ന്യൂഡൽഹി: ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങൾക്ക് വനിതാ പ്രീമിയർ ലീഗ് ട്വന്റി20യിലും (ഡബ്ല്യുപിഎൽ) പ്രതിഫല തുകയില്‍ കുതിപ്പ്. മൂന്ന് സീസണിൽ രണ്ട് തവണയും കിരീടം ചൂടിയ മുംബൈ ഇന്ത്യൻസ് ബംഗളൂരുവിന് സമാനമായി കോർ താരങ്ങളെ നിലനിർത്തിയപ്പോള്‍ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (മുംബൈ ഇന്ത്യൻസ് 2.5 കോടി), വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന (റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 3.5 കോടി), റിച്ച ഘോഷ് (ബംഗളൂരു 2.75 കോടി), ജമീമ റോഡ്രീഗസ് (ഡൽഹി ക്യാപിറ്റൽസ് 2.2 കോടി), ഷെഫാലി വർമ (ഡൽഹി 2.2 കോടി) എന്നിവരെ അതതു ഫ്രാഞ്ചൈസികൾ ടീമിൽ നിലനിർത്തി. അതേസമയം ഏകദിന ലോകകപ്പിലെ ടോപ് സ്കോറർ ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവർട്ടിനെയും (ഗുജറാത്ത് ജയന്റ്സ്), പ്ലെയർ ഓഫ് ദ് ടൂർണമെന്റ് ദീപ്തി ശർമയെയും (യുപി വാരിയേഴ്സ്) ടീമുകൾ നിലനിർത്തിയില്ല. സ്മൃതി മന്ദാന,…
Read MoreDay: November 8, 2025
വെള്ളി ഈടായി നൽകി വായ്പ ; ആർക്കൊക്കെ വായ്പ നൽകാം; റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാർഗനിർദേശങ്ങൾ
മുംബൈ: സ്വർണം പണയം വച്ച് വായ്പയെടുക്കുന്നത് സാധാരണയാണ്. ഇപ്പോഴിതാ സ്വർണ പണയം പോലെ വെള്ളി ഈടായി നൽകി കൊണ്ട് ലഭിക്കുന്ന വായ്പ അനുവദിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നു. അടുത്ത വർഷം ഏപ്രിൽ ഒന്നു മുതലാകും വെള്ളി വായ്പ നടപ്പിൽ വരിക. ഇക്കാര്യത്തിൽ കൃത്യമായ ചട്ടക്കൂട് ഒരുക്കിയിരിക്കുകയാണ് ആർബിഐ. ആർക്കൊക്കെ വായ്പ നൽകാംവാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിംഗ് ഫിനാൻസ് കന്പനികൾ എന്നിവയ്ക്കാണ് വെള്ളി പണയംവാങ്ങി വായ്പ കൊടുക്കാൻ അനുമതിയുള്ളത്. പണയമായി വാങ്ങുന്പോൾ കൃത്യമായ പരിശോധന വേണമെന്ന് ആർബിഐ നിർദേശം നല്‍കിയിട്ടുണ്ട്. വായ്പയ്ക്കായുള്ള വെള്ളിഒരു വായ്പക്കാരൻ എടുക്കുന്ന എല്ലാ ലോണുകൾക്കുമായി പണയം വയ്ക്കുന്ന ആഭരണങ്ങളുടെ ആകെ ഭാരത്തിനു പരിധി നിശ്ചയിച്ചിട്ടുണ്ട്. സ്വർണാഭരണങ്ങൾക്ക് ഒരു കിലോഗ്രാമിൽ കൂടരുതെന്നും വെള്ളിയാഭരണങ്ങൾക്ക് 10 കിലോഗ്രാമിൽ കൂടരുതെന്നും സർക്കുലറിൽ പറയുന്നു.സ്വർണ നാണയങ്ങളാണെങ്കിൽ 50 ഗ്രാമും വെള്ളി…
Read Moreമെസി നയിക്കും… അംഗോളയ്ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു
