സീതപ്പഴത്തിൽ ധാരാളം ഊർജം അടങ്ങിയി രിക്കുന്നു. ക്ഷീണവും തളർച്ചയും പേശികളുടെ ശക്തിക്ഷയവും അകറ്റുന്നു. ഫലത്തിന്റെ മാംസളമായ, തരിതരിയായി ക്രീം പോലെയുളള ഭാഗം പോഷകസമൃദ്ധം. വിറ്റാമിൻ സി, എ, ബി6 എന്നീ പോഷകങ്ങൾ ധാരാളമടങ്ങിയ ഫലം. പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ, സോഡിയം തുടങ്ങിയ ധാതുക്കളും അതിലുണ്ട്. ഫലത്തിനുളളിൽ പുഴു കാണപ്പെടാൻ സാധ്യതയുളളതിനാൽ കഴിക്കുംമുന്പു ശ്രദ്ധിക്കണം. ആന്റിഓക്സിഡന്റുകൾ ധാരാളംസീതപ്പഴത്തിന്റെ ആന്റി ഓക്സിഡന്റ് ഗുണം ചിലതരം കാൻസറുകൾ തടയുന്നതിനു സഹായകമെന്നു ഗവേഷകർ. സീതപ്പഴത്തിലുളള വിറ്റാമിൻ സിയും റൈബോഫ്ളാവിൻ എന്ന ആന്റി ഓക്സിഡന്റും ഫ്രീ റാഡിക്കലുകളെ തുരത്തുന്നു. കാഴ്ചശക്തി മെച്ച ത്തിൽ നിലനിർത്തുന്നതിനു സഹായകം. വിറ്റാമിൻ സി ആന്റി ഓക്സിഡൻറാണ്. ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിൽ ആന്റി ഓക്സിഡന്റുകൾ നിർണായക പങ്കു വഹിക്കുന്നു. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. രോഗാണുക്കളെ തുരത്തുന്നു. ഹൃദയാരോഗ്യംഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനു സീതപ്പഴം ഗുണകരം. സീതപ്പഴത്തിൽ സോഡിയവും പൊട്ടാസ്യവും സംതുലിതം.…
Read MoreDay: October 4, 2025
സ്വര്‍ണ്ണപ്പാളി വിവാദം; ദേവസ്വംമന്ത്രിയും പ്രസിഡന്റും രാജിവയ്ക്കണം; സിബിഐ അന്വേഷണം വേണമെന്ന് വി.ഡി. സതീശന്
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം ബോര്‍ഡ് മന്ത്രിയും പ്രസിഡന്റും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുന്‍ ദേവസ്വം മന്ത്രിക്കും ഇപ്പോഴത്തെ മന്ത്രിക്കും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കെതിരേയും സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. സര്‍ക്കാരും ദേവസ്വവും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് മറുപടി പറയണം. ശബരിമലയിലെ സ്വര്‍ണ്ണം അടിച്ചുമാറ്റിയ സംഭവം പുറത്തുവന്നിട്ട് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. കപട ഭക്തി കാണിച്ചയാളാണ് മുഖ്യമന്ത്രി. നിലവിലെ വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ യുഡിഎഫ് പ്രതിഷേധ പരിപാടിയുമായി മുന്നോട്ടുപോകും. ഏത് കാലത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനും തങ്ങള്‍ക്ക് വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ മനസില്‍ മുറിവേല്‍പ്പിച്ച സംഭവങ്ങളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് ശബരിമലയില്‍ നടക്കുന്നത്. ഉണ്ണിക്കൃഷ്ണന് പോറ്റി ആരാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയത്.
