ബി​സ്ക്കറ്റ് ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് മൂ​ന്ന് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി; സംഭവത്തിൽ ബിഹാർ സ്വദേശി അറസ്റ്റിൽ

ചെ​ന്നൈ: മൂ​ന്ന് വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ‌ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​വ​ള്ളൂ​ർ ജി​ല്ല​യി​ലെ ഗ​മ്മി​ഡി​പ്പൂ​ണ്ടി സി​പ്കോ​ട്ട് വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ​ദി​വ​സം വീ​ടി​ന​ടു​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ പ്ര​തി ബി​സ്ക്ക​റ്റ് ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ആ​ളൊ​ഴി​ഞ്ഞ പൊ​ന്ത​ക്കാ​ട്ടി​ൽ എ​ത്തി​ച്ച് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്ന നി​ല​യി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ കു​ട്ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഒ​ന്നി​ല​ധി​കം പേ​ർ​ക്ക് കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ചി​ല​രെ നാ​ട്ടു​കാ​ർ മ​ർ​ദി​ച്ച​താ​യാ​ണ് വി​വ​രം. എ​ന്നാ​ൽ ഇ​ത് കൂ​ട്ട​ബ​ലാ​ത്സം​ഗ​മ​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക് മാ​ത്ര​മേ പ​ങ്കു​ള്ളെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

മ​ര​ച്ചീ​നി​യു​ടെ ഉ​പ​യോ​ഗം കു​റ​ഞ്ഞു; ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ മ​ര​ച്ചീ​നി കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്നു

വെ​ള്ള​റ​ട: ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ ക​ര്‍​ഷ​ക​ര്‍ മ​ര​ച്ചീ​നി കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്നു. മ​ര​ച്ചീ​നി​യു​ടെ ഉ​പ​യോ​ഗം കു​റ​ഞ്ഞ​തോ​ടെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ൽ. ഒ​രേ​ക്ക​റി​ല്‍ മ​രി​ച്ചീ​നി കൃ​ഷി ന​ട​ത്തി​യാ​ല്‍ അ​ത് മൊ​ത്ത​ത്തി​ല്‍ ഏ​റ്റെ ടു​ക്കാ​ന്‍ ആ​ളി​ല്ലാ​ത്ത​താ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്. വി​ള​വ് ക​ഴി​ഞ്ഞ് ഒ​രു മാ​സം​വ​രെ മ​ര​ച്ചീ​നി പി​ഴു​തെ​ടു​ക്കാ​നു​ള്ള കാ​ലാ​വ​ധി​യു​ള്ള​തി​നാ​ല്‍ വ​ന്‍​ന​ഷ്ടം വ​രാ​തെ ക​ര്‍​ഷ​ക​ര്‍ ഒ​രു വി​ധം പി​ടി​ച്ചു നി​ല്‍​ക്കു​ക​യാ​ണ്.​മ​ര​ച്ചീ​നി കൃ​ഷി​ക്കാ​യി ഒ​രു ല​ക്ഷം രൂ​പ ചെ​ല​വാ​ക്കു​ന്ന​വ​ര്‍​ക്ക് 50,000 രൂ​പ​യ്ക്ക് മ​ര​ച്ചീ​നി വി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. മ​ര​ച്ചീ​നി കൃ​ഷി​ക്ക് കി​ഴ​ങ്ങ് ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ള്‍ പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ന്നു​ണ്ടെ​ങ്കി ലും ​വി​പ​ണി പാ​ടെ ത​ക​ര്‍​ന്ന​തി​നാ​ല്‍ കൃ​ഷി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​ന്‍ ക​ര്‍​ഷ​ക​ര്‍ മ​ടി​ക്കു​ന്നു. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ പ്ര​ധാ​ന​മാ​യും ക​ണ്ടു​വ​രു​ന്ന​ത് 70 വ​ര്‍​ഷ​ത്തി​ലേ​റെ കൃ​ഷി പാ​ര​മ്പ​ര്യ​മു​ള്ള മ​ര​ച്ചി​നി​യി​ന​ത്തി​ല്‍​പെ​ട്ട​വ​യാ​ണ്. ക​ലി​യ​ന്‍ മ​ര​ച്ചി​നി, വെ​ള്ള​പ്പി​രി​യ​ന്‍, സു​ന്ദ​രി​വെ​ള്ള, കാ​ല​ന്‍, ചി​ത്തി​ര​ക്കാ​ലി, ചു​ണ്ട് ചു​വ​പ്പ​ന്‍, മാം​കു​ഴ​ന്ത​ന്‍, ക​രി​യി​ല മു​ട്ട​ന്‍, നൂ​റു​മു​ട്ട​ന്‍, കാ​ച്ചി​ല്ല് മു​ട​ന്‍, മ​ഞ്ഞ​കാ​ച്ചി​ലി മു​ട്ട​ന്‍ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളാ​ണ്…

