പാറ്റ്ന: ബിഹാർ മുൻ എംഎൽഎയും ജെഡിയു സ്ഥാനാർഥിയുമായ അനന്ത് സിംഗ് അറസ്റ്റിൽ. ജൻസുരാജ് പ്രവർത്തകൻ ദുലർ ചന്ദ് യാദവ് കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റിലായത്.
മൊകാമ സീറ്റിലെ ജെഡിയു സ്ഥാനാർഥിയാണ് അനന്ത് സിംഗ്. വീട്ടിൽ നിന്നാണ് പാറ്റ്ന പോലീസ് ജെഡിയു സ്ഥാനാർഥിയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ രണ്ടു സഹായികളെയും പോലീസ് അറസ്റ്റു ചെയ്തു. ദുലാർ ചന്ദ് യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അനന്ത് സിംഗ്, മണികാന്ത് താക്കൂർ, രഞ്ജീത് റാം എന്നീ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു.
രാഷ്ട്രീയ ജനതാദൾ മുൻ നേതാവാണ് കൊല്ലപ്പെട്ട യാദവ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്ന തന്റെ അനന്തരവൻ പ്രിയദർശി പീയൂഷിന് വേണ്ടി വ്യാഴാഴ്ച മോകാമയിൽ പ്രചാരണം നടത്തുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് മൊകാമയിൽ പ്രചാരണം തീരുന്നത്.

