തൊടുപുഴ: ഇടുക്കിക്കാരി ലീല വീട്ടമ്മമാരെ മാത്രമല്ല നാട്ടുകാരെ ഒന്നടങ്കം അതിശയിപ്പിച്ചിരിക്കുന്നു. പലരും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യം എഴുപതാം വയസിൽ സഫലമാക്കുകയാണ് ഈ വീട്ടമ്മ. പല സിനിമകളിലും താരങ്ങൾ ആകാശത്തുനിന്ന് അന്തരീക്ഷത്തിലേക്കു ചാടുന്നത് ലീലയും കണ്ടു വണ്ടറടിച്ചിരുന്നിട്ടുണ്ട്. എന്നെങ്കിലും തനിക്ക് ഇങ്ങനെയൊന്നു ചാടാൻ കഴിയുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. എന്നാൽ, ഒടുവിൽ ആ സ്വപ്നം സഫലമായിരിക്കുന്നു. 13,000 അടി ഉയരത്തിൽനിന്നു സ്കൈ ഡൈവിംഗ് നടത്തി ലീല പുതു ചരിത്രമെഴുതിയിരിക്കുന്നു.അടിമാലി കൊന്നത്തടി മുൻ സഹകരണബാങ്ക് സെക്രട്ടറി പുതിയപറന്പിൽ പരേതനായ ജോസിന്റെ ഭാര്യയാണ് ലീല. നടത്തിപ്പുകാർക്കും അന്പരപ്പ്ദുബായിൽ കണ്‍സ്ട്രക്ഷൻ കന്പനി മാനേജരായ മകൻ ബാലുവിനെ കാണാനാണ് ലീല അവിടേക്കു പറന്നത്. എന്നാൽ, സ്വപ്നതുല്യമായ നേട്ടം കൈവരിച്ചായിരുന്നു മടക്കം. സാഹസികത ഏറെ ഇഷ്ടപ്പെട്ടിരുന്ന ലീല സ്കൈ ഡൈവിംഗിനെക്കുറിച്ച് അവിടെവച്ച് അറിയാൻ ഇടയായി. ഇതേക്കുറിച്ചു മകനോടു ചോദിച്ചപ്പോൾ അമ്മയ്ക്ക് ആഗ്രഹമുണ്ടെങ്കിൽ…
Read MoreDay: September 17, 2025
ഗാസയിൽ ഇസ്രയേലിന്റെകനത്ത ആക്രമണം; 100ലേറെ മരണം ; വംശഹത്യയെന്ന് യുഎൻ
ഗാസ: ഗാസ നഗരം പിടിച്ചെടുക്കാൻ ശക്തമായ കരയാക്രമണം നടത്തി ഇസ്രയേല്‍ സേന. കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം നൂറു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ജീവന് രക്ഷിക്കാന്‍ ജനങ്ങൾ പലായനം തുടരുകയാണ്. ഗാസയിൽ ഗ്രൗണ്ട് ഓപ്പറേഷൻ തുടങ്ങിയതായി ഇസ്രയേൽ സേന അറിയിച്ചു. ഗാസയിലുള്ള 3,000 ഹമാസ് പോരാളികളെ ഇല്ലാതാക്കാൻ കൂടുതൽ സൈന്യത്തെ യുദ്ധമുഖത്ത് എത്തിക്കാനാണ് ഇസ്രയേൽ നീക്കം. എന്നാൽ ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന റിപ്പോർട്ടുമായി ഐക്യരാഷ്ട്ര സഭ നിയോഗിച്ച അന്വേഷണ കമ്മീഷൻ. 2023ൽ ഹമാസുമായുള്ള യുദ്ധം ആരംഭിച്ചശേഷം അന്താരാഷ്ട്ര നിയമപ്രകാരം നിർവചിക്കപ്പെട്ട അഞ്ച് വംശഹത്യകളിൽ നാലെണ്ണവും ഇസ്രായേൽ നടത്തിയെന്ന് പറയാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. ഒരുവിഭാഗത്തെ ഉന്മൂലനം ചെയ്യുക, വിഭാഗത്തെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വ്യവസ്ഥകൾ മനപൂർവം സൃഷ്ടിക്കുക, ജനനം തടയുക തുടങ്ങിയ നടപടികൾ ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടായെന്നും യുഎൻ റിപ്പോർട്ട് വ്യക്തമാക്കി. വംശഹത്യ നടത്താനുള്ള ഉദ്ദേശത്തിന്റെ തെളിവായി ഇസ്രയേൽ നേതാക്കളുടെ…
Read Moreആവിയായി പോകാൻ ഇത് പെട്രോളല്ലല്ലോ! ശബരിമലയിലെ 42 കിലോയുടെ സ്വർണപ്പാളിയിൽ നിന്നും നഷ്ടപ്പെട്ടത് 4 കിലോ സ്വർണം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളിയുടെ ഭാരം കുറഞ്ഞതിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വിജിലൻസിനാണ് അന്വേഷണ ചുമതല. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശം. 2019ൽ സ്വർണപ്പാളി കൊണ്ടുപോകുന്പോൾ 42 കിലോ ആയിരുന്നു ഭാരം. തിരികെ എത്തിക്കുന്പോൾ നാലു കിലോഗ്രാം ഭാരം കുറഞ്ഞതായാണ് കണ്ടെത്തിയത്. വിചിത്രമായ സംഭവമാണിതെന്നും കോടതി നിരീക്ഷിച്ചു. മഹസർ രേഖകൾ കോടതി പരിശോധിച്ചു. അന്വേഷണത്തിന് ദേവസ്വം ബോർഡ് സഹകരിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. പെട്രോൾ ആണെങ്കിൽ കുറവ് സംഭവിക്കാം ഇത് സ്വർണമല്ലേ എന്നും കോടതി ചോദിച്ചു. ദ്വാരപാലക ശിൽപങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്പെയർ സ്ട്രോംഗ് റൂമിൽ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. ദേവസ്വത്തിനുവേണ്ടി ദേവസ്വം ചീഫ് സെക്യൂരിറ്റി ഓഫീസറാണ് വിവരങ്ങൾ നേരിട്ട് ഹാജരാക്കിയത്.