ബ്യൂണസ് ഐറിസ്: അംഗോളയ്ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിശീലകൻ ലയണൽ സ്കലോനി പ്രഖ്യാപിച്ച 24 അംഗ ടീമിനെ സൂപ്പർ താരം ലയണൽ മെസി നയിക്കും. ടീമിൽ അരങ്ങേറ്റം കുറിക്കാത്ത മൂന്ന് കളിക്കാരും ഉൾപ്പെടുന്നു. നവംബറിലെ ഫിഫ വിൻഡോയിൽ അർജന്റീനയുടെ ഏക സൗഹൃദ മത്സരമാണ് അംഗോളയിൽ നടക്കുന്നത്. നവംബർ 14ന് ലുവാൻഡ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ലൗട്ടാരോ മാർട്ടിനെസ്, ജൂലിയൻ അൽവാരസ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്ന ടീമിൽ, ജിയാൻലൂക്ക പ്രെസ്റ്റിയാനി, ജോക്വിൻ പാനിച്ചെല്ലി, മാക്സിമോ പെറോണ്‍ എന്നീ പുതുമുഖങ്ങളാണ് ഇടംപിടച്ചത്. അതേസമയം പരിക്കേറ്റ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് സ്ക്വാഡിലില്ല. 2026 ഫിഫ ലോകകപ്പിന് മുന്‍പായി ടീമിൽ പരീക്ഷണങ്ങൾ നടത്താനുള്ള സ്കലോനിയുടെ അവസാന അവസരങ്ങളിലൊന്നാണ് ഈ മത്സരം. അർജന്റീന ടീം:ഗോൾകീപ്പർമാർ: ജെറോനിമോ റൂളി, വാൾട്ടർ ബെനിറ്റസ്. പ്രതിരോധനിര: നഹുവൽ മോളിന, യുവാൻ ഫോയ്ത്ത്, ക്രിസ്റ്റിയന്‍ റൊമേറോ,…
Read Moreഇലക്ഷനൊക്കെയല്ലേ വരുന്നത്… നേട്ടീസ് അയയ്ക്കലും റോഡിലെ പരിശോധനയും ഒഴിവാക്കാൻ നിർദേശം വരുന്നു
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കൂടുതല്‍ ‘ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍’. പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്ന റോഡിലെ കര്‍ശന പരിശോധനകളും നോട്ടീസയയ്ക്കലും നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനുള്‍പ്പെടെ നിര്‍ദേശം നല്‍കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് അനൗദ്യോഗിക ചര്‍ച്ചകള്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആരംഭിച്ചു.പൊതുവേ നിരത്തുകളില്‍ നിയമലംഘനങ്ങളില്പെട്ട് വലിയ തുക പലര്‍ക്കും പിഴയായി വരുന്നുണ്ട്. എഐ കാമറകളും ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധനയും സര്‍ക്കാരിനെതിരേ പെതുജനങ്ങളുടെ വികാരം ഉയര്‍ത്തുന്നുണ്ട്. ഇതുകൂടി മുന്നില്‍ കണ്ട് തദ്ദേശതെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ എങ്ങനെ വേണമെന്നാണ് സര്‍ക്കാര്‍ തലത്തില്‍ ചിന്തിക്കുന്നത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സര്‍ക്കാരിന് എഐ കാമറവഴിയുള്ള നിയമലംഘനവും അതുവഴി ലഭിക്കുന്ന പിഴത്തുകയും ഏറെ ആശ്വാസമായിരുന്നു. ഇതിനുമപ്പുറത്ത് റോഡിലിറങ്ങി ‘ക്വാട്ട’ തികയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ഇറങ്ങിയതോടെ മോട്ടോര്‍ വാഹന വകുപ്പിനെതിരായ വികാരം കൂടുതല്‍ ശക്തമായി. നിലവില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ പൊതുജനങ്ങളുടെ രോഷം ഏറെ എറ്റുവാങ്ങേണ്ടിവരുന്ന വകുപ്പായി മോട്ടോര്‍…
