കനത്ത മഴ വരുന്നു; കി​ഴ​ക്ക​ഞ്ചേ​രി,വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​രു​ന്നൂ​റി​ൽ​പ​രം കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​റി താ​മ​സി​ക്കാ​ൻ നി​ർ​ദേ​ശം

വ​ട​ക്ക​ഞ്ചേ​രി: ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് കി​ഴ​ക്ക​ഞ്ചേ​രി, വ​ണ്ടാ​ഴി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 200 ൽ​പ​രം കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​റി താ​മ​സി​ക്കാ​ൻ പ​ഞ്ചാ​യ​ത്തും വി​ല്ലേ​ജ് അ​ധി​കൃ​ത​രും നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ർ അ​റി​യി​ച്ചു.

മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​ത്. വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ൽ ക​രി​പ്പാ​ലി, പെ​ര​ക്കാ​ലി കോ​ള​നി, മം​ഗ​ലം​ഡാം ക​ല്ലാ​ന​ക്ക​ര, ചൂ​ര​ക്കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രോ​ടാ​ണ് മാ​റി​താ​മ​സി​ക്കാ​ൻ നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ള്ള​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മാ​വ​ലി മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു.

അ​ടി​യ​ന്തി​ര ഘ​ട്ടം വ​ന്നാ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് താ​മ​സി​ക്കാ​ൻ​വി​ധം ക​ട​പ്പാ​റ സ്കൂ​ൾ സ​ജ്ജ​മാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ പാ​ള​യം,

പു​ഴ​ക്ക​ൽ ത​റ, കാ​ര​പ്പാ​ടം കൂ​ട്ടി​ല​മൊ​ക്ക്, മ​ന്പാ​ട്, കി​ഴ​ക്കേ പാ​ള​യം, ക​ണി​യ​മം​ഗ​ലം, പാ​ല​ക്കു​ഴി തു​ട​ങ്ങി​യ പ്ര​ദ്ദേ​ശ​ങ്ങ​ളി​ലെ നൂ​റി​ൽ പ​രം വീ​ട്ടു​ക്കാ​രോ​ടാ​ണ് മാ​റി താ​മ​സി​ക്കാ​ൻ പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത മാ​ധ​വ​ൻ പ​റ​ഞ്ഞു.

പു​ഴ​യോ​ര​ങ്ങ​ളും മ​ല​യോ​ര​ങ്ങ​ളും അ​പ​ക​ട സാ​ധ്യ​ത കൂ​ട്ടു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ്. വി ​ആ​ർ ടി, ​ഓ​ടം​തോ​ട്, ക​വി​ളു​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത കേ​ന്ദ്ര​ങ്ങ​ളാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ക​രി​പ്പാ​ലി, പാ​ള​യം, മ​ന്പാ​ട്, കി​ഴ​ക്കേ പാ​ള​യം, ചി​റ്റ​ടി മാ​പ്പി​ള​പ്പൊ​റ്റ, തെ​ന്നി​ലാ​പു​രം തു​ട​ങ്ങി​യ പാ​ല​ങ്ങ​ളെ​ല്ലാം മു​ങ്ങി​യാ​ണ് പു​ഴ​ക​ൾ ഒ​ഴു​കു​ന്ന​ത്. ഇ​തി​നാ​ൽ ചെ​റു ഗ്രാ​മ​ങ്ങ​ൾ പ​ല​തും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്.​വാ​ഹ​ന ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു.

വൈ​ദ്യു​തി വി​ത​ര​ണ​വു​മി​ല്ലാ​തെ ഇ​രു​ട്ടി​ലാ​ണ് മി​ക്ക പ്ര​ദേ​ശ​ങ്ങ​ളും. ഇ​ന്ന​ലെ പ​ക​ൽ സ​മ​യം കാ​റ്റി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ന്‍റെ പു​ന​സ്ഥാ​പ​ന ജോ​ലി​ക​ൾ വേ​ഗ​ത്തി​ലാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment