കഴക്കൂട്ടം: വിവാഹവാഗ്ദാനം നൽകി യുവതിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മേനംകുളം പള്ളിത്തുറ രാജീവ് നഗറിൽ താമസക്കാരിയാണ് അതിജീവിത. യുവതി നൽകിയ പരാതിയിലാണ് കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുപിന്നിലുള്ള ഓയോറൂമിൽ എത്തിച്ചാണ് പ്രതി യുവതിയെ ക്രൂരമായി പീഡിപ്പിച്ചത് .തുടർന്ന് ദൃശ്യങ്ങൾ പകർത്തി. ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പലതവണ പീഡനം തുടരുകയുമായിരുന്നു. വലിയതുറ പോലീസ് സ്റ്റേഷനിൽ നൽകിയ കേസാണ് സംഭവം നടന്ന സ്ഥലം പരിഗണിച്ച് കഴക്കൂട്ടം സ്റ്റേഷനിലേക്ക് മാറ്റിയത്. കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.വിളപ്പിൽശാല സ്വദേശിയായ ശരത് എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
Read MoreDay: June 11, 2026
ഗൾഫിൽ വീണ്ടും ഇറാന്റെ ആക്രമണം; കുവൈറ്റ് വ്യോമപാത താത്ക്കാലികമായി അടച്ചു
കുവൈറ്റ്: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലയിൽ വീണ്ടും ഇറാന്റെ ആക്രമണം. ബഹ്റിനിലെയും കുവൈറ്റിലെയും യുഎസ് സൈനിക കാമ്പുകൾ ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. ജോർദാനിലും മിസൈൽ ആക്രമണമുണ്ടായി. അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ തിരിച്ചടിച്ചത്. ജോർദാനിലെ അൽ-അസ്റാഖ് വ്യോമതാവളം മാത്രം ലക്ഷ്യമിട്ട് 12 ബാലിസ്റ്റിക് മിസൈൽ തൊടുത്തെന്നും ഇതിൽ പലതും ലക്ഷ്യം കണ്ടെന്നുമാണ് ഇറാന്റെ അവകാശവാദം. വ്യോമതാവളത്തിന് കനത്ത നാശമുണ്ടായെന്നാണ് വിവരം. ഇറാന്റെ ആക്രമണം ഉണ്ടായെന്നും ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിച്ചെന്നും കുവൈറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നാലെ കുവൈറ്റ് വ്യോമപാത താത്ക്കാലികമായി അടച്ചു. അതേസമയം യുഎസ് വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഹോര്‍മൂസ് അടച്ചുവെന്ന ഇറാന്റെ വാദം വ്യാജമാണെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രതികരണം. വാണിജ്യ കപ്പലുകള്‍ ഇപ്പോഴും ഇതുവഴി കടന്നുപോകുന്നുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. യുഎസ് യുദ്ധക്കപ്പല്‍ ഹോര്‍മൂസില്‍ ആക്രമിക്കപ്പെട്ടുവെന്ന…
Read Moreസംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മധ്യ കേരളത്തിലാണ് കനത്ത മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെയും ഈ ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് നാളെ കൂടി തുടരും.
Read Moreകോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്തു: അധ്യാപികയ്ക്ക് സസ്പെൻഷൻ
ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത അധ്യാപികയെ സസ്പെന്‍ഡ് ചെയ്ത് ഹരിയാന വിദ്യാഭ്യാസ വകുപ്പ്. ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത റോഹ്തക്ക് സര്‍ക്കാര്‍ സ്കൂളിലെ ഗസ്റ്റ് അധ്യാപിക സുലേഖ ദലാലിനെയെയാണ് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. റോഹ്തക്ക് ഡിസ്ട്രിക്ട് എലിമെന്ററി എഡ്യൂക്കേഷന്‍ ഓഫീസര്‍ ജൂണ്‍ 10നാണ് സസ്പെന്ഷന് ഉത്തരവ് പുറത്തിറക്കിയത്. ജൂണ്‍ എട്ട് മുതലാണ് അധ്യാപിക സുലേഖ ദലാലിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട അധികൃതരില്‍ നിന്നും മുന്‍കൂട്ടി അനുവാദം വാങ്ങാതെയാണ് അധ്യാപിക ഓഫീസ് ആസ്ഥാനത്ത് നിന്നും പോയതെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. നടപടി സ്വീകരിക്കാനുണ്ടായ കാരണം പ്രത്യേകം ഉത്തരവില്‍ പരാമര്‍ശിക്കുന്നുമില്ല. ജൂണ്‍ ആറിന് നടന്ന പ്രതിഷേധത്തില്‍ സുലേഖ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ മത്സര പരീക്ഷകളില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന ഒരു മകന്റെ അമ്മയെന്ന നിലയിലാണ് താന്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിച്ചതെന്നാണ് അധ്യാപിക പ്രതികരിച്ചത്.
