കുമരകം: വേമ്പനാട്ട് കായല്‍ കൈയേറി സ്വകാര്യ റിസോര്‍ട്ട് നിര്‍മാണം നടത്തിയെന്ന് ആരോപിച്ച് ഉടമയോട് പണം ആവശ്യപ്പെട്ടു ഭീഷണിമുഴക്കിയ ബിജെപി നേതാവിനെതിരേ കുമരകം പോലിസ് കേസ് എടുത്തു. ആഴ്ചകള്‍ക്കു മുന്‍പ് കുമരകം ലേക്ക് റിസോര്‍ട്ട് കായല്‍ കല്‍ക്കെട്ട് കൈയേറി നിര്‍മാണ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംഭവം വിവാദമായപ്പോള്‍ കുമരകം പഞ്ചായത്ത് സ്റ്റേ നല്‍കുകയും നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. ബിജെപി കുമരകം മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസന് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയും പണം തന്നില്ലെങ്കില്‍ റിസോര്‍ട്ട് തല്ലിപ്പൊളിക്കുമെന്നും പറഞ്ഞതായും കാണിച്ചാണ് റിസോര്‍ട്ട് അധികാരികള്‍ പോലീസില്‍ പരാതിനല്‍കിയത്. അഭിലാഷ് ശ്രീനിവാസന് ആദ്യം നേരിട്ട് റിസോര്‍ട്ടില്‍ എത്തി പണം സംബന്ധിച്ച വിഷയം പറയുകയും അതില്‍ വഴങ്ങാതെ വന്നപ്പോള്‍ ബിജെപി കുമരകം മണ്ഡലം പ്രസിഡന്റിന്റെ ലെറ്റര്‍പാഡില്‍ ഭീഷണിക്കത്ത് റിസോര്‍ട്ടിന് നല്‍കിയെന്നുമാണ് എഫ്ഐആര്‍.
Read MoreDay: July 30, 2025
ക്ഷാമം മാറി; നാടൻ നാളികേരവും പച്ചക്കറികളും മാർക്കറ്റുകളിൽ എത്തിത്തുടങ്ങി
വടക്കഞ്ചേരി (പാലക്കാട്): കഴിഞ്ഞ രണ്ട്മാസമായി ക്ഷാമം നേരിട്ടിരുന്ന നാടൻ നാളികേരവും പച്ചക്കറികളും മാർക്കറ്റിൽ എത്തിത്തുടങ്ങി. പാഞ്ഞുയർന്നിരുന്ന നാളികേരവിലയ്ക്ക് ഇപ്പോൾ ചെറിയ കുറവുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ഇപ്പോൾ നാട്ടിലെ പല ഭാഗത്തുനിന്നും നാളികേരം വരുന്നുണ്ടെന്ന് വിഎഫ്പിസികെ യുടെ പാളയത്തുള്ള കർഷക സ്വാശ്രയസംഘം പ്രസിഡന്റ് എം.ഇ. കണ്മണി പറഞ്ഞു. സംഘത്തിൽ കിലോക്ക് 68 രൂപ നിരക്കിലാണ് കർഷകരിൽ നിന്ന് നാളികേരം എടുക്കുന്നത്. എന്നാൽ പൊതുവിപണിയിൽ നാളികേര വില 75 രൂപയും 80 രൂപ വരെയുമുണ്ട്. ലഭ്യത കൂടിയിട്ടും പക്ഷെ, കടകളിൽ വിലകൾ കുറയുന്നില്ല. കൃത്രിമ വിലവർധനവ് തുടരുകയാണ്. വൻകിടക്കാരുടെ സ്റ്റോക്ക് വലിയ വിലയ്ക്ക് വില്പന നടത്താനുള്ള സൗകര്യങ്ങളാണ് സർക്കാർ ഏജൻസികൾ ചെയ്തു കൊടുക്കുന്നതെന്ന ആക്ഷേപവും ഇതിനിടെ ശക്തമായുണ്ട്. ഓണം സീസണിൽ വില ഉയരും എന്ന കണക്കുകൂട്ടലിൽ സൂക്ഷിച്ചുവച്ചിരുന്ന നാളികേരവും ഇപ്പോൾ വിപണിയിലെത്തുന്നുണ്ടെന്നാണ് വിലയിരുത്തൽ. മഴ വിട്ടുനിന്നാൽ നാളികേരവരവ് ഇനിയും കൂടും…
Read Moreപറയുന്ന ഓരോ വാക്കിനും വലിയ വിലയുണ്ട്; മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ലെന്ന് ജുവൽ മേരി
മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ല, ഗൗരവമുള്ള കാര്യങ്ങളെ നിസാരവത്കരിക്കുന്നത് ഫൺ അല്ല. തലയ്ക്കു വെളിവുള്ള മനുഷ്യർക്ക് ഇതിലൊരു ആകാംക്ഷയും ഇല്ല. അവതാരകരോടാണ്, നിങ്ങളൊരു കാമറയ്ക്കു മുന്നിലിരുന്നു പറയുന്ന ഓരോ വാക്കിനും വലിയ വിലയുണ്ട്. അത് കേട്ട് മുറിപ്പെടുന്ന മനുഷ്യരുണ്ട്. ആദ്യത്തെ കുഞ്ഞു മരിച്ചു പോയ കഥയൊക്കെ ഒരു സിനിമ കണ്ട ലാഘവത്തോടെ പറയുമ്പോൾ ഇതേ കാര്യം ജീവിതത്തിൽ അനുഭവിച്ച എത്ര സ്ത്രീകളാണ് വീണ്ടും വേദനിക്കുന്നത്. ഒളിഞ്ഞു നോട്ടത്തിലെ ആകാംക്ഷ ഇങ്ങനെ ക്യൂട്ട്നെസ് വാരി എറിഞ്ഞ് പ്രമോട്ട് ചെയ്യുമ്പോൾ എത്ര പൊട്ടൻഷ്യൽ ക്രിമിനൽസിനാണ് നിങ്ങൾ വളം വയ്ക്കുന്നത്. ഇനിയും വൈകിയിട്ടില്ല. നല്ല വ്യക്തിത്വമുള്ളവരാവുക, നല്ല മനുഷ്യരാവുക ആദ്യം. ഇച്ചിരെ ഏറെ പറഞ്ഞിട്ടുണ്ട്. എന്റെ വാക്കുകൾക്കു അല്പം മൂർച്ചയുണ്ട്. ഇതിനെ ഇനി മയപ്പെടുത്തി പറയാൻ കഴിയില്ല. -ജുവൽ മേരി
Read Moreരജനി സാറിന്റെ പഴയകാല ലുക്ക് ചെയ്യാൻ ധനുഷ് കൊള്ളാമെന്ന് ലോകേഷ്
രജനി സാറിന്റെ പഴയകാല ലുക്ക് ചെയ്യാൻ ധനുഷ്സാറിനെ തെരഞ്ഞെടുക്കാം. അതിന് ശേഷമുള്ള 90 കാലഘട്ടം ചെയ്യാനായി വിജയ് സേതുപതി, ശിവകാർത്തികേയൻ എന്നിവർ നന്നായിരിക്കും. കാരണം അവരിൽ എവിടെയോ ഞാൻ രജനി സാറിന്റെ ഒരു ചാം കണ്ടിട്ടുണ്ട്. നമ്മുക്ക് ഒരുപാട് മികച്ച അഭിനേതാക്കൾ ഉണ്ട്. അവരിൽ ആര് ചെയ്താലും നല്ലതായിരിക്കും. ഇപ്പോൾ ഉള്ള ഈ ജനറേഷൻ അഭിനേതാക്കൾ അടുത്ത അഞ്ചു വർഷത്തിൽ ടോപ്പിൽ എത്താനിരിക്കുന്നവരാണ്. -ലോകേഷ് കനകരാജ്
Read Moreസാമന്ത ഇനിയും നാഗചൈതന്യയെ മറന്നില്ലേ? ഇൻസ്റ്റഗ്രാമിലെ ചിത്രം ചർച്ചയാവുന്നു
ദക്ഷിണേന്ത്യൻ സിനിമയിൽ നിറയെ ആരാധകരുളള നടിയാണ് സാമന്ത. നടൻ നാഗചൈതന്യയുമായുളള വിവാഹമോചനത്തിനുശേഷം പലതരം ഗോസിപ്പുകളും സാമന്തയെക്കുറിച്ചുണ്ടായിട്ടുണ്ട്.2010-ൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിലൂടെയാണ് സാമന്ത അഭിനയരംഗത്തേക്ക് കടത്തുവരുന്നത്. അതേവർഷം തന്നെ യെ മായാ ചെസാവെ എന്ന തെലുങ്ക് ചിത്രത്തിലും സാമന്ത നായികയായി. ചിത്രം ബോക്സോഫീസിൽ വൻഹിറ്റായിരുന്നു. ഇപ്പോഴിതാ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ് നടി. തന്റെ പുതിയ വിന്റേജ് ലുക്കിലുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റയിൽ പങ്കുവച്ചിരുന്നു. സാരി ഉടുത്ത ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളാണിത്. ചിത്രങ്ങളിൽ കഴുത്തിലെ പഴയ ടാറ്റൂവും കാണാം. മുൻപ് സാമന്ത ഈ ടാറ്റൂ മായ്ച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആ ടാറ്റൂ വ്യക്തമായി കാണുന്ന രീതിയിലാണ് പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ എന്തുകൊണ്ടാണ് നടി ടാറ്റൂ മായ്ക്കാത്തതെന്നാണ് ആരാധകർ ചോദിക്കുന്നത്. (ടാറ്റൂ ചെയ്തതിൽ തനിക്ക് കുറ്റോബോധമുണ്ടെന്ന്…
Read Moreതപാൽ വകുപ്പിന്റെ കാര്യക്ഷമതയും ഉപഭോക്തൃ സേവനവും മെച്ചപ്പെടണം; സെപ്തംബർ ഒന്നുമുതൽ രജിസ്റ്റേർഡ് തപാൽ ഇല്ല