Read More‘കോൾഡ്രിഫ്’ കഫ് സിറപ്പ് നിരോധിച്ച് തമിഴ്നാട്: മധ്യപ്രദേശിലും രാജസ്ഥാനിലും ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് നടപടി
ചെന്നൈ: മധ്യപ്രദേശിലും രാജസ്ഥാനിലും 11 കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വിവാദ കഫ് സിറപ്പ് “കോൾഡ്രിഫ്’ നിരോധിച്ച് തമിഴ്നാട്. ചുമ ശമിക്കാൻ കുട്ടികൾക്കായി നൽകുന്ന സിറപ്പ് അപകടകാരിയാണെന്ന സംശയത്തെത്തുടർന്നാണ് തമിഴ്നാട് സർക്കാർ മരുന്നിന്റെ വിൽപ്പന നിരോധിക്കുകയും വിപണിയിൽനിന്ന് നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്തത്. ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നതോടെ, കഫ് സിറപ്പിന്റെ വിൽപ്പന തമിഴ്നാട്ടിലുടനീളം നിരോധിച്ചതായി ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. കാഞ്ചീപുരം ജില്ലയിലെ സുങ്കുവർച്ചത്രത്തിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ നിർമാണകേന്ദ്രത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി പരിശോധനകൾ നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് കമ്പനി മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. “ഡൈത്തിലീൻ ഗ്ലൈക്കോൾ’ എന്ന രാസവസ്തുവിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനായി സാമ്പിളുകൾ സർക്കാർ നിയന്ത്രണത്തിലുള്ള ലബോറട്ടറികളിലേക്ക് അയയ്ക്കുമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. ശിശുമരണങ്ങൾ ശ്രദ്ധയിൽപ്പെട്ട കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും രണ്ട് വയസിനു…
Read Moreശബരിമല സ്വർണപ്പാളി വിവാദം; പോരു മുറുകുന്നു; സ്വര്‍ണപ്പാളി പ്രദര്‍ശന വസ്തുവാക്കിയിട്ടില്ല, പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് ഉണ്ണികൃഷ്ണന് പോറ്റി
തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഉണ്ണികൃഷ്ണന് പോറ്റി. ദേവസ്വം ബോര്‍ഡ് തന്നെ ഏല്‍പ്പിച്ചതു ചെമ്പ് പാളികള്‍ തന്നെയാണ്. ദേവസ്വം രേഖകളിലും ചെമ്പുപാളിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാളിയില്‍ മുന്‍പ് സ്വര്‍ണം പൂശിയിരുന്നുവോയെന്ന് അറിയില്ല. സ്വര്‍ണ്ണപ്പാളി പ്രദര്‍ശന വസ്തുവാക്കിയിട്ടില്ലെന്നും പണപ്പിരിവു നടത്തി സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പീഠം കാണാനില്ലെന്ന് പരാതിപ്പെട്ടിട്ടില്ല. അന്വേഷണവുമായി സഹകരിക്കും. താന്‍ ബംളൂരുവിലാണ് താമസിക്കുന്നത്. പാളി കമ്പനിയിലെത്തിക്കാന്‍ ഒരാഴ്ചത്തെ കാലതാമസം മാത്രമെ ഉണ്ടായിട്ടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളെല്ലാവരും കൂടി തന്നെ കള്ളനാക്കാന്‍ ശ്രമിക്കുന്നു. കുടുംബത്തിന്റെ ഉള്‍പ്പെടെ സ്വകാര്യത മാധ്യമങ്ങള്‍ നശിപ്പിക്കുകയാണ്. മാധ്യമങ്ങള്‍ ശരിയും കുടി മനസിലാക്കണം. താനൊരു സാധാരണക്കാരനാണ്. ഹൈക്കോടതിയില്‍ തന്റെ ഭാഗം ബോധ്യപ്പെടുത്തും. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreദേവസ്വം ബോര്‍ഡിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല; ഉണ്ണികൃഷ്ണന്പോറ്റിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുന്നതായി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ചെന്നൈയിലേക്ക് സ്വര്‍ണപ്പാളി ദേവസ്വം ബോര്‍ഡ് ഇത്തവണ നേരിട്ടാണ് എത്തിച്ചത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കൊണ്ട് പോയത്. തിരുവാഭരണം കമ്മീഷണര്‍, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ദേവസ്വം വിജിലന്‍സ് എന്നിവരുടെ സാന്നിധ്യത്തില്‍ പോലീസ് സുരക്ഷയോടെയാണ് സ്വര്‍ണം ചെന്നൈയില്‍ എത്തിച്ചത്. ഉണ്ണിക്കൃഷ്ണന് പോറ്റിയോട് ചെന്നൈയില്‍ വരാനാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. കമ്പനിയുടെ വാറന്റി ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ പേരില്‍ ആയതിനാലാണ് അദ്ദേഹത്തിന്റെ സേവനം ആവശ്യപ്പെട്ടത്. സ്വര്‍ണപ്പാളി വിഷയത്തില്‍ സമഗ്രമായ അന്വേഷണം ഹൈക്കോടതിയില്‍ ആവശ്യപ്പെടും. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഉണ്ണികൃഷ്ണന്പോറ്റിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുന്നതായി ദേവസ്വം ബോര്ഡ്തിരുവനന്തപുരം: ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന് ദേവസ്വം ബോര്‍ഡ്.സ്വന്തം നിലയില്‍ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെന്നൈയിലെ കമ്പനി 40 വര്‍ഷത്തേക്ക് വാറന്റി…
Read Moreസമാധാനപദ്ധതി അംഗീകരിച്ച് ഹമാസ്: ബന്ദികളെ കൈമാറാം; ട്രംപിന്റെ അന്ത്യശാസനത്തിൽ ഹമാസ്
ടെൽ അവീവ്: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അംഗീകരിച്ച് ഹമാസ്. എല്ലാ ഇസ്രേലി ബന്ദികളെയും വിട്ടയയ്ക്കാൻ തയാറാണെന്ന് ഹമാസ് പ്രഖ്യാപിച്ചു . ട്രംപ് ആവശ്യപ്പെട്ട മറ്റു നിർദേശങ്ങളിൽ കൂടുതൽ ചർച്ചകൾ വേണമെന്നും സമാധാനപദ്ധതിയുടെ ചില ഭാഗങ്ങൾ അംഗീകരിക്കുന്നതായും ഹമാസ് നേതാക്കൾ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം ആറോടെ ഇസ്രയേലുമായി സമാധാനക്കരാറിലെത്താൻ ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. അല്ലെങ്കിൽ സർവനാശമായിരിക്കും സംഭവിക്കുകയെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിരുന്നു. തന്റെ സമാധാനപദ്ധതി അംഗീകരിക്കാനും ഇസ്രേലി ബന്ദികളെ മോചിപ്പിക്കാനും ശത്രുതയ്ക്കു വിരാമമിടാനും ഹമാസിന് അവസാന അവസരം നൽകുന്നുവെന്നാണ് ട്രംപ് പറഞ്ഞു. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പിടിക്കപ്പെട്ട ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കാനും കൂടുതൽ ചർച്ചകൾ നടത്താനും മധ്യസ്ഥരാഷ്ട്രങ്ങളോട് ഹമാസ് സമ്മതം അറിയിച്ചു. ഗാസയുടെ ഭരണം “സ്വതന്ത്ര സാങ്കേതിക വിദഗ്ധരുടെ’ പലസ്തീൻ സംവിധാനത്തിനു കൈമാറാൻ ഒരുക്കമാണെന്നും ഹമാസ് പ്രഖ്യാപിച്ചു.…
