ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉത്സവകാല ആശംസകൾ കൈമാറിയതിനെച്ചൊല്ലി ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിത്രോദ. പ്രധാനമന്ത്രിയുമായുള്ള തന്റെ സൗഹൃദം തികച്ചും വ്യക്തിപരമാണെന്നും, പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകളുമായി അതിനെ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ദീപാവലി, പുതുവത്സര ആശംസകൾ കൈമാറിയതിന് ഇത്രയധികം ശ്രദ്ധ ലഭിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പിത്രോദ പറഞ്ഞു. “വ്യക്തിബന്ധങ്ങളെ രാഷ്ട്രീയ എതിർപ്പുകളിൽ നിന്ന് വേർതിരിച്ചു കാണാൻ എനിക്ക് സാധിക്കും. എന്റെ വ്യക്തിപരമായ ബന്ധങ്ങൾ രാഷ്ട്രീയ നിലപാടുകളിൽ ഇടപെടാറില്ല,”അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം മോദിയെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും, തനിക്കും ഭാര്യയ്ക്കും അദ്ദേഹം ആശംസകൾ അയച്ചപ്പോൾ തിരിച്ച് ആശംസ അറിയിക്കുക എന്ന തികച്ചും മാനുഷികമായ കാര്യമാണ് താൻ ചെയ്തതെന്നും പിത്രോദ കൂട്ടിച്ചേർത്തു. ഗുജറാത്തിലെ പല രാഷ്ട്രീയ നേതാക്കളുമായും തനിക്ക് വ്യക്തിപരമായ സൗഹൃദമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. കോൺഗ്രസ് പ്രധാനമന്ത്രിക്കെതിരെ…
Read More