‍ പോലീസ് ഉദ്യോഗസ്ഥനായ എന്‍.എ. സച്ചിന്, സിവില്‍ സര്‍വീസ് 248 ാം റാങ്കുകാരനായ അരവിന്ദ് ഈശ്വരന്‍കുട്ടി, കരിയര്‍ വിദഗ്ധനായ റവ.ഡോ.…
Read Moreകഥകളിയുടെ ആട്ടവിളക്കണയാത്ത 61 വർഷങ്ങൾ
കഥകളി കാണാനൊക്കെ ഇക്കാലത്ത് ആളുണ്ടോ എന്ന് ചോദിച്ച സുഹൃത്തിനെയും കൊണ്ട് തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ കഥകളി ക്ലബ് തൃശൂരിന്റെ പ്രതിമാസ പരിപാടിക്ക് എത്തുമ്പോൾ ഇരിക്കാൻ സീറ്റ് ഉണ്ടായിരുന്നില്ല. അരങ്ങിൽ ആട്ട വിളക്ക് തെളിയും മുമ്പേ സദസ് നിറഞ്ഞുതുളുമ്പിയിരുന്നു. അതുകണ്ട് സുഹൃത്ത് പറഞ്ഞു – എന്റെ ചോദ്യം ഞാൻ പിൻവലിച്ചിരിക്കുന്നു. ഇനി ഒരിക്കലും ഈ ചോദ്യം ഞാൻ ഒരാളോടും ചോദിക്കില്ല. അതായിരുന്നു കഥകളി ക്ലബ് തൃശൂരിന്റെ മഹാത്മ്യം. കഥകളിയെ ജനകീയമാക്കുന്നതിൽ കഴിഞ്ഞ 61 വർഷമായി കഥകളി ക്ലബ് തൃശൂർ അതിന്റെ ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. മാസാമാസം കഥകളി കാണാനുള്ള ഭാഗ്യം തൃശൂർക്കാർക്ക് ഉണ്ട്. അതിനുള്ള അവസരമാണ് കഥകളി ക്ലബ് തൃശൂർ ഒരുക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കഥകളി സംഘങ്ങൾ ഇവിടെയെത്തി കഥകളി അവതരിപ്പിക്കുമ്പോൾ അതു കാണാൻ സമ്പന്നമായ ഒരു സദസ് മുന്നിലുണ്ട് എന്നത് കഥകളി അവതരിപ്പിക്കുന്നവർക്ക്…
Read More