Read Moreവിദേശത്തേക്കൊരു പറക്കൽ… കടൽ കടന്ന് കൂത്താട്ടുകുളം പൈനാപ്പിൾ
തിരുമാറാടി: കൂത്താട്ടുകുളം പൈനാപ്പിൾ ദുബായിലേക്ക്. മണ്ണത്തൂരിലെ കൃഷിയിടങ്ങളിൽനിന്നു നേരിട്ടു പച്ച പൈനാപ്പിൾ സംഭരിച്ചാണ് കേന്ദ്ര കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ ദുബായിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിൽനിന്ന് ആദ്യമായാണു കപ്പലിൽ പൈനാപ്പിൾ കയറ്റുമതി ചെയ്യുന്നത്. ആദ്യലോഡ് മണ്ണത്തൂരിൽനിന്നു കേന്ദ്ര കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വകുപ്പിന്റെ കീഴിൽ വരുന്ന അഗ്രികൾച്ചറൽ ആൻഡ് പ്രോസസിംഗ് ഫുഡ് പ്രോഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അഥോറിറ്റിയുടെ നേതൃത്വത്തിൽ പുറപ്പെട്ടു. 20 ടണ്ണാണ് ആദ്യഘട്ടത്തിൽ കയറ്റിവിട്ടത്. വിമാനത്തിൽ പൈനാപ്പിൾ കയറ്റുമതി ചെയ്യുന്നതിന് വലിയ ചെലവാണ്. തന്നെയുമല്ല അധികം അളവിൽ കൊണ്ടുപോകാനും സാധിക്കില്ല. കപ്പലുകളിൽ കൂറ്റൻ കണ്ടെയ്നറുകളിൽ കൊണ്ടുപോകാനാകും. ദീർഘസമയം യാത്രയുള്ളതിനാൽ 125 ദിവസമെത്തിയ പച്ച പൈനാപ്പിളാണു കയറ്റുമതി ചെയ്യുന്നത്. തൂക്കം നോക്കി പ്രത്യേകരീതിയിൽ പായ്ക്കു ചെയ്ത് കട്ടിക്കൂടുകളിൽ പ്രത്യേകം അറയ്ക്കുള്ളിലാക്കിയാണു കയറ്റുമതി ചെയ്തത്.
Read Moreനായ കടിച്ചതിന്റെ വേദന മാഞ്ഞു… മനുഷ്യസ്നേഹത്തിന്റെ മൂല്യം തിളങ്ങി; വളർത്തു നായ കടിച്ചതിൽ നഷ്ടപരിഹാരം കൊടുക്കാനെത്തി; വേണ്ടന്ന് കടിയേറ്റയാൾ; കാരണമിത്…
പ്രായത്തിന്റെ ബുദ്ധിമുട്ടുകൾക്കിടയിലും സ്വന്തമായി തൊഴിൽ ചെയ്തു ജീവിക്കുന്ന ഒരു വയോധികന് ഓർക്കാപ്പുറത്ത് നായയുടെ കടിയേറ്റാൽ എത്രത്തോളം വിഷമമുണ്ടാകും..? കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിന് സമീപം പുന്നക്കുന്ന് തട്ടിലെ ബേബി ചേട്ടൻ എന്ന ജേക്കബ് മുതലക്കാവിനെ അതിലേറെ മുറിവേൽപ്പിച്ചത് നായയുടെ ഉടമ അതിനോടു കാണിച്ച നിസംഗതയാണ്. അതുകൊണ്ടാണ് ബേബി ചേട്ടൻ പോലീസിലും പഞ്ചായത്തിലും പരാതി നൽകിയത്. നായയുടെ ഉടമയായ വെള്ളരിക്കുണ്ട് പാത്തിക്കര അക്കരെ ഉന്നതിയിലെ എളേരി കുഞ്ഞിരാമൻ ബേബി ചേട്ടന് 2,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിയുമായി. പക്ഷേ നഷ്ടപരിഹാരം നൽകാനെത്തിയ ഉടമയുടെ വിഷമം കണ്ടപ്പോൾ ബേബി ചേട്ടൻ വേദന മറന്നു. ഒരു ചേർത്തുപിടിക്കലിൽ പരാതി തീർന്നു. പണത്തിനേക്കാൾ വലുത് മനുഷ്യത്വമാണെന്ന് കണ്ടുനിന്നവരും പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ 20 നായിരുന്നു പരാതിക്ക് ആധാരമായ സംഭവം. 70 വയസുള്ള ബേബി ചേട്ടന് മരക്കച്ചവടമാണ് തൊഴിൽ. കുഞ്ഞിരാമന്റെ പറമ്പിലെ മരങ്ങൾ ബേബി ചേട്ടൻ…
