കോഴിക്കോട്: താമരശേരിയിൽ സ്കൂൾ വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ നിന്ന് വാറ്റ് ചാരായം കണ്ടെത്തി. വിദ്യാര്‍ഥികള്‍ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് വാറ്റ് ചാരായം കണ്ടെത്തിയത്. കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നും സഹപാഠിയായ വിദ്യാര്‍ഥി എത്തിച്ചു നല്‍കിയതാണ് എന്ന വിവരം ലഭിച്ചു. പല കുട്ടികള്‍ക്കും ഇത്തരത്തില്‍ വാറ്റ് ചാരായം പതിവായി വിദ്യാര്‍ഥി എത്തിച്ചു കൊടുക്കുന്നുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം പോലീസിൽ അറിയിച്ചു. രണ്ടാനച്ഛന് നാടന്‍ ചാരായം വാറ്റുന്നുണ്ടെന്നും തന്നെ സഹായത്തിന് വിളിക്കാറുണ്ടെന്നും ചോദ്യം ചെയ്യലിൽ വിദ്യാർഥി പോലീസിനെ അറിയിച്ചു. പിന്നാലെ താമരശേരി പോലീസ് കട്ടിപ്പാറ പഞ്ചായത്തിലെ ചമല്‍ പൂവന് മലയില്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥിയുടെ വീടിനു സമീപത്തെ തോട്ടത്തില്‍ ചാക്കില്‍ കെട്ടിവെച്ച നിലയില്‍ 56 കുപ്പി (28 ലിറ്റര്‍) വാറ്റ് ചാരായം കണ്ടെടുത്തു. എന്നാല്‍ വിദ്യാര്‍ഥിയുടെ രണ്ടാനച്ഛനെ പിടികൂടാന്‍ സാധിച്ചിട്ടില്ല. രണ്ടു…
Read MoreDay: June 25, 2026
പൾസ് പോളിയോ ഇമ്യൂണൈസേഷൻ 28ന്; തുളളിമരുന്ന് കൃത്യമായി എടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് മന്ത്രി
തിരുവനന്തപുരം; പൾസ് പോളിയോ ഇമ്യൂണൈസേഷൻ സംസ്ഥാനത്ത് 28നു നടക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായി. 28നുതന്നെ അഞ്ചു വയസിനു താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ 28നു രാവിലെ എട്ടിനു നിർവഹിക്കും.
Read Moreഓപ്പറേഷൻ തൂഫാന് പാൻ ഇന്ത്യൻ മുഖം, വമ്പൻ കർമപദ്ധതി രാജ്യത്തിന് സമർപ്പിക്കാനൊരുങ്ങി അമിത് ഷാ
ന്യൂഡൽഹി: രാജ്യത്തെ ലഹരിമരുന്ന് ശൃംഖലകളെ പൂർണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ കർമപദ്ധതിയുമായി കേന്ദ്രസർക്കാർ രംഗത്ത്. കേരളത്തിൽ വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന മയക്കുമരുന്ന് വേട്ടയുടെ പാൻ-ഇന്ത്യൻ പതിപ്പാണ് കേന്ദ്രം ഇപ്പോൾ നടപ്പാക്കുന്നത്. ലഹരിവിരുദ്ധ പോരാട്ടങ്ങൾ ശക്തമാക്കുന്നതിനായി തയ്യാറാക്കിയ ‘നാർക്കോട്ടിക് കൺട്രോൾ വിഷൻ ഡോക്യുമെന്റ് (2026-2029)’ നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തിന് സമർപ്പിക്കും. അടുത്ത മൂന്ന് വർഷത്തേക്കുള്ള കൃത്യമായ ലക്ഷ്യങ്ങളും സമയപരിധികളും നിശ്ചയിച്ചുകൊണ്ടുള്ളതാണ് ഈ വമ്പൻ കർമപദ്ധതി. പദ്ധതിയുടെ തുടക്കമെന്നോണം നാളെ രാജ്യവ്യാപകമായി വിവിധ ഏജൻസികൾ പിടിച്ചെടുത്ത ഏകദേശം 6,000 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ ഒറ്റയടിക്ക് നശിപ്പിച്ചു കളയും. ലഹരി കടത്തും വിപണനവും തടയുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. ഓരോ പ്രദേശത്തെയും പ്രധാന ലഹരി സംഘങ്ങളെ കണ്ടെത്തി ഇല്ലാതാക്കുകയാണ് ലക്ഷ്യം. ലഹരിക്കേസുകളിൽ ഉൾപ്പെടുന്ന കുറ്റവാളികളെ കൃത്യമായി നിരീക്ഷിക്കുന്നതിനായി…
Read Moreവെനസ്വേലയിലും ജപ്പാനിലും ശക്തമായ ഭൂകമ്പം; വെനസ്വേലയിൽ സുനാമി മുന്നറിയിപ്പ്; ഭൂകമ്പങ്ങളിൽ വ്യാപക നാശനഷ്ടം
ടോക്കിയോ: വെനസ്വേലയിലും ജപ്പാനിലും ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തു. ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ തുടർച്ചയായുണ്ടായ രണ്ട് വൻ ഭൂകമ്പങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി. വടക്കൻ ജപ്പാനിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. ജപ്പാനിൽ സുനാമി മുന്നറിയിപ്പുകളോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വെനസ്വേലയുടെ തലസ്ഥാനമായ കാരക്കസിൽ നിരവധി കെട്ടിടങ്ങൾ തകരുകയും ജനങ്ങൾ ഭീതിയിലാകുകയും ചെയ്തു. വെനസ്വേലയിൽ സുനാമി മുന്നറിയിപ്പുണ്ട്. വെനസ്വേലയിൽ ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായത്. ആദ്യ ഭൂകമ്പം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. കരീബിയൻ തീരദേശ നഗരമായ മൊറോണിനു പടിഞ്ഞാറ് ഭൂമിക്കടിയിൽ 13 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ഇതിനു പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. മൊറോൺ നഗരത്തിനു 16 കിലോമീറ്റർ…
Read Moreഒന്നിച്ചു താമസിച്ചു വരുന്നതിനിടെ പിണങ്ങിപിരിഞ്ഞു; ഒത്തുതീർപ്പിനായി വിളിച്ചുകൊണ്ടുവന്നു കൊലപ്പെടുത്താൻശ്രമം; യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
കഴക്കൂട്ടം: യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. വട്ടിയൂർക്കാവ് വേട്ടമുക്ക് കൊല്ലവിളവീട്ടിൽ രഞ്ജിത് (35) ആണ് പിടിയിലായത്. ജൂൺ 19ന് രാവിലെയായിരുന്നു സംഭവം. നേരത്തെ ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും പിന്നീട് അകന്ന് കഴിയുകയായിരുന്നു. സംഭവ ദിവസം യുവതി താമസിക്കുന്ന ഹോസ്റ്റലിലെത്തിയ പ്രതി, പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാമെന്ന് പറഞ്ഞ് സ്കൂട്ടറിൽ കയറ്റി മേനംകുളത്തുള്ള തന്റെ വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ പ്രതി യുവതിയെ മർദിക്കുകയും, മുറിയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കയറെടുത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതിയിൽ നിന്ന് രക്ഷപ്പെട്ട യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. കഴക്കൂട്ടം പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
Read More