തിരുവനന്തപുരം: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട്ടെ പ്രധാന സബ്സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് ഈ നടപടിയെന്ന് കെഎസ്ഇബി അറിയിച്ചു. കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എംവിഎ ട്രാൻസ്ഫോർമറിന്റെ 220 കെവി ബുഷിംഗിലുണ്ടായ തകരാറാണ് വൈദ്യുതി തടസപ്പെടാൻ കാരണം. ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് വൈദ്യുതി തടസപ്പെടുന്നത്. ട്രാൻസ്ഫോർമറിലെ ബുഷിംഗിലുണ്ടായ തകരാർ പരിഹരിക്കുന്നതിനായി അടിയന്തിര ഷട്ട്ഡൗൺ ആവശ്യമാണെന്ന് പവർഗ്രിഡ് കോർപ്പറേഷൻ കെഎസ്ഇബിയെ അറിയിച്ചിട്ടുണ്ട്. തകരാർ പരിഹരിച്ച് ട്രാൻസ്ഫോർമർ പൂർണ്ണ സജ്ജമാക്കാൻ ഏകദേശം ഏഴ് ദിവസമെടുക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. ഉയർന്ന ശേഷിയുള്ള ട്രാൻസ്ഫോർമർ പ്രവർത്തനരഹിതമാകുന്നതോടെ മലബാറിലെ വൈദ്യുതി വിതരണ ശൃംഖലയിൽ ലോഡ് ക്രമീകരിക്കേണ്ടി വരും. അതിനാൽ, വരും ദിവസങ്ങളിൽ ഈ നാല് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ…
Read MoreDay: May 12, 2026
‘മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആരെന്ന് അറിയില്ല, എസ്എസ്എൽസി റിസൾട്ട് വൈകുന്നത് കുട്ടികളിൽ മാനസിക സമ്മർദ്ദവും രോഗങ്ങളും വരാൻ കാരണമാകും’: കോൺഗ്രസിനോട് ഹരി പത്തനാപുരം
കൊല്ലം: കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനേതിരേ സോഷ്യൽ മീഡിയയിൽ ധാരാളം ട്രോളുകളും വിമർശനങ്ങളുമൊക്കെ നിറയുന്നുണ്ട്. അതിനിടയിൽ കോൺഗ്രസിനോട് അപേക്ഷയുമായി എത്തിയിരിക്കുകയാണ് ജ്യോതിഷിയും നടനുമായ ഹരി പത്തനാപുരം. എസ്എസ്എൽസി ഫലം വൈകുന്നതുമായി ബന്ധപ്പെട്ടാണ് ഹരിയുടെ പ്രതികരണം. തന്റെ മകൾ ഉൾപ്പടെയുള്ളവർ 15ന് റിസൾട്ട് വരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണെന്നുംനിലവിലെ സാഹചര്യത്തിൽ ഫലം വൈകുമെന്നാണ് അറിയാൻ സാധിച്ചതെന്നും ഹരി പറയുന്നു. അങ്ങനെ വന്നാൽ കുട്ടികളിൽ വല്ലാത്ത മാനസിക സമ്മർദ്ദവും രോഗങ്ങളും വരാൻ കാരണമാകുമെന്നും ഹരി പത്തനാപുരം കോൺഗ്രസിനോടായി പറഞ്ഞു. ഹരി പത്തനാപുരത്തിന്റെ വാക്കുകൾ ഇങ്ങനെ… മുഖ്യമന്ത്രിയെ ഇന്നോ നാളയോ പ്രഖ്യാപിച്ചേക്കും. അത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. അവര്‍ മൃഗിയമായ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതവര് തീരുമാനിക്കട്ടേ. കെസി വേണുഗോപാല്‍ ആണെങ്കിലും വിഡി സതീശന് ആണെങ്കിലും രമേശ് ചെന്നിത്തല ആണെങ്കിലും മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പിന്നെ അത് നമ്മുടെ മുഖ്യമന്ത്രിയാണ്. വളരെ ബുദ്ധിപൂര്‍വ്വം ജനകീയനായൊരു മുഖ്യമന്ത്രിയെ…