Read Moreഅമിത വേഗത എടുത്ത ജീവൻ: നാല് ഇരുചക്രവാഹങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
തിരുവല്ല: നാല് ഇരുചക്രവാഹങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുറ്റപ്പുഴ പുതുപ്പറമ്പിൽ വീട്ടിൽ സ്വദേശി റ്റിജു പി. എബ്രഹാം ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ തിരുവല്ല- മല്ലപ്പള്ളി റോഡിൽ കുറ്റപ്പുഴ മാടൻമുക്കിലാണ് സംഭവം. അപകടത്തിൽ തൃക്കൊടിത്താനം കോട്ടമുറി വിഷ്ണു ഭവനിൽ വിഷ്ണുവിനും പരിക്ക്. ഇരുവരെയും തിരുവില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും റ്റിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
Read Moreമാലിയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി
മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വയ്ദ ഭീകരർ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. ഇവർ ജോലി ചെയ്യുന്ന കന്പനിയും സുരക്ഷാവൃത്തങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ, ജീവനക്കാരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പടിഞ്ഞാറൻ മാലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ചയാണു സംഭവം. വൈദ്യുതിപദ്ധതികളിൽ പ്രവർത്തിക്കുന്ന കമ്പനിയിലെ ജീവനക്കാരെ തോക്കുധാരികളായ ഒരുസംഘം ഭീകരർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവത്തെത്തുടർന്ന് കമ്പനിയിൽ ജോലി ചെയ്യുന്ന മറ്റ് ഇന്ത്യക്കാരെ തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റി. അതേസമയം, ഇതുവരെ ഒരു സംഘടനയും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. നിലവിൽ സൈനിക ഭരണകൂടത്തിന്റെ കീഴിലാണ് മാലി. ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകളും ഇവരുമായി ബന്ധമുള്ള ക്രിമിനൽ ഗ്രൂപ്പുകളും രാജ്യത്തു കനത്ത വെല്ലുവിളിയാണു സൃഷ്ടിക്കുന്നത്. തുടർച്ചയായ അക്രമങ്ങളും സംഘർഷങ്ങളും മൂലം ദരിദ്രരാജ്യമായ മാലിയിൽ ഇപ്പോൾ വൻപ്രതിസന്ധിയാണുള്ളത്. 2012 മുതൽ അട്ടിമറികളും സംഘർഷങ്ങളും നിറഞ്ഞ രാജ്യത്ത് വിദേശികളെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകലുകൾ സാധാരണമാണ്.…