Read Moreതലവടിയിൽ നായക്കൂട്ടം പശുക്കിടാവിനെ കൊന്നു തിന്നു; തെരുവുനായ്ക്കളെ വീട്ടിൽവളർത്തുന്നയാൾക്കെതിരെ പരാതി
എടത്വ: നായക്കൂട്ടം പശുക്കിടാവിനെ കടിച്ചുകീറി കൊന്നു. ക്ഷീരകര്‍ഷകനായ തലവടി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കുന്തിരിക്കല്‍ വാലയില്‍ ഈപ്പന്റെ മൂന്നു ദിവസം പ്രായമായ പശുക്കുട്ടിയെയാണ് നായകള്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു കൊന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം. പശുക്കുട്ടിയെ വീടിന്റെ മുന്പില് കെട്ടിയിട്ട ശേഷം ഈപ്പന് മില്‍മയില്‍ പോയിരുന്നു. തിരികെ എത്തിയപ്പോള്‍ പശുക്കുട്ടിയെ കാണാത്തതിനെത്തുടര്‍ന്നുള്ള തെരച്ചിലിലാണ് പശുക്കുട്ടിയെ നായകള്‍ കൂട്ടം ചേര്‍ന്ന് കൊന്നു തിന്നുതു കണ്ടത്. പശുക്കുട്ടിയുടെ വയറുഭാഗം നായകള്‍ പൂര്‍ണമായി തിന്നിരുന്നു. ഏതാനും നാളുകള്‍ക്കു മുന്‍പ് സമീപവാസിയുടെ വീടിനു മുന്പിൽവച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ സീറ്റും ടയറും നായകള്‍ കടിച്ചുകീറിയിരുന്നു. തെരുവുനായകളെ വീട്ടില്‍ കൊണ്ടുവന്നു വളര്‍ത്തുന്ന സമീപ താമസക്കാരന്റെ നായകളാണ് പശുക്കിടവിനെ കടിച്ചുകൊന്നതെന്നാണ് ഈപ്പന് പറയുന്നത്. ഇരുചക്ര വാഹനം നായകള്‍ കടിച്ചുകീറിയതിന്റെ പേരില്‍ ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു.നായകള്‍ ഇയാളുടേതല്ലെന്ന മൊഴിയാണ് നല്‍കിയതെന്നും ഈപ്പന് പറഞ്ഞു. നായശല്യം മൂലം സ്കൂള്‍ കുട്ടികളും…
Read Moreഐഷ തിരോധാനം: സെബാസ്റ്റ്യന്റെ അറസ്റ്റ് വൈകില്ലെന്ന് പോലീസ്; തനിക്കൊന്നുമറിയില്ലെന്ന് പ്രതി
കോട്ടയം: അതിരമ്പുഴ സ്വദേശി ജെയ്നമ്മ, ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭന് എന്നിവരെ കൊല ചെയ്ത് സ്വത്തുവകകള്‍ കൈവശപ്പെടുത്തിയ കേസിലെ പ്രതി ചേര്‍ത്തല പള്ളിപ്പുറം ചെങ്ങുംതറ സെബാസ്റ്റ്യനെ ചേര്‍ത്തല വാരനാട് വെളിയില്‍ ഐഷ (ഹയറുന്നീസ-57)യുടെ തിരോധാനത്തിലും ഉടന്‍ അറസ്റ്റ് ചെയ്യും. ജെയ്നമ്മയെയും ബിന്ദുവിനെയും കൊലപ്പെടുത്തിയതുപോലെ ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച് സെബാസ്റ്റ്യന്‍ ഐഷയെ കഴുത്തു ഞെരിച്ചോ തലയ്ക്കടിച്ചോ വക വരുത്തിയതായുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ ഇന്നോ നാളെയോ ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്യാനാണ് നീക്കം. ഐഷയ്ക്ക് വീടുവയ്ക്കാന്‍ കുറഞ്ഞ വിലയ്ക്ക് സ്ഥലം തരപ്പെടുത്തിക്കൊടുക്കാം എന്ന് സെബാസ്റ്റ്യന്‍ വാക്കു പറഞ്ഞിരുന്നു. ഇതിനുള്ള പണം ലോണെടുത്തും സ്വര്‍ണം പണയപ്പെടുത്തിയും ഐഷ സ്വരൂപിക്കുകയും ചെയ്തു. 2012 മേയില്‍ ആലപ്പുഴയ്ക്ക് പോകുന്നതായി പറഞ്ഞാണ് ഐഷ വീട്ടില്‍ നിന്നിറങ്ങിയത്. ആലപ്പുഴയ്ക്കു പോകാതെ അന്ന് ഐഷ പോയത് സെബാസ്റ്റ്യന്റെ വീട്ടിലേക്കാണെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. റിട്ട. പഞ്ചായത്ത് ജീവനക്കാരിയായ ഐഷയെക്കുറിച്ച്…