Read Moreഞങ്ങൾക്ക് വഴിനടക്കണ്ടേ? ബിജെപിയുടെ വഴിയടച്ചുള്ള സമരത്തെ ചോദ്യം ചെയ്ത് വയോധിക; പ്രതിഷേധം ഉദ്ഘാടനത്തോടെ അവസാനിപ്പിച്ച് ബിജെപി
തിരുവനന്തപുരം: ബിജെപി കൗൺസിലർമാരുടെ പ്രതിഷേധത്തിനിടെ വൈകാരികമായി പ്രതികരിച്ച് വഴിയാത്രക്കാരിയായ വയോധിക. വഴിയടച്ച് സമരം ചെയ്യുന്നത് എന്തിനെന്ന് വയോധികയായ സരസ്വതി അമ്മ ചോദിച്ചു. പിന്നാലെ സമരം അവസാനിപ്പിച്ചു. കാപ്പ കേസിൽ പ്രതിയായ കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആയിരുന്നു ബിജെപിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്. വീട്ടിലേക്കുള്ള യാത്ര മുടങ്ങിയതോടെയാണ് വയോധിക പ്രതിഷേധിച്ചത്. വയസായവർക്കും സാധാരണക്കാർക്കും നടക്കേണ്ട വഴിയാണ് അടച്ചതെന്നും ഇവർ പറഞ്ഞു. പ്രവർ ത്തകർ അനുനയിപ്പിച്ചാണ് ഇവരെ മാറ്റിയത്. പിന്നാലെ സമരം ഉദ്ഘാടനം കഴിഞ്ഞ് അവസാനിപ്പിച്ചു.
Read Moreഭ്രൂണലിംഗ നിർണയം കുറ്റകരം; ഗർഭിണിയായ ഭാര്യയെ മർദിച്ചു കുഞ്ഞിനെ കൊന്നു; ക്രൂരമായി കുട്ടിയെ കൊന്നത് മൂന്നാമതും പെൺകുട്ടിയാണെന്ന് അറിഞ്ഞപ്പോൾ
ഡെറാഡൂൺ: ഗർഭിണിയായ ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയുടെ കുഞ്ഞ് മരിച്ചു. കുട്ടിയുടെ മരണത്തിന് കാരണക്കാരനായ യുവാവ് അറസ്റ്റിൽ. ഉത്തരാഖണ്ഡിൽ ഡെറാഡൂണിലെ വികാസ് നഗറിന് സമീപം താമസിക്കുന്ന സീമ (26) എന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്. ഗുരുതരാവസ്ഥയിലായ യുവതിയെ ഡൂൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയയിലൂടെ മരിച്ച നിലയിലുള്ള കുഞ്ഞിനെ പുറത്തെടുത്തു. യുവതി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഹരിയാനയിലെ പാനിപ്പത് സ്വദേശിയായ ബബ്ലു എന്നയാളാണ് അറസ്റ്റിലായ ഭർത്താവ്. ഇവർക്ക് രണ്ട് പെൺകുട്ടികളുണ്ട്. മൂന്നാമത്തെ കുട്ടിയും പെൺകുട്ടിയാണെന്ന് ഭ്രൂണലിംഗ നിർണയ പരിശോധനയിലൂടെ മനസ്സിലാക്കിയതിനെത്തുടർന്നാണ് പ്രതി ഭാര്യയെ ക്രൂരമായി മർദ്ദിച്ചതെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More