Read Moreഎത്ര തെരഞ്ഞെടുപ്പുകൾ കഴിഞ്ഞാലും ബിജെപി കേരളം പിടിക്കില്ല; മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തതാണെന്നാണ് പഠിപ്പിക്കുന്ന ഇക്കൂട്ടർ വർഗീയവാദികളെന്ന് എം.വി. ഗോവിൻ
മാന്നാർ: കേരളത്തിൽ വർഗീയത പറഞ്ഞ് വേരുറപ്പിക്കാൻ ബിജെ പി ശ്രമിക്കുകയാണന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മാന്നാറിൽ സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും അടുത്ത തെരഞ്ഞെടുപ്പിൽ കേരളം പിടിക്കുമെന്നാണ് ബിജെപി പറയുന്നത്. എത്ര തെരഞ്ഞെടുപ്പുകൾ കഴിഞ്ഞാലും ബിജെപി കേരളം പിടിക്കില്ല. ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്ന ഇക്കൂട്ടർ മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തതാണെന്നാണ് പഠിപ്പിക്കുന്നത്. വിശ്വാസികൾ വർഗീയവാദികളല്ലെന്നും സിപിഎമ്മിൽ ബഹുഭൂരിപക്ഷവും വിശ്വാസികളാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സിപിഎം ഏരിയ സെക്രട്ടറി പി.എൻ. ശെൽവരാജ് അധ്യക്ഷനായിരുന്നു. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. എ. മഹേന്ദ്രൻ, എം.എച്ച്. റഷീദ്, ആർ. രാജേഷ്, പുഷ്പലത മധു, എം. ശശികുമാർ, ബി.കെ. പ്രസാദ്, അഡ്വ. സുരേഷ് മത്തായി എന്നിവർ പ്രസംഗിച്ചു.
Read Moreമാതാപിതാക്കളെ ഒറ്റപ്പെടുത്തരുതേ… പ്ലക്കാർഡുകളുമായി കലോത്സവ വേദിയിൽ ഗാന്ധിഭവൻ അന്തേവാസികൾ
മക്കളേ, മാതാപിതാക്കളെ ഒരിക്കലും ഒറ്റപ്പെടുത്തി ഉപേക്ഷിക്കരുതേ എന്ന സന്ദേശവുമായി നിറകണ്ണുകളോടെ ഗാന്ധിഭവൻ അന്തേവാസികൾ കായംകുളം ഉപജില്ലാ കലോത്സവവേദിയിൽ എത്തിയത് വേറിട്ട അനുഭവമായി മാറി. ബന്ധുക്കളാലും മക്കളാലും ഒറ്റപ്പെടലുകൾ അനുഭവിച്ചു ഗാന്ധിഭവന്റെ തണലിൽ കഴിയുന്ന പതിനഞ്ചോളം അച്ഛനമ്മമാരാണ് കായംകുളം ഉപജില്ലാ കലോത്സവ വേദിയിൽ പ്ലക്കാർഡുകളുമായി എത്തിയത്. മാതാപിതാ ഗുരു ദൈവം, മക്കളെ നിങ്ങൾ മാതാപിതാക്കളെ ഒറ്റപ്പെടുത്തരുതേ, മാതാപിതാക്കളെ ഉപേക്ഷിക്കരുതേ എന്നീ സന്ദേശങ്ങളിലുള്ള പ്ലക്കാർഡുകളുമായാണ് അന്തേവാസികൾ എത്തിയത്. കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും കാണികളായ രക്ഷകർത്താക്കൾക്കും ഇത് വലിയ അനുഭവമായി. 96 വയസുള്ള ജാനകിയമ്മ മുതൽ, മുട്ടാർ പഞ്ചായത്ത് മുൻ അംഗമായിരുന്ന ബാലാമണിയമ്മയും സായാഹ്നശബ്ദം പത്രം മുൻ ബ്യൂറോ ചീഫ് അജയകുമാർ, സന്യാസിയായി ജീവിച്ച രാമചന്ദ്രപ്പണിക്കരും കായംകുളം സ്വദേശിയായ കണ്ണിന് കാഴ്ചയില്ലാത്ത പൊന്നമ്മയും കൊച്ചുമോനും ഉൾപ്പെടുന്ന ഗാന്ധിഭവനിലെ അന്തേവാസികളുടെ സംഘമാണ് കലോത്സവ വേദിയിൽ എത്തിയത് .
Read More