കൊല്ലം: പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്് രജിസ്റ്റേർഡ് തപാൽ സേവനം നിർത്തലാക്കുന്നു. രാജ്യത്താകമാനം സെപ്തംബർ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇനി പോസ്റ്റ് ഓഫീസുകളിൽ സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമേ ഉണ്ടാകുകയുള്ളൂ. തപാൽ വകുപ്പിന്റെ കാര്യക്ഷമതയും ഉപഭോക്തൃ സേവനവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. എല്ലാ ഓഫീസുകളും പുതിയ സംവിധാനത്തിലേക്ക് മാറാനുള്ള തയാറെടുപ്പുകൾ പോസ്റ്റ് ഓഫീസുകൾക്ക് നൽകി കഴിഞ്ഞു. കത്തുകൾ അയയ്ക്കുമ്പോൾ സെപ്തംബർ ഒന്നുമുതൽ രജിസ്റ്റേർഡ് തപാൽ എന്നതിന് പകരം സ്പീഡ് പോസ്റ്റ് എന്ന് രേഖപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നു.
Read Moreപ്ലസ്ടു വിദ്യാർഥിനിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട്: പ്ലസ്ടു വിദ്യാർഥിനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊടുവള്ളി വാവാട് സ്വദേശി പേക്കണ്ടിയിൽ വീട്ടിൽ അബ്ദുൽ ഗഫൂർ (50) ആണ് പിടിയിലായത്. കുന്ദമംഗലം പോലീസാണ് ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനായി ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽകുകയായിരുന്ന വിദ്യാർഥിനിയെ വീടിന് സമീപം ഇറക്കിത്തരാമെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറായ പ്രതി തന്റെ ഓട്ടോയിൽ നിർബന്ധിപ്പിച്ച് കയറ്റി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർഥിനി വാഹനം നിർത്തുന്നതിനായി ബഹളം ഉണ്ടാക്കിയപ്പോൾ വാഹനത്തിൽനിന്നു ഇറക്കി പ്രതി രക്ഷപ്പെട്ടു. വിദ്യർഥിനി നൽകിയ പരാതിയിൽ കുന്ദമംഗലം പോലീസ് കേസ് റജിസ്റ്റർ ചെയ്യുകയും പ്രതിയെ കുന്ദമംഗലത്ത് വച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Read Moreപേരാമ്പ്രയില്‍ യുവാവിനെ ആക്രമിച്ച് വാഹനവും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റിൽ
പേരാമ്പ്ര: പേരാമ്പ്രയില്‍ യുവാവിനെ ആക്രമിച്ച് വാഹനവും പണവും മൊബൈലും കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍.കോടേരിച്ചാല്‍ ഞാണിയമ്പത്ത് സിറാജ്, പാണ്ടിക്കോട് അജ്നാസ്, ചെമ്പ്ര ഫഹദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തണ്ടോറപ്പാറ പാറാടികുന്നുമ്മല്‍ മൊയ്തീന്റെ മകന് ആഷിഖിനെ മർദിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായത്. ഈ മാസം 11 ന്നിനാണ് കേസിനാസ്പദമായ സംഭവം. രാത്രി 9 .15 ഓടെ പേരാമ്പ്ര ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം നിര്‍ത്തിയിട്ട കാറില്‍നിന്ന് ആഷിഖിനെ ഹൈദരാബാദ് രജിസ്ട്രേഷനിലുള്ള ഇന്നോവ കാറിലെത്തിയ സംഘം മര്‍ദിച്ച് പിടിച്ച് പുറത്തിറക്കുകയും ഇയാളുടെ കാറും കൈയിലുണ്ടായിരുന്ന പതിനൊന്നായിരം രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന് കടന്നു കളയുകയായിരുന്നു. സംഭവത്തില്‍ ആഷിഖ് പേരാമ്പ്ര പോലീസില്‍ പരാതി നല്കി. തുടര്‍ന്നും പ്രതികള്‍ ആഷിഖിനെ നിരന്തരം വാട്സ് ആപ്പില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു.