Read More

ബ​ജ​റ്റ് ത​യാ​റാ​ക്കു​ന്ന തി​ര​ക്കി​ല്‍: സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം, മു​ഖ്യ​മ​ന്ത്രി​യെ വെ​ള്ളി​യാ​ഴ്ച വ​രെ നേ​രി​ട്ട് കാ​ണാ​ന്‍ ക​ഴി​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബ​ജ​റ്റ് ത​യാ​റാ​ക്കു​ന്ന തി​ര​ക്കു​ക​ളി​ലാ​യ​തി​നാ​ല്‍ മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ന്ന​തി​ന് സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് വി​ല​ക്ക്. ജൂ​ണ്‍ 19 വ​രെ മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് നേ​രി​ട്ട് കാ​ണാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും മ​റ്റ് സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും ഉ​ണ്ടാ​കു​ന്ന ഈ ​താ​ല്‍​ക്കാ​ലി​ക ബു​ദ്ധി​മു​ട്ടി​ല്‍ ഖേ​ദി​ക്കു​ന്ന​താ​യും, എ​ല്ലാ​വ​രു​ടെ​യും പൂ​ര്‍​ണ​സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഓ​ഫീ​സ് വാ​ര്‍​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. ‘ന​മ്മു​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​വും ജ​ന​ക്ഷേ​മ​വും ല​ക്ഷ്യ​മി​ട്ടു​ള്ള ബ​ഡ്ജ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കു​ക​ളി​ലാ​ണ് മു​ഖ്യ​മ​ന്ത്രി. ആ​യ​തി​നാ​ല്‍ ജൂ​ണ്‍ 19 (വെ​ള്ളി​യാ​ഴ്ച) വ​രെ അ​ദ്ദേ​ഹ​ത്തി​ന് സ​ന്ദ​ര്‍​ശ​ക​രെ നേ​രി​ട്ട് കാ​ണാ​ന്‍ സാ​ധി​ക്കാ​ത്ത​തി​ല്‍ ഖേ​ദി​ക്കു​ന്നു. ഈ ​താ​ല്‍​ക്കാ​ലി​ക ബു​ദ്ധി​മു​ട്ടി​ല്‍ നി​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം കൂ​ടി അ​ഭ്യ​ര്‍​ഥി​ക്കു​ന്നു. നാ​ടി​ന്‍റെ മി​ക​ച്ചൊ​രു നാ​ളേ​യ്ക്കാ​യു​ള്ള ഈ ​വ​ലി​യ ദൗ​ത്യ​ത്തി​ല്‍ എ​ല്ലാ​വ​രു​ടെ​യും ആ​ത്മാ​ര്‍​ഥ​മാ​യ പി​ന്തു​ണ പ്ര​തീ​ക്ഷി​ക്കു​ന്നു’ എ​ന്ന് അ​റി​യി​പ്പി​ല്‍ പ​റ​ഞ്ഞു.

Read More

കാ​നു​ക​ളി​ല്‍ ഇ​ന്ധ​നം ന​ല്‍​കി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​നെ​തി​രേ എം​പി