Read Moreസ്കൂട്ടർ കാറിലിടിച്ചു, നഷ്ടപരിഹാരം ആവിശ്യപ്പെട്ടപ്പോൾ ‘ഐപിഎസുകാരന്റെ അമ്മ’യാണെന്ന് വാദിച്ചു; വൈറലായി വീഡിയോ
റോഡ് നിയമങ്ങൾ പാലിക്കുക എന്നത് എല്ലാ പൗരൻമാരുടേയും കടമയാണ്. തെറ്റായി വാഹനം ഓടിച്ചാലോ റോഡിൽ കൂടി നടന്നാലോ എല്ലാം അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നു. കഴിഞ്ഞദിവസം തിരക്കേറിയെ ഒരു റോഡിൽവച്ച് ഒരു സ്ത്രീയുടെ സ്കൂട്ടർ കാറിൽ ഉരസി. പിന്നീട് അതേച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റോഡിൽക്കൂടി അലക്ഷ്യമായി ഒരു സ്ത്രീ സ്കൂട്ടി ഓടിച്ചുകൊണ്ട് പോവുകയായിരുന്നു. പെട്ടെന്ന് അവരുടെ വാഹനം മറ്റൊരു കാറിൽ തട്ടി. കാറുകാരൻ ഇറങ്ങി ഇത് ചോദ്യം ചെയ്തപ്പോൾ അവർ കാറകാരന് നേരേ തട്ടിക്കയറുകയായിരുന്നു. എന്നാൽ ഒട്ടും വിട്ട്കൊടുക്കാൻ കാറുകാരനും തയാറല്ലായിരുന്നു. കാറുടമ തന്റെ കാറിന് പറ്റിയ പരിക്കുകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. അപ്പോൾ ആ സ്ത്രീ തന്റെ മകൻ ഐപിഎസ്കാരൻ ആണെന്ന് അയാളോട് പറഞ്ഞു. ‘ഞാൻ ഐപിഎസുകാരന്റെ അമ്മയാണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങളെ ഓരോരുത്തരെയും ഞാൻ അറസ്റ്റ് ചെയ്യും. എന്റെ മകന്റെ നമ്പറിൽ വിളിക്കണോ? ഞാൻ…
Read Moreപ്രകൃതിവിരുദ്ധപീഡനത്തിന്റെ വലക്കണ്ണികൾ കണ്ടു നടുങ്ങി കാസർഗോഡ്; അറസ്റ്റിലായവരുടെ എണ്ണം പത്ത്
ചെറുവത്തൂർ: സ്വവർഗലൈംഗിക താത്പര്യമുള്ള പുരുഷന്മാർ ഉപയോഗിക്കുന്ന ഡേറ്റിംഗ് ആപ്പ് ഡൗൺലോഡ് ചെയ്ത് പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതികളുടെ പട്ടിക കണ്ട് നടുങ്ങി കാസർഗോഡ് ജില്ല. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, റെയിൽവേ ഉദ്യോഗസ്ഥനായ ഫുട്ബോൾ പരിശീലകൻ, മുസ്ലിംലീഗ് നേതാവ്, സിപിഎം നേതാവിന്റെ അടുത്ത ബന്ധു എന്നുതുടങ്ങി തികച്ചും സാധാരണക്കാരായ ആളുകൾ വരെ പ്രതിപ്പട്ടികയിലുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയിലുള്ളവർ പൊതുവേ അകറ്റിനിർത്തുന്ന തരത്തിലുള്ള ഇത്തരം ഡേറ്റിംഗ് ആപ്പുകളും ഭിന്നലൈംഗിക താത്പര്യവും ഇവർക്കെല്ലാമുണ്ടായിരുന്നുവെന്ന അറിവ് തന്നെ ഞെട്ടിക്കുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പോലും പറയുന്നു.പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പയ്യന്നൂർ കോറോത്തെ സി.ഗിരീഷിനെ (47) ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. പീഡനവുമായി ബന്ധപ്പെട്ട് പയ്യന്നൂരിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പടന്ന സ്വദേശിയായ വി.കെ.സൈനുദ്ദീന്‍(52), റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനും ഫുട്ബോള്‍ പരിശീലകനുമായ പിലിക്കോട്ടെ…