Read Moreമുറിഞ്ഞുപുഴയിൽ വള്ളംമറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; രണ്ടുപേരെ രക്ഷിച്ചശേഷം നീന്തുന്നതിനിടെയാണ് അപകടം
വൈക്കം: ചെമ്പ് മുറിഞ്ഞപുഴ നടുത്തുരുത്തിനു സമീപം വള്ളം മറിഞ്ഞു കാണാതായ പാണാവള്ളി വേലംകുന്നത്ത് (കൊറ്റപ്പള്ളി നികർത്ത് ) സുമേഷിന്റെ(45കണ്ണൻ) മൃതദേഹം കണ്ടെത്തി.അരൂർ കോട്ടപ്പുറത്ത് കായലോരത്ത് പായലും പുല്ലും വളർന്നഭാഗത്താണ് ഇന്നുരാവിലെ ഒന്‍പതോടെ പ്രദേശവാസികൾ മൃതദേഹം കണ്ടത്. കമഴ്ന്ന നിലയിൽ കണ്ട മൃതദേഹം ബന്ധുക്കളെത്തി സുമേഷിന്റേതാണെന്നു സ്ഥിരീകരിച്ചു. പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം പാണാവള്ളിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ഓടെ കാട്ടിക്കുന്ന് തുരുത്തിൽ മരണവീട്ടിൽ പോയി മടങ്ങുകയായിരുന്ന പാണാവള്ളി സ്വദേശികൾ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞാണ് സുമേഷിനെ(45കണ്ണൻ) കാണാതായത്. വള്ളംമുങ്ങിയപ്പോൾ നീന്തലറിയാമായിരുന്ന കണ്ണൻ രണ്ടു സ്ത്രീകളെ രക്ഷിച്ച് വഞ്ചിയിൽ പിടിപ്പിച്ച ശേഷം സുഹൃത്തായ അനിക്കുട്ടനൊപ്പം നീന്തിപ്പോകുമ്പോഴാണ് മുങ്ങിത്താണത്. കരപറ്റിയ അനിക്കുട്ടൻ കണ്ണനെ കാണാനില്ലെന്നു പറഞ്ഞതോടെ കണ്ണനായി ഫയർഫോഴ്സ് സ്കൂബ ടീമും എന്‍ ഡിആര്‍എഫ് സംഘവും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കണ്ണൻ കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു. ഭാര്യയും സ്കൂൾ വിദ്യാർഥികളായ…
Read Moreസൂക്ഷിക്കണേ; നിങ്ങളുടെ ഡിജിറ്റല്‍ ജീവിതം നിങ്ങളുടെ കൈകളില്‍; സോഷ്യല്‍ മീഡിയയില്‍ ഇടുന്ന സ്വന്തം ഫോട്ടോ പണി തരുമെന്ന് പോലീസ്
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്ത് ലൈക്കിനും കമന്റിനുമായി കാത്തിരിക്കുന്നവരാണ് നമ്മളിലേറെ പേരും. എന്നാല്‍ നമ്മള് പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോയും സ്റ്റോറിയുമൊക്കെ നമുക്ക് തന്നെ പണി തരുമെന്നാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്. ഇത്തരത്തില്‍ ഇടുന്ന ഫോട്ടോകളും സ്റ്റോറികളും ചിലപ്പോള്‍ നമ്മള് അറിയാതെ തന്നെ നമ്മുടെ സ്വകാര്യതയെ വെളിപ്പെടുത്താം. “അന്യയാള്ക്ക് ഇതെല്ലാം അറിയേണ്ടത് ആവശ്യമുണ്ടോ?’ എന്ന് ഓരോ പോസ്റ്റ് ഇടുന്നതിനു മുമ്പ് ചിന്തിക്കണമെന്നാണ് സൈബര്‍ പോലീസ് പറയുന്നത്. ഓരോ പോസ്റ്റിന് മുന്‍പും ചിന്തിക്കുക, സുരക്ഷിതരായിരിക്കുക. ചിന്തിച്ചശേഷം മാത്രം പങ്കുവയ്ക്കുക. നിങ്ങളുടെ ഡിജിറ്റല്‍ ജീവിതം നിങ്ങളുടെ കൈകളില്‍ ആണെന്ന കാര്യം ഓര്മയിലിരിക്കട്ടെയെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്.
Read More