കോ​ഴി​ക്കോ​ട്: പെ​ട്രോ​ളും ഡീ​സ​ലും കാ​നു​ക​ളി​ലും കു​പ്പി​ക​ളി​ലും ന​ല്‍​കു​ന്ന​ത് നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ​യും പ്ര​ത്യേ​കി​ച്ച് ക​ര്‍​ഷ​ക​രെ​യും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന് എം.​കെ. രാ​ഘ​വ​ന്‍ എം​പി.​ജ​ന​ദ്രോ​ഹ​പ​ര​മാ​യ തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര പെ​ട്രോ​ളി​യം-​പ്ര​കൃ​തി​വാ​ത​ക മ​ന്ത്രാ​ല​യ മ​ന്ത്രി​ക്ക് എം​പി ക​ത്ത​യ​ച്ചു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി​യാ​ണ് നി​യ​ന്ത്ര​ണ‍​മെ​ങ്കി​ലും പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ള്‍ ചി​ന്തി​ക്കാ​തെ​യു​ള്ള ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ള്‍ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​മെ​ന്ന് എം​പി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​തീ​രു​മാ​നം ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ഘാ​തം സൃ​ഷ്ടി​ക്കു​ന്ന​ത് കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലാ​ണ്. ട്രാ​ക്ട​റു​ക​ള്‍, പ​വ​ര്‍ ടി​ല്ല​റു​ക​ള്‍, ജ​ല​സേ​ച​ന​ത്തി​നു​ള്ള പ​മ്പു​ക​ള്‍, പു​ല്ല് വെ​ട്ടു​ന്ന യ​ന്ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം വ​യ​ലു​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലു​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.​ഇ​വ ഇ​ന്ധ​നം നി​റ​യ്ക്കാ​ന്‍ വേ​ണ്ടി മാ​ത്രം കി​ലോ​മീ​റ്റ​റു​ക​ള്‍ അ​ക​ലെ​യു​ള്ള പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല. കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ നി​ന്ന് വ​ലി​യ യ​ന്ത്ര​ങ്ങ​ള്‍ പ​മ്പു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് വ​ന്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യ്ക്കും സ​മ​യ​ന​ഷ്ട​ത്തി​നും കാ​ര​ണ​മാ​കും. ഇ​തോ​ടൊ​പ്പം നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ്…

Read More

ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ കാ​ണാ​താ​യ കേ​സി​ൽ മു​ൻ എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ പി​ടി​യി​ല്‍

ബാ​ലു​ശേ​രി: മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള ബാ​ലു​ശേ​രി കോ​ട്ട വേ​ട്ട​യൊ​രു​മ​ക​ൻ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് 20 പ​വ​നി​ലേ​റെ സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ കാ​ണാ​താ​യ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന മു​ൻ എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ ടി.​ടി. വി​നോ​ദ​നെ ബാ​ലു​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ടി​യ​ങ്ങാ​ടു​ള്ള വീ​ടി​ന​ടു​ത്ത് വെ​ച്ച് പി​ടി​കൂ​ടി​യ പ്ര​തി​യെ പേ​രാ​മ്പ്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക്ഷേ​ത്ര​ത്തി​ലെ ഓ​ഡി​റ്റിം​ഗി​ലാ​ണ് എ​ട്ടു​മാ​സം മു​മ്പ് സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. കോ​ട്ട ക്ഷേ​ത്ര​ത്തി​ന് പു​റ​മെ മ​റ്റ് മൂ​ന്ന് ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ൽ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​വി​ടെ​യൊ​ന്നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നി​ല്ല. തു​ട​ർ​ന്ന് കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങി. സം​ഘ​ട​ന​ക​ളു​ടെ ക​ടു​ത്ത സ​മ്മ​ർ​ദ്ദ​ത്തെ​ത്തു​ട​ർ​ന്നാ​ണ് പു​തു​താ​യി ചാ​ർ​ജ്ജ് എ​ടു​ത്ത എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ​യാ​ണ് സ​മ​ര​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​വെ​ച്ച​ത്. കേ​സെ​ടു​ത്ത് എ​ട്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​തി ഒ​ളി​വി​ലാ​ണെ​ന്ന മ​റു​പ​ടി​യാ​ണ്…

Read More

സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി അ​ള​കാ​പു​രി വെ​ള്ള​ച്ചാ​ട്ടം