Read Moreപോലീസില്‍ ഒരു ലോബി രൂപപ്പെട്ടു, ഈ ലോബിക്ക് അധോലോക ബന്ധമെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: പോലീസില്‍ ഒരു ലോബി രൂപപ്പെട്ടുവെന്നും ഈ ലോബിക്ക് അധോലോക ബന്ധമaുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. ഈ ലോബിയെ നിയന്ത്രിക്കുന്നത് പൂരം കലക്കാന്‍ ഒത്താശ ചെയ്ത എഡിജിപി അജിത്ത് കുമാറാണെന്നും മുരളീധരന് പറഞ്ഞു. മുഖ്യമന്ത്രി പോലും അറിയാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മാഫിയ പോലീസില്‍ രൂപപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.പോലീസ് അതിക്രമങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കവെ പോലീസിനെതിരേ മറുത്ത് ഒരു വാക്ക് പോലും പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreഹേ, ബനാനേ ഒരു ഫോട്ടോ തരാമോ… വിന്റേജ് സുന്ദരി സ്റ്റൈലാണ്; പക്ഷേ ജെമിനി പണി തരും
കൊച്ചി: സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം ഗൂഗിള്‍ ജെമിനിയുടെ ബനാന എ ഐ സാരി ട്രെന്‍ഡാണ്. സമൂഹമാധ്യമം തുറന്നാല്‍ വിന്റേജ് സുന്ദരീ സുന്ദരന്മാരെക്കൊണ്ട് നിറയുന്ന അവസ്ഥ. എന്നാല്‍ ട്രെന്‍ഡിനൊപ്പം പോകുമ്പോള്‍ ഗൂഗിള്‍ ജെമിനി പണി തരുമെന്നാണ് സൈബര്‍ പോലീസിന്റെ മുന്നറിയിപ്പ്. ലൈക്കും കമന്റുമൊക്കെ കൂട്ടാനായി ശ്രമിക്കുന്നവര്‍ അല്പമൊന്നും ശ്രദ്ധിച്ചാല്‍ ദു:ഖിക്കേണ്ടിവരില്ലെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്. ജെമിനി ആപ്പ് ഉപയോഗിച്ചാണ് ഈ ചിത്രങ്ങള്‍ നിര്‍മിക്കുന്നത്. ഒരു ഫോട്ടോയും പ്രോംപ്റ്റും നല്കിയാല് വിന്റേജ് ലുക്ക്, പരമ്പരാഗത ബ്രൈഡല്‍ ലുക്ക്, ബോളിവുഡ് സ്റ്റൈല്‍ അങ്ങനെ ഏത് സ്റ്റൈല്‍ വേണമെങ്കിലും നിര്‍മിച്ച് ഗൂഗിള്‍ ജെമിനി നമ്മളെ ഞെട്ടിക്കും. എന്നാ ല്‍, ഉപയോക്താക്കള്‍ അവരുടെ സ്വകാര്യത, ഐഡന്റിറ്റി എന്നിവ സംരക്ഷിക്കുന്നതിനും ഡിജിറ്റല്‍ എക്സ്പോഷര്‍ തടയുന്നതിനും വ്യക്തിഗത ഫോട്ടോകള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ഉപയോക്താക്കള്‍ അവരുടെ ബയോമെട്രിക്ക് ഡാറ്റ നല്കുന്നതിനാല്…
Read Moreറാപ്പര്‍ വേടനെതിരേ ഗൂഢാലോചന: കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി
കൊച്ചി: റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളിക്കെതിരായ പീഡനക്കേസ് ഗൂഢാലോചനയാണെന്ന കുടുംബത്തിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വേടന്റെ സഹോദരന് ഹരിദാസ് മുഖ്യമന്ത്രിക്ക് നല്കിയ പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. വേടനെതിരായ യുവ ഡോക്ടറുടെ പീഡന പരാതി തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നേടിയ വേടനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് വേടനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള നീക്കമാണെന്ന് കാണിച്ച് സഹോദരന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ പരാതിക്കാരനായ ഹരിദാസിന്റെ അടക്കം മൊഴി പോലീസ് രേഖപ്പെടുത്തും. കലാകാരന് എന്നനിലയില്‍ വേടന്റെ വളര്‍ച്ച തടയുന്നതിന് കുറ്റവാളിയായി ചിത്രീകരിച്ച് ഇല്ലാതാക്കുന്നതിന് രാഷ്ട്രീയമായോ അല്ലാതെയോ വലിയ തോതില്‍ ഗൂഢാലോചന നടക്കുന്നു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. കേസുകളിലുടെ വേടന്റെ വാക്കുകളെ നിശബ്ദമാക്കുകയാണ് ലക്ഷ്യമെന്നും കുടുംബം ആരോപിച്ചിരുന്നു.