Read Moreകൃത്രിമ മിറർഇമേജ് നാനോപോറുകൾ വികസിപ്പിച്ച് ആർജിസിബി ഗവേഷകർ: കാൻസർ ചികിത്സയ്ക്കും ആൽസ്ഹൈമേഴ്സ്, പാർക്കിൻസണ്‍സ് രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തുന്നതിനും സഹായകം
തിരുവനന്തപുരം: രോഗകാരികളായ തന്മാത്രകളെ കണ്ടെത്താനും രോഗ കോശങ്ങളെ നശിപ്പിക്കാനും സഹായകമായ കൃത്രിമ മിറർഇമേജ് നാനോപോറുകൾ വികസിപ്പിച്ച് ബ്രിക്ആർജിസിബി ഗവേഷകർ. ആൽ സ്ഹൈമേഴ്സ്, പാർക്കിൻസണ്‍സ് പോലുള്ള രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തുന്നതിനും വ്യക്തിഗത രോഗനിർണയത്തിനും ഇത് സഹായിക്കും. ആന്റികാൻസർ ഡ്രഗ് നിർമിക്കുന്നതിനുള്ള പ്രാഥമിക പഠനങ്ങളിലൊന്നായി ഇതിനെ കണക്കാക്കാം. അന്താരാഷ്ട്ര പ്രശസ്തമായ നേച്ചർ കമ്യൂണിക്കേഷൻസ് ജേർണലിന്റെ പുതിയ പതിപ്പിൽ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്രിക് ആർജിസിബി ഫാക്കൽറ്റി ശാസ്ത്രജ്ഞനായ ഡോ. കെ.ആർ. മഹേന്ദ്രന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് ഡിപിപോർ എ എന്നറിയപ്പെടുന്ന കൃത്രിമ മിറർഇമേജ് നാനോപോറുകൾ വികസിപ്പിച്ചത്. സിന്തറ്റിക് പെപ്റ്റൈഡുകളിൽ നിന്നാണ് ശരീര കോശങ്ങളിലെ സ്തരങ്ങളിൽ കാണപ്പെടുന്ന ചെറിയ സുഷിരങ്ങളായ നാനോപോറുകൾ നിർമിച്ചത്. ഈ സിന്തറ്റിക് പെപ്റ്റൈഡുകൾ ജീവനുള്ള കോശങ്ങളുമായി എങ്ങനെ പ്രവർത്തിക്കുന്നു എന്നു ഗവേഷകർ പഠനവിധേയമാക്കി. കൃത്രിമ മിറർഇമേജ് നാനോപോറുകൾ കാൻസർ കോശങ്ങളെ തെരഞ്ഞെടുത്ത് നശിപ്പിക്കുകയും ആരോഗ്യമുള്ള കോശങ്ങളെ കേടുകൂടാതെ സംരക്ഷിക്കുകയും…
Read Moreനായ കടിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലിരുന്ന വീട്ടമ്മ പനി ബാധിച്ച് മരിച്ചു; പരിശോധന വേണ്ടിവരുമെന്ന് ഡോക്ടർമാർ
പത്തനംതിട്ട: നായ കടിച്ചതിനെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന വീട്ടമ്മ പനി ബാധിച്ച് മരിച്ചു. ഓമല്ലൂര്‍ മണ്ണാറമല കളര്‍നില്‍ക്കുന്നതില്‍ കെ. മോഹനന്റെ ഭാര്യ കൃഷ്ണമ്മ (57) യാണ് മരിച്ചത്. കഴിഞ്ഞ മാസം നാലിന് കൃഷ്ണമ്മയെ നായ കടിച്ചിരുന്നു. പുരികത്താണ് കടിയേറ്റത്. വാക്സിനേഷനും പൂര്‍ത്തിയാക്കിയിരുന്നതായി പറയുന്നു. മൂന്നു ദിവസം മുമ്പ് കടുത്ത പനിയെത്തുടര്‍ന്ന് കൃഷ്ണമ്മയെ കോട്ടയം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പേവിഷ ബാധയാണോ മരണകാരണമെന്നറിയാൻ കൂടുതൽ പരിശോധന വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. ഇതിനായി സ്രവങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംസ്കാരം നാളെ 11 ന് വീട്ടുവളപ്പില്‍. മക്കള്‍: ആര്യ മോഹന്‍, ആതിര മോഹന്‍. മരുമക്കള്‍: സുശാന്ത്, അനൂപ്.
Read More