കാ​ഞ്ഞി​ര​ക്കൊ​ല്ലി: സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ കാ​ഞ്ഞി​ര​ക്കൊ​ല്ലി അ​ള​കാ​പു​രി വെ​ള്ള​ച്ചാ​ട്ട​മൊ​രു​ങ്ങി. മ​ല​യോ​ര​ത്തെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് വ​നം​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ അ​ള​കാ​പു​രി വെ​ള്ള​ച്ചാ​ട്ടം. ഒ​ഴു​ക്കി​ന്‍റെ ശ​ക്തി കു​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ജ​നു​വ​രി 15 ന് ​അ​ള​കാ​പു​രി വെ​ള്ള​ച്ചാ​ട്ടം അ​ട​ച്ചി​ട്ടി​രു​ന്നു. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റെ സു​ര​ക്ഷി​ത​വും സൗ​ക​ര്യ പ്ര​ദ​വു​മാ​ണി​ത്. വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ അ​ടു​ത്തേ​യ്ക്കു​ള്ള വ​ഴി​യു​ടെ വ​ശ​ങ്ങ​ൾ ഹാ​ൻ​ഡ്റെ​യി​ലി​ട്ട് ബ​ല​പ്പെ​ടു​ത്തു​ക​യും അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​യി വേ​ലി​ക​ൾ കെ​ട്ടി​ത്തി​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വെ​ള്ള​ത്തി​ൽ ച​വി​ട്ടാ​തെ ഒ​രു ക​ര​യി​ൽ​നി​ന്ന് മ​റു​ക​ര​യി​ലേ​ക്ക് എ​ത്താ​നാ​യി ചെ​റി​യ പാ​ല​വും വെ​ള്ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ ക​രി​ങ്ക​ൽ​കൊ​ണ്ട് പ​ട​വു​ക​ളും സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും വെ​ള്ള​ച്ചാ​ട്ടം ആ​സ്വ​ദി​ക്കാ​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ള​കാ​പു​രി വെ​ള്ള​ച്ചാ​ട്ട​ത്തി​ലും ശ​ശി​പ്പാ​റ​യി​ലു​മാ​യി വ​നം​വ​കു​പ്പ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു ഉ​റ​പ്പു​വ​രു​ത്തി. ഒ​രേ സ​മ​യം നൂ​റി​ലേ​റെ ആ​ളു​ക​ൾ​ക്ക് വെ​ള്ള​ച്ചാ​ട്ടം ആ​സ്വ​ദി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യ​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ 700 മു​ത​ൽ 1000 വ​രെ​യും മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ 150 മു​ത​ൽ 200 വ​രെ വി​ദേ​ശി​ക​ള​ട​ക്ക​മു​ള്ള…

Read More

മെ​ർ​ലി​ൻ മ​ൺ​റോ‌… മാ​സ്മ​രി​ക​ത​യു​ടെ 100 വ​ർ​ഷ​ങ്ങ​ൾ

ആ ​ചു​വ​ടു​വ​യ്പു​ക​ൾ, വ​ശ്യ​മാ​യ പു​ഞ്ചി​രി, ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ചു​ള്ള സം​സാ​ര​ശൈ​ലി… പ്രേ​ക്ഷ​ക​രെ ത​ന്‍റെ മാ​സ്മ​രി​ക​വ​ല​യ​ത്തി​ൽ ത​ള​ച്ചി​ട്ട മെ​ർ​ലി​ൻ മ​ൺ​റോ എ​ന്ന ഹോ​ളി​വു​ഡ് അ​പ്സ​ര​സി​ന്‍റെ ജ​ന്മ​ശ​താ​ബ്ദി (ജൂ​ൺ- 1) ദി​ന​ത്തി​ൽ വ​ലി​യ ആ​ദ​ര​വാ​ണ് ലോ​കം അ​ന​ശ്വ​ര​താ​ര​ത്തി​നു ന​ൽ​കി​യ​ത്. സ​ബ്‌​വേ ഗ്രേ​റ്റി​ൽ പാ​റി​പ്പ​റ​ക്കു​ന്ന ധ​വ​ള​വ​സ്ത്ര​വും ആ ​വ​ശ്യ​സു​ന്ദ​ര​മാ​യ ചി​രി​യും ഹോ​ളി​വു​ഡി​ന്‍റെ ത​ന്നെ മു​ഖ​മു​ദ്ര​യാ​യി മാ​റി​യ​ത് ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ സം​ഭ​വി​ച്ച​ത​ല്ല. ലോ​കം ആ​രാ​ധി​ച്ച ആ ​മാ​സ്മ​രി​ക​രൂ​പം പ്ര​കൃ​തി​ദ​ത്ത​വു​മാ​യി​രു​ന്നി​ല്ല. മ​റി​ച്ച്, ക​ഠി​ന​മാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യും വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ​യും രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ത്ത മി​ക​ച്ച “പെ​ഴ്സ​ണ​ൽ ബ്രാ​ൻ​ഡി​ങ്’ ആ​യി​രു​ന്നു. ഹോ​ളി​വു​ഡി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ “മി​ഥ്യ’ എ​ങ്ങ​നെ​യാ​ണ് രൂ​പ​പ്പെ​ട്ട​തെ​ന്നും, അ​വ​രു​ടെ വേ​ർ​പാ​ട് 63 വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും ആ “​ജാ​ല​വി​ദ്യ’ ഇ​ന്നും ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന​തും ഹോ​ളി​വു​ഡി​ലെ മാ​ത്ര​മ​ല്ല, ലോ​ക​സി​നി​മ​യി​ലെ​ത​ന്നെ അ​ദ്ഭു​ത​മാ​ണ്..! നോ​ർ​മ​യെ ക​ണ്ടെ​ത്തി​യ ഫോ​ട്ടോ​ഗ്രാ​ഫ​ർ1926 ജൂ​ൺ ഒ​ന്നി​ന് ലോ​സ് ആ​ഞ്ച​ല​സി​ലാ​ണ് മെ​ർ​ലി​ൻ മ​ൺ​റോ ജ​നി​ച്ച​ത്. “നോ​ർ​മ ജീ​ൻ ബാ​ക്ക​ർ’ എ​ന്നാ​യി​രു​ന്നു അ​വ​ളു​ടെ യ​ഥാ​ർ​ഥ…