Read Moreമോദിയുടെ ജന്മദിനം: ആഘോഷം പള്ളിയില്‍ നടത്താനുള്ള ബിജെപി നീക്കത്തില്‍ പ്രതിഷേധം
തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ മുതലക്കോടം സെന്റ് ജോര്‍ജ് പള്ളിയില്‍ ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന ആഘോഷത്തിനെതിരെ പള്ളി കമ്മിറ്റിയും വിശ്വാസികളും രംഗത്തു വന്നതോടെ പരിപാടി ഉപേക്ഷിച്ച് സംഘാടകര്‍. രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി പള്ളിയെ ഉപയോഗിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് വികാരി ഫാ.സെബാസ്റ്റ്യന്‍ ആരോരിച്ചാലില് , കൈക്കാരന്മാരായ പോള്‍ വര്‍ഗീസ്, കെ.പി.മാത്യു, ജോജോ ജോസഫ് എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.നരേന്ദ്രമോദിയുടെ ജന്മദിനം പ്രമാണിച്ചു ന്യൂനപക്ഷ മോര്‍ച്ച ഇടുക്കി നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുര്‍ബാന അര്പ്പിച്ച്പാച്ചോറ് വിതരണവും കേക്ക് മുറിക്കലും ഇന്നു രാവിലെ നടത്തുമെന്നായിരുന്നു അറിയിപ്പ്. ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് പി.പി. സാനു, ദേശിയ ന്യുനപക്ഷ മോര്‍ച്ച ഉപാധ്യക്ഷന്‍, നോബിള്‍ മാത്യു, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഡോ.…
Read Moreറേഡിയോ നെല്ലിക്ക; ശ്രോതാക്കളായത് 15 ലക്ഷം പേര്
കൊച്ചി: വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കി കുട്ടികള്‍ക്കായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ഒരുക്കിയ ഇന്റര്‍നെറ്റ് റേഡിയോയായ റേഡിയോ നെല്ലിക്കയ്ക്ക് ശ്രോതാക്കളായത് 15 ലക്ഷം പേര്. കുട്ടികളിലെ മാനസിക സംഘര്‍ഷങ്ങള്‍, ലഹരി ഉപയോഗം, സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികള്‍, ആത്മഹത്യ, സോഷ്യല്‍ മീഡിയ അഡിക്ഷന് എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരംഭിച്ച റേഡിയോ നെല്ലിക്കയുടെ ഉദ്ഘാടനം കഴിഞ്ഞ ജൂണ്‍ 15 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്. ലോകത്താകമാനം 2,64,854 പേര് റേഡിയോ നെല്ലിക്ക ഡൗണ്‍ലോഡ് ചെയ്യുകയുണ്ടായി. ഇതില്‍ ഇന്ത്യയില്‍ നിന്ന് 2,63,294 പേരും സൗദിറേബ്യയില് നിന്ന് 584 പേരും യുഎഇയില്‍ നിന്ന് 495 പേരും ഖത്തറില്‍ നിന്ന് 130 പേരും ഉള്‍പ്പെടും. ശ്രോതാക്കളുടെ എണ്ണം 25 ലക്ഷത്തിലേക്ക് എത്തിക്കാനാണ് ബാലാവകാശ കമ്മീഷന് ലക്ഷ്യമിടുന്നത്. ബാലസൗഹൃദം യാഥാര്‍ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം. കുട്ടികള്‍ അധ്യാപകര്‍, രക്ഷാകര്ത്താക്കള്, സമൂഹം എന്നിവര്‍ക്കിടയില്‍…
Read More