ജയ്പുര്‍: സ്കൂള്‍ കെട്ടിടത്തിന്റെ നാലാംനിലയില്‍നിന്ന് ചാടി നാലാം ക്ലാസുകാരി ജീവനൊടുക്കി. ജയ്പുരിലെ നീരജ മോദി സ്കൂളിലെ വിദ്യാര്‍ഥിനിയായ അമൈറയാണ് (ഒൻപത്) മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടോടെയാണ് പെണ്‍കുട്ടി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി മരിച്ചത്. പെണ്‍കുട്ടി കെട്ടിടത്തിലെ ഗോവണിക്ക് സമീപത്തെ കൈവരിയില്‍ കയറുന്നതും പിന്നാലെ താഴേക്ക് ചാടുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഏകദേശം 47 അടി ഉയരത്തില്‍ നിന്നാണ് പെണ്‍കുട്ടി വീണത്. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം, വിവരമറിഞ്ഞ് പോലീസ് സംഘം എത്തിയപ്പോഴേക്കും പെണ്‍കുട്ടി വീണ സ്ഥലം സ്കൂള്‍ അധികൃതര്‍ വൃത്തിയാക്കിയിരുന്നതായാണ് വിവരം. സ്ഥലത്ത് ചോരപ്പാടുകളോ മറ്റോ കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സ്കൂള്‍ അധികൃതര്‍ക്കെതിരേ കുട്ടിയുടെ മാതാപിതാക്കള്‍…
Read MoreDay: November 2, 2025
ബിഹാറിൽ ജൻ സുരാജ് പാർട്ടി നേതാവ് കൊല്ലപ്പെട്ട സംഭവം: ജെഡിയു നേതാവ് അനന്ത് സിംഗ് അറസ്റ്റിൽ
പാറ്റ്ന: ബിഹാർ മുൻ എംഎൽഎയും ജെഡിയു സ്ഥാനാർഥിയുമായ അനന്ത് സിംഗ് അറസ്റ്റിൽ. ജൻസുരാജ് പ്രവർത്തകൻ ദുലർ ചന്ദ് യാദവ് കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റിലായത്. മൊകാമ സീറ്റിലെ ജെഡിയു സ്ഥാനാർഥിയാണ് അനന്ത് സിംഗ്. വീട്ടിൽ നിന്നാണ് പാറ്റ്ന പോലീസ് ജെഡിയു സ്ഥാനാർഥിയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ രണ്ടു സഹായികളെയും പോലീസ് അറസ്റ്റു ചെയ്തു. ദുലാർ ചന്ദ് യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അനന്ത് സിംഗ്, മണികാന്ത് താക്കൂർ, രഞ്ജീത് റാം എന്നീ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. രാഷ്ട്രീയ ജനതാദൾ മുൻ നേതാവാണ് കൊല്ലപ്പെട്ട യാദവ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്ന തന്റെ അനന്തരവൻ പ്രിയദർശി പീയൂഷിന് വേണ്ടി വ്യാഴാഴ്ച മോകാമയിൽ പ്രചാരണം നടത്തുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് മൊകാമയിൽ പ്രചാരണം തീരുന്നത്.