Read More‘പാതയോര ബോർഡുകളും ബാനറുകളും വേണ്ട’; ടിവികെ പ്രവർത്തകർക്ക് കർശന നിർദേശം നൽകി മുഖ്യമന്ത്രി വിജയ്
ചെന്നൈ പാതയോര ബോർഡുകളും ബാനറുകളും സ്ഥാപിക്കരുതെന്നും ആൾക്കൂട്ടം എത്തുന്നയിടങ്ങളിൽ പ്രചാരണബോർഡുകൾ പാടില്ല. : ടിവികെ പ്രവർത്തകർക്ക് പുതിയ നിർദേശവുമായി മുഖ്യമന്ത്രി വിജയ്. ഗതാഗതം തടസപ്പെടുത്തി ഒന്നും ചെയ്യരുത്. പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ജന്മദിനത്തിനും മറ്റും ആഘോഷങ്ങൾ സംഘടിപ്പിക്കരുത്. നിർദേശം ലംഘിച്ചാൽ കർശന നടപടി എന്നും മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. അതിനിടെ, അധികാരത്തിലേക്കുള്ള പാതയിൽ ഒപ്പംനിന്ന സ്ത്രീകളുടെ കൈയടി നേടുന്ന പ്രഖ്യാപനവും നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി വിജയ്. സർക്കാർ മദ്യ വിതരണ സ്ഥാപനമായ ടാസ്മാക്കിന്റെ 4765 ഔട്ട്ലറ്റുകളിൽ 717 എണ്ണം രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാൻ വിജയ് ഉത്തരവിട്ടു. ധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാന്റുകള്‍ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകൾക്കാകും താഴു വീഴുക. ഇവയുടെ 50 മീറ്റർ ദൂരപരിധിയിൽ മദ്യശാലകൾ പാടില്ലെന്നാണ് നിലവിലെ നഗരസഭ ചട്ടം.
Read Moreകൃഷ്ണകൃപാസാഗരം…പ്രശസ്ത കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരിയുടെ 92-ാം ജന്മജയന്തി പതിനാറിന്
തൃശ്ശൂർ ജില്ലയിലെ കേച്ചേരി എന്ന ഗ്രാമത്തിൽ മാപ്പിളപ്പാട്ടുകൾ അലയടിച്ചിരുന്ന കാലം. ചില നേരം മനുഷ്യർ സംസാരിക്കുന്നതും പരസ്പരം തർക്കിക്കുന്നതും വഴക്കു കൂടുന്നതും എല്ലാം മാപ്പിളപ്പാട്ടിന്റെ ശൈലിയിലായിരുന്നു! അക്കാലത്തൊക്കെ നാട്ടിൻപുറങ്ങളിൽ ഒരു പൊതുകിണർ മാത്രമേ ഉണ്ടാവൂ. ഒക്കത്ത് കുടവുമായി പെണ്ണുങ്ങൾ കിണറ്റിൽ വെള്ളം കോരാൻ പോകുന്നതും പതിവുകാഴ്ചയായിരുന്നു. വെള്ളം കോരുന്ന നേരത്തും പലരും കുശലം ചോദിച്ചിരുന്നത് മാപ്പിളപ്പാട്ടിലൂടെ തന്നെ. തൃശ്ശൂരിൽ നിന്നു കട്ടവണ്ടിയിലാണ് അന്ന് പലചരക്കുസാധനങ്ങൾ വരിക. കട്ട വണ്ടിയിലിരുന്ന് യാത്രക്കാർ മാപ്പിളപ്പാട്ട് പാടും. ഒരു പ്രത്യേക ഈണത്തിൽ ഒഴുകിയെത്തുന്ന പാട്ടുകൾ കേട്ട് ഒരു കൗമാരക്കാരൻ നിന്നിരുന്നു. കേച്ചേരിക്കാരൻ യൂസഫലി! മാപ്പിളപ്പാട്ട് പാടിയിരുന്ന യാത്രക്കാരും വണ്ടിയും അകലുമ്പോൾ യൂസഫലിക്ക് സങ്കടം വരും.അതിനാൽ പാട്ടിന്റെ ബാക്കി ഭാഗം മനസിൽ സ്വയം രചിച്ചു പാടിത്തുടങ്ങി. യൂസഫലിയുടെ അമ്മ നജ്മക്കുട്ടിയും വളരെ മനോഹരമായി മാപ്പിളപ്പാട്ട് പാടിയിരുന്നു. അമ്മയും എന്റെ നാടുമാണ് എന്നെ കവിയാക്കിയത്…