Read More

സ്വ​ർ​ണ​മാ​ല ന​ഷ്ട​പ്പെ​ട്ടു; സി​സി​ടി​വി എ​ല്ലാം ക​ണ്ടു; മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ സ്വ​ർ​ണം ക​ണ്ടെ​ത്തി പോ​ലീ​സ്

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട ഒ​ന്ന​ര പ​വ​ൻ സ്വ​ർ​ണ​മാ​ല മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പോ​ലീ​സ് ക​ണ്ടെ​ത്തി ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി. ക​ണ്ണൂ​ർ ടൗ​ണി​ൽ​നി​ന്ന് സ്വ​ർ​ണ​മാ​ല ന​ഷ്ട​പ്പെ​ട്ട​താ​യി ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത്. പ​രാ​തി ല​ഭി​ച്ച​യു​ട​ൻ ത​ന്നെ പോ​ലീ​സ് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ഇ​തി​ൽ ഉ​ട​മ​യു​ടെ ക​ഴു​ത്തി​ൽ​നി​ന്ന് മാ​ല താ​ഴെ വീ​ഴു​ന്ന​തും തൊ​ട്ടു​പി​ന്നാ​ലെ ന​ട​ന്നു​വ​ന്ന ര​ണ്ടു സ്ത്രീ​ക​ൾ അ​ത് എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്ന​തും വ്യ​ക്ത​മാ​യി​രു​ന്നു. പി​ന്നീ​ട് ഈ ​സ്ത്രീ​ക​ൾ എ​വി​ടേ​ക്കാ​ണ് പോ​യ​തെ​ന്ന് സി​സി​ടി​വി കാ​മ​റ​ക​ളി​ലൂ​ടെ പോ​ലീ​സ് പി​ന്തു​ട​ർ​ന്നു. “റൂ​ട്ട്മാ​പ്പി​ൽ’ ഇ​വ​ർ അ​ടു​ത്തു​ള്ള ഒ​രു ക​ട​യി​ൽ ക​യ​റി​യ​താ​യി ക​ണ്ടെ​ത്തി​യ​താ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ സ​ഹാ​യ​ക​മാ​യ​ത്. ക​ട​യി​ൽ മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങാ​നാ​യി അ​ന്വേ​ഷി​ച്ചെ​ത്തി​യ ഈ ​സ്ത്രീ​ക​ളു​ടെ ഫോ​ൺ ന​മ്പ​ർ അ​വി​ടു​ത്തെ സെ​യി​ൽ​സ് ഗേ​ൾ കു​റി​ച്ചെ​ടു​ക്കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് പോ​ലീ​സി​ന് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ചു. തു​ട​ർ​ന്ന് ഈ ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സെ​യി​ൽ​സ്…