Read Moreമദ്യലഹരിയിൽ കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്; യുവാവിന് പരിക്ക്
കോഴിക്കോട്: മദ്യലഹരിയിൽ കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്. പട്ടാംപൊയില്‍ സ്വദേശി ബിജീഷിന് കുത്തേറ്റു. ലിങ്ക് റോഡില്‍ വച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പുലര്‍ച്ചെ രണ്ടോടെ ആയിരുന്നു യുവാവിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബിജീഷും മദ്യ ലഹരിയില്‍ ആയതിനാല്‍ ആരാണ് ആക്രമിച്ചതെന്നോ എന്താണ് ആക്രമണത്തിന്റെ കാരണമെന്നോ കണ്ടെത്താനായിട്ടില്ല. പരിക്കേറ്റ ബിജീഷിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read Moreഇന്‍സ്റ്റഗ്രാമിൽ ചീത്ത വിളിച്ചു: 19-കാരനെ ആളുകൾ കൂട്ടമായി ചേർന്ന് മർദിച്ചു; സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
തൃശൂര്‍: ഇന്‍സ്റ്റഗ്രാമിലൂടെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് കൗമാരക്കാരന് ആൾക്കൂട്ട മർദനം. തൃശൂർ ദേശമംഗലത്താണ് സംഭവം. ജസീമിന്(19)ആണ് മർദനമേറ്റത്. വ്യാഴാഴ്ച ദേശമംഗലം പഞ്ചായത്തിന്റെ സമീപത്തുള്ള റോഡിലൂടെ നടന്നുവരികയായിരുന്നു ജസീം. ഈ സമയം സംഘം ചേര്‍ന്ന് കൗമാരക്കാരനെ തടഞ്ഞ് നിർത്തുകയും മുഖത്തും ശരീരത്തിലും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഘം ചവിട്ടുന്നതും 19കാരന് റോഡിലേക്കും വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. മര്‍ദനത്തില്‍ പരിക്കേറ്റ ജസീം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലും ചികിത്സ തേടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തെക്കുറിച്ചുള്ള ആക്ഷേപമാണ് മര്‍ദനത്തിനു കാരണമെന്നാണ് പറയുന്നത്. പള്ളം സ്വദേശികളായ യുവാക്കളാണ് മര്‍ദിച്ചത്. സംഭവത്തിൽ 13പേര്‍ക്കെതിരേ ചെറുതുരുത്തി പോലീസ് കേസെടുത്തു.
Read Moreഅതിദാരിദ്ര്യത്തിൽനിന്നു മാത്രമേ നാം മുക്തരായിട്ടുള്ളൂ, ദാരിദ്ര്യം ഇനിയും ബാക്കി: മമ്മൂട്ടി
തിരുവനന്തപുരം: അതിദാരിദ്ര്യത്തിൽനിന്നു മാത്രമേ നാം മുക്തരായിട്ടുള്ളൂവെന്നും ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നിൽ ബാക്കിയാണെന്നും നടൻ മമ്മൂട്ടി. അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപന പൊതുസമ്മേളന വേദിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് പ്രതിസന്ധികളെ കേരള ജനത തോളോടു തോൾചേർന്നു നിന്ന് അതിജീവിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടയ കാലത്തുനിന്നും ഇക്കാലത്തെത്തുന്പോൾ ദാരിദ്ര്യം കുറയ്ക്കാനായി. അതിനു കാരണമായത് നമ്മുടെ സാമൂഹ്യബോധമാണ്. പരസ്പര സ്നേഹവും പരസ്പര വിശ്വാസവുമാണ്. രാജപാതകളും കെട്ടിടങ്ങളും മാത്രമല്ല വികസനം. വികസിക്കേണ്ടത് നമ്മുടെ സാമൂഹ്യജീവിതമാണെന്നും മമ്മൂട്ടി പറഞ്ഞു.എട്ടു മാസത്തിനുശേഷമാണ് പൊതുവേദിയിൽ താൻ എത്തുന്നത്. അത് കേരളപ്പിറവി ദിനത്തിലായതിൽ വലിയ സന്തോഷം. കേരളം എന്നേക്കാൾ ചെറുപ്പമാണ്. അപ്പോൾ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതേയുള്ളൂ കേരളം എത്രത്തോളം ചെറുപ്പമാണെന്ന്. സാമൂഹ്യ സൂചികകളിൽ കേരളം പലപ്പോഴും ലോകത്തെ അന്പരപ്പിച്ചിട്ടുണ്ട്. ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത് നമ്മുടെ സാമൂഹ്യബോധവും ജനാധിപത്യബോധവുമാണ്. അതിദാരിദ്ര്യ നിർമാർജന പദ്ധതി റിപ്പോർട്ട് മുഖ്യമന്ത്രി മമ്മൂട്ടിക്ക് കൈമാറി…
Read More