Read Moreമഴക്കാലരോഗങ്ങൾ അകറ്റിനിർത്താം
മഴക്കാലത്താണ് വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം എന്നിവ പടർന്നുപിടിക്കാറുള്ളത്. പലരും ഈ പ്രശ്നങ്ങൾ നിസാരമായാണ് കൈകാര്യം ചെയ്യാറുള്ളത്. അതിന്റെ ഭാഗമായി മരുന്നുകടയിൽ പോയി രോഗവിവരം പറഞ്ഞ് മരുന്നുകൾ വാങ്ങി കഴിക്കുകയാണു ചെയ്യാറുള്ളത്. ഈ സ്വഭാവമാണ് പലപ്പോഴും രോഗങ്ങൾ സങ്കീർണമാകാനും ഗുരുതരാവസ്ഥയിൽ എത്തിയ ശേഷം ചികിത്സ തേടാനും കാരണമായി മാറാറുള്ളത്. ശ്വാസകോശ രോഗങ്ങളും സന്ധിവാത രോഗങ്ങളും ഉള്ളവരിൽ പലർക്കും മഴക്കാലം ദുരിതങ്ങൾ നിറഞ്ഞതായിരിക്കും. മുൻകരുതൽ…അൽപം ശ്രദ്ധിക്കുകയാണെങ്കിൽ മഴക്കാല രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും. മഴക്കാല രോഗങ്ങളില്‍ മുന്നില്‍ നില്ക്കുന്ന വൈറല്‍ പനികളില്‍ ചികിത്സാനന്തര ദൂഷ്യഫലങ്ങളുണ്ടാക്കുന്ന മരുന്നുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. ആഹാരക്രമീകരണം, ലളിതവും സുരക്ഷിതവുമായ മരുന്നുകള്‍, വിശ്രമം എന്നിവയിലൂടെ തന്നെ ഇതൊക്കെ സുഖപ്പെടുത്താന്‍ കഴിയുമെന്നാണു വൈദ്യശാസ്ത്രം പറയുന്നത്.
Read More‘എന്റെ ചുണ്ട് പൊട്ടിയത് കാണിച്ചു കൊടുത്തതാണ്, തെറ്റിദ്ധരിക്കണ്ട’: വീഡിയോ ലീക്ക് ആയതിൽ വിശദീകരണവുമായി രേണു സുധി
ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ വീഡിയോ ലീക്ക് ആയതിനു പിന്നാലെ വിശദീകരണവുമായി രേണു സുധി. താൻ ലൈവ് പോയ വീഡിയോ ആണ് ആരോ സ്ക്രീൻഷോട്ട് എടുത്ത് പ്രചരിപ്പിക്കുന്നതെന്നും വ്യക്തിപരമായി ആർക്കും അയച്ചു കൊടുത്ത വീഡിയോ അല്ല ഇതെന്നും രേണു സുധി വെളിപ്പെടുത്തി. ‘‘രേണു സുധിയുടെ വീഡിയോ ലീക്ക് ആയെന്ന് പറഞ്ഞ് ഒരുത്തൻ ഇട്ടിട്ടുണ്ട്. ഇവനൊക്കെ സബ്ബിനകത്ത്(സബ്സ്ക്രിപ്ഷൻ) കയറിയിരുന്ന് ആസ്വദിച്ചിട്ടാണ് ഇതൊക്കെ പുറത്തുവിടുന്നത്. സത്യം പറഞ്ഞാൽ അതൊരു ലൈവ് ആയിരുന്നു. ഞാൻ ആർക്കും പഴ്സനലി ചാറ്റ് ചെയ്ത് വീഡിയോ അയച്ചു കൊടുത്തതല്ല ആരും തെറ്റിദ്ധരിക്കരുത്, ഞാൻ ഉച്ചയ്ക്ക് ലൈവ് പോയ വീഡിയോ ആണത്. ഒരുപാട് നാളായി ലൈവ് ചെയ്തിട്ട്, അതുകൊണ്ട് പോയതാണ്. ആ ലൈവ് പോയ വീഡിയോയാണ് ഇവന്മാര് ആസ്വദിച്ചിട്ട്, സ്ക്രീൻഷോട്ട് എടുത്ത് പുറത്തുവിട്ടിരിക്കുന്നത്. അതേത് നാറികളാണെങ്കിലും, ഇതൊക്കെയാണോ നിന്റെ പരിപാടി. എന്റെ ചുണ്ട് നിങ്ങൾ നോക്ക്, ഇത് പൊട്ടിയിരിക്കുകയാണ്, അത്…