Read More

‘ഡാ​ന്‍​സിം​ഗ് ഗേ​ള്‍’ ശി​ല്‍​പ്പ​ത്തെ വ​സ്ത്രം ധ​രി​പ്പി​ച്ച് രൂ​പ​മാ​റ്റം വ​രു​ത്തി: ച​രി​ത്ര ശി​ൽ​പ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​ത് വ​ൻ വി​വാ​ദ​ത്തി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: എ​ന്‍​സി​ആ​ര്‍​ടി​യു​ടെ പു​തി​യ പാ​ഠ​പു​സ്ത​ക​ത്തി​ല്‍ ഡാ​ന്‍​സിം​ഗ് ഗേ​ള്‍ വെ​ങ്ക​ല ശി​ല്‍​പ്പം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് പു​തി​യ രൂ​പ​ത്തി​ൽ. വ​സ്ത്രം ധ​രി​പ്പി​ച്ച രൂ​പ​ത്തി​ലാ​ണ് ശി​ല്‍​പ്പ​മു​ള്ള​ത്. സി​ന്ധു​ന​ദീ​ത​ട സം​സ്‌​കാ​ര​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ അ​ട​യാ​ള​ങ്ങ​ളി​ലൊ​ന്നാ​ണ് മോ​ഹ​ര്‍​ജൊ​ദാ​രോ​യി​ലെ നൃ​ത്തം ചെ​യ്യു​ന്ന ഈ ​ശി​ൽ​പം. എ​ന്നാ​ൽ ഇ​പ്പോ​ൾ ഈ ​മാ​റ്റം വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്‍​സി​ഇ​ആ​ര്‍​ടി പു​തു​താ​യി അ​വ​ത​രി​പ്പി​ച്ച ഒ​ന്‍​പ​താം ക്ലാ​സി​ലെ പാ​ഠ​പു​സ്ത​ക​മാ​യ ‘മ​ധു​രി​മ’​യി​ലെ ആ​ദ്യ അ​ധ്യാ​യ​മാ​യ ‘ഹി​സ്റ്റ​റി ഓ​ഫ് ആ​ര്‍​ട്‌​സ്’ (ക​ല​യു​ടെ ച​രി​ത്രം) ലാ​ണ് ഈ ​ചി​ത്രം ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. യ​ഥാ​ര്‍​ഥ പു​രാ​വ​സ്തു​വി​ന്‍റെ ചി​ത്ര​വു​മാ​യി വ്യ​ത്യാ​സം വ​രു​ത്തി​യാ​ണ് പു​സ്ത​ക​ത്തി​ൽ അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന ചി​ത്രം. അ​തേ​സ​മ​യം, എ​ന്‍​സി​ഇ​ആ​ര്‍​ടി​യു​ടെ ആ​റാം ക്ലാ​സി​ലെ സോ​ഷ്യ​ല്‍ സ​യ​ന്‍​സ് പാ​ഠ​പു​സ്ത​ക​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണ് ഒ​ൻ​പ​താം ക്ലാ​സി​ലെ പാ​ഠ​പു​സ്ത​ക​ത്തി​ലെ ചി​ത്രം. ആ​റാം ക്ലാ​സി​ലെ പു​സ്ത​ക​ത്തി​ല്‍ ശി​ല്‍​പം അ​തി​ന്‍റെ യ​ഥാ​ർ​ഥ രൂ​പ​ത്തി​ലാ​ണു​ള്ള​ത്. 25 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി എ​ന്‍​സി​ഇ​ആ​ര്‍​ടി പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ല്‍ ഈ ​ശി​ല്‍​പ​ത്തി​ന്‍റെ ചി​ത്രം കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.…

Read More

നാ​യ​ര​മ്പ​ലം ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണം: പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​ൻ അ​റ​സ്റ്റി​ൽ

വൈ​പ്പി​ൻ: നാ​യ​ര​മ്പ​ലം ഭ​ഗ​വ​തി വി​ലാ​സം ക്ഷേ​ത്ര​ത്തി​ലെ എ​ണ്ണ വ​ഴി​പാ​ട് കൗ​ണ്ട​റി​ലെ മേ​ശ കു​ത്തി​പ്പൊ​ളി​ച്ച് 20000 രൂ​പ മോ​ഷ്ടി​ച്ച മൂ​ന്നം​ഗ​സം​ഘ​ത്തി​ൽ ഒ​രാ​ളെ ഞാ​റ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ പ​ട്ട​ണ​ക്കാ​ട് സ​ഞ്ജ​യ് നി​വാ​സി​ൽ സ​ഞ്ജ​യ് ബാ​ബു(23)​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ ഒ​ളി​വി​ലാ​ണ്. ഈ ​മാ​സം 11ന് ​പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. സി​സി ടി​വി ഫു​ട്ടേ​ജു​ക​ൾ വ​ച്ച് പോ​ലീ​സ് പ്രാ​ദേ​ശി​ക​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഒ​രു തു​മ്പും ല​ഭി​ച്ചി​രു​ന്നി​ല്ല. ടെ​മ്പി​ൾ തെ​ഫ്റ്റ് സ്ക്വാ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ആ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക​ളി​ൽ ഒ​രാ​ളെ ഇ​ന്ന​ലെ രാ​വി​ലെ പ​ട്ട​ണ​ക്കാ​ട് നി​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന സ്ഥി​രം മോ​ഷ്ടാ​ക്ക​ളാ​ണ് മൂ​വ​രു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More