Read Moreതണ്ണീര്‍മുക്കം ബണ്ട് തുറക്കുന്നതിലെ അശാസ്ത്രീയത; കുട്ടനാടന്‍ ആവാസവ്യവസ്ഥ തകരുന്നു
ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ കാര്‍ഷിക കലണ്ടര്‍പ്രകാരം തുറക്കേണ്ട മാര്‍ച്ച് 31ന് ഉയര്‍ത്താത്തത് കുട്ടനാടന്‍ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നു. കുട്ടനാട്ടിലെ പുഞ്ചകൃഷിയെ ഉപ്പുവെള്ളത്തിൽ നിന്ന് സംരക്ഷിക്കാൻ ഡിസംബര്‍ 15നാണ് ഷട്ടറുകൾ അടയ്ക്കുന്നത്. 2024 ല്‍ ഏപ്രില്‍ പത്തിനും 25ല്‍ ഏപ്രില്‍ 11നും ഈ വര്‍ഷം ഏപ്രില്‍ 20നുമാണ് തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നു തുടങ്ങിയത്. ഇത്തവണ മേയ് പകുതിയായിട്ടും കുട്ടനാടിന്റെ പലസ്ഥലങ്ങളിലും ഉപ്പുവെള്ളമെത്തിയിട്ടില്ല. അപ്പോഴേക്കും വേനല്‍ മഴയെത്തി. പിറകെ കാലവര്‍ഷം കൂടിയെത്തിയാല്‍ കുട്ടനാട്ടില്‍ ഈ വര്‍ഷം ഉപ്പുവെള്ള സാന്നിധ്യം ലഭിക്കാത്ത അവസ്ഥയുണ്ടാകും. ഒന്നരമാസമെങ്കിലും കുട്ടനാട് ഉപ്പു വെള്ളത്തില്‍ മുങ്ങിയില്ലെങ്കില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഷട്ടറുകള്‍ തുറക്കുന്നതിനൊപ്പം തോടുകള്‍ വഴി ഉപ്പു വെള്ളം കയറുന്നത് തടയാനിടുന്ന ഓരുമുട്ടുകള്‍ കൂടി തുറന്നാലേ കുട്ടനാട്ടിലേക്ക് ഉപ്പുജലത്തിന്റെ ഒഴുക്ക് ശക്തമാകൂ. ഇത് പലപ്പോഴും ചെയ്യാത്തതും പ്രശ്നം രൂക്ഷമാക്കുന്നു. ഉപ്പുവെള്ളം കുട്ടനാടിന് സമ്മാനിക്കുന്നത്കടലില്നിന്ന്…
Read More‘അതിരടി’ 14ന് തിയറ്ററുകളിൽ
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം “അതിരടി’ സെൻസറിംഗ് പൂർത്തിയാക്കി. ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. രണ്ടുമണിക്കൂർ 38 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം എന്നാണ് റിപ്പോർട്ട്. ചിത്രം 14ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. ഒരു മാസ് കോമഡി കാമ്പസ് ആക്ഷൻ എന്റർടെയ്നർ ആയൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ഡോ. അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. അതീവ രസകരമായ കാന്പസ് പശ്ചാത്തത്തിലാണ് ചിത്രം കഥ പറയുന്നത്. സാംകുട്ടി എന്ന സ്റ്റൈലിഷ് കോളജ് വിദ്യാർഥി കഥാപാത്രമായാണ് ബേസിൽ ജോസഫ് ഈ…
Read Moreസിപിഎം ജില്ലാ കമ്മിറ്റികള്‍ 15 മുതല്‍; കണ്ണൂരിലെ വോട്ടുചോർച്ചയിൽ കർശന നടപടികളുണ്ടാകും
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലുണ്ടായ വോട്ടു ചോർച്ച അതീവ ഗൗരവത്തോടെ പരിശോധിക്കാൻ സിപിഎം തീരുമാനം. കോട്ടകളെന്ന് വിശേഷിപ്പിച്ചു പോന്നിരുന്ന പയ്യന്നൂർ, തളിപ്പറന്പ് മണ്ഡലങ്ങളിൽ പാർട്ടിയെ വെല്ലുവിളിച്ച് മത്സരിച്ച മുൻ നേതാക്കൾക്കുണ്ടായ വിജയം, 2021ൽ സംസ്ഥാനത്ത് റിക്കാർഡ് ഭൂരിപക്ഷം നേടി കെ.കെ. ശൈലജ വിജയിച്ച മട്ടന്നൂരിലെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടത്തെയും ഭൂരിപക്ഷം കുത്തനെ കുറഞ്ഞത് എന്നിവ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിലും വലിയ മാനക്കേടാണുണ്ടാക്കിയതെന്നാണ് പോളിറ്റ് ബ്യൂറോ വിലയിരുത്തിയത്. ഈ സാഹചര്യത്തിൽ ജില്ലയിലെ വോട്ടു ചോർച്ചയുടെ എണ്ണം സൂക്ഷ്മമായി പരിശോധിക്കാനാണ് തീരുമാനം. ഇതിനു പിന്നിൽ പാർട്ടിയുമായി ബന്ധപ്പെട്ടവരുണ്ടെന്ന് കണ്ടെത്തിയാൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിക്കുക. തളിപ്പറമ്പിലും പയ്യന്നൂരും ബൂത്ത് തലത്തിലെ വോട്ടുകൾ പരിശോധനയ്ക്ക് വിധേയമാക്കും. വീഴ്ച കണ്ടെത്തിയ ഘടകങ്ങളിലെ നേതൃത്വത്തോട് വിശദീകരണവും തേടും. നിയമസഭാ പരാജയം സംബന്ധിച്ച് വിലയിരുത്തുന്ന ജില്ലാ കമ്മിറ്റികൾക്കു ശേഷമായിരിക്കും നടപടികളിലേക്ക് നീങ്ങുക. പരാജയം…
Read More‘ചിരഞ്ജീവി സാർ നേരിൽ കാണണമെന്ന് പറഞ്ഞു, ഉടന്‍ തന്നെ ഫ്ലൈറ്റ് കയറി അദ്ദേഹത്തിന്റെ വീട്ടിലെത്തി’: തരുൺ മൂർത്തി
തെലുങ്ക് സിനിമാലോകത്തെ ഇതിഹാസം മെഗാസ്റ്റാർ ചിരഞ്ജീവിയെ നേരിൽ കണ്ടതിന്റെ സന്തോഷത്തിലാണ് സംവിധായകൻ തരുൺ മൂർത്തി. ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം സോഷ്യൽ മീഡിയയിൽ തരുൺ ഒരു കുറിപ്പ് കൂടി പങ്കുവച്ചു. ഇത് “തുടരും’ സിനിമയുടെ റീമേക്കുമായി ബന്ധപ്പെട്ട ഒന്നല്ല. ചിരഞ്ജീവി സാറിന് എന്നെ നേരിട്ട് കാണണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ടീമില്‍ നിന്ന് എനിക്ക് ഒരു കോള്‍ വന്നു. ഞാന്‍ ഉടന്‍ തന്നെ ഫ്ലൈറ്റ് കയറി അദ്ദേഹത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടു. സിനിമയെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. എന്റെ സിനിമകളിലെ ഓരോ സീക്വന്‍സുകളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. സത്യത്തില്‍ ഞാന്‍ അദ്ഭുതപ്പെട്ടുപോയി. എല്ലാ കാലത്തെയും ആ സൂപ്പര്‍സ്റ്റാര്‍ ഇന്നും ഒരു കൊച്ചുകുട്ടിയുടെ ആവേശത്തോടെയാണ് സിനിമകളെ സമീപിക്കുന്നതും കാണുന്നതും. അതെ, അതാണ് അദ്ദേഹത്തെ ഇത്രയും സവിശേഷനാക്കുന്നത്. ജീവിതം ഇതുവരെ മാജിക്കല്‍ ആണ്. ചിലപ്പോള്‍ വളരെ ചെറിയ നിമിഷങ്ങളായിരിക്കും നിങ്ങളെ വലിയ സ്വപ്നങ്ങള്‍…
Read More