21കാ​രി​യ്ക്ക് 15 വ​യ​സു​ള്ള മ​ക​ള്‍ ! മ​ക​ളു​ടെ സ്‌​കൂ​ള്‍ മീ​റ്റിം​ഗി​നു പോ​യാ​ല്‍ ആ​രും ത​ന്നെ ഗൗ​ര​വ​ത്തി​ല്‍ എ​ടു​ക്കു​ന്നി​ല്ലെ​ന്ന് യു​വ​തി…

21 വ​യ​സു​ള്ള യു​വ​തി​യു​ടെ​യും അ​വ​ളു​ടെ 15കാ​രി മ​ക​ളു​ടെ​യും വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്.

കെ​ന്റ​ക്കി​യി​ലെ ഹ​ണ്ട​ര്‍ നെ​ല്‍​സ​ണ്‍ എ​ന്ന യു​വ​തി​യാ​ണ് ക​ഥാ​നാ​യി​ക. ത​ന്റെ കു​ടും​ബം മ​റ്റു​ള്ള​വ​രി​ല്‍ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണെ​ന്ന് അ​വ​ര്‍ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു.

ത​നി​ക്ക് 15 വ​യ​സു​ള്ള ഒ​രു മ​ക​ളു​ണ്ടെ​ന്നും അ​വ​ളു​ടെ സ്‌​കൂ​ളി​ല്‍ മീ​റ്റിം​ഗി​ന് പോ​യാ​ല്‍ ത​ന്റെ പ്രാ​യം മൂ​ലം ആ​രും ത​ന്നെ ഗൗ​ര​ത്തി​ല്‍ എ​ടു​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ടി​ക് ടോ​ക്കി​ലൂ​ടെ​യാ​ണ് യു​വ​തി വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. ഈ ​വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ 82 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍ ക​ണ്ട​തോ​ടെ യു​വ​തി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റി.

റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​തി​ട​യി​ലാ​ണ് യു​വ​തി താ​ന്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ​ത്.”​മ​ക​ളു​ടെ സ്‌​കൂ​ളി​ലെ മ​റ്റ് മാ​താ​പി​താ​ക്ക​ളോ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളോ എ​ന്നെ ഗൗ​ര​വ​മാ​യി കാ​ണു​ന്നി​ല്ല. ഞാ​ന്‍ അ​വ​ളു​ടെ സ്‌​കൂ​ളി​ലെ പ​രി​പാ​ടി​ക​ള്‍​ക്ക് പോ​കു​മ്പോ​ള്‍ ഞാ​ന്‍ ഏ​ത് ക്ലാ​സ്സി​ലാ​ണ് പ​ഠി​ക്കു​ന്ന​ത് എ​ന്ന് മി​ക്ക​വ​രും ചോ​ദി​ക്കു​ന്നു” എ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍ ഈ ​തു​റ​ന്നു​പ​റ​ച്ചി​ല്‍ വ്യാ​പ​ക​മാ​യ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നി​ട​യാ​ക്കി. ആ​റാം വ​യ​സ്സി​ല്‍ നി​ങ്ങ​ള്‍​ക്ക് ഒ​രു കു​ഞ്ഞു ജ​നി​ച്ചോ ? എ​ന്നാ​ണ് മി​ക്ക ആ​ളു​ക​ള്‍ ചോ​ദി​ക്കു​ന്ന​ത്.

ഇ​തി​നു പി​ന്നാ​ലെ സം​ഭ​വ​ത്തി​നു പി​ന്നി​ലെ യാ​ഥാ​ര്‍​ത്ഥ്യ​വും യു​വ​തി വെ​ളി​പ്പെ​ടു​ത്തി. ത​നി​ക്ക് ആ​റാം വ​യ​സ്സി​ല്‍ ഒ​രു കു​ഞ്ഞു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും എ​ന്നാ​ല്‍ അ​മ്മ​യാ​കേ​ണ്ട ഒ​രു അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ത​ന്റെ കു​ടും​ബ സാ​ഹ​ച​ര്യ​മെ​ന്നു​മാ​യി​രു​ന്നു നെ​ല്‍​സ​ണ്‍ പ​റ​ഞ്ഞ​ത് .

”ത​ന്റെ പി​താ​വ് 2015-ല്‍ ​മ​രി​ച്ചു. നോ​ര്‍​ത്ത് ക​രോ​ലി​ന​യി​ല്‍ നി​ന്നു​ള്ള ത​ന്റെ അ​ര്‍​ദ്ധ​സ​ഹോ​ദ​രി ഗ്രേ​സി​ക്ക് അ​ധി​കം വൈ​കാ​തെ ത​ന്റെ അ​മ്മ​യെ​യും ന​ഷ്ട​മാ​യി” എ​ന്നും യു​വ​തി പ​റ​യു​ന്നു.

തു​ട​ര്‍​ന്ന് ഗ്രേ​സി​യു​ടെ കാ​ര്യം അ​പ​ക​ട​ത്തി​ലാ​കു​മെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ യു​വ​തി നി​യ​മ​പ​ര​മാ​യി അ​വ​ളു​ടെ ര​ക്ഷ​ക​ര്‍​ത്താ​വാ​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു

അ​ങ്ങ​നെ ഒ​റ്റ​രാ​ത്രി​കൊ​ണ്ട് അ​വ​ള്‍ ത​ന്റെ അ​ര്‍​ദ്ധ​സ​ഹോ​ദ​രി​യു​ടെ അ​മ്മ​യാ​യി മാ​റി. പ​ക്ഷേ ആ​ദ്യം കാ​ര്യ​ങ്ങ​ള്‍ അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല എ​ന്നും ഗ്രേ​സി​യു​ടെ അ​മ്മ​യു​ടെ ബ​ന്ധു​ക്ക​ളി​ല്‍ നി​ന്ന് ത​നി​ക്ക് വ​ധ​ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും നെ​ല്‍​സ​ണ്‍ മ​റ്റൊ​രു വീ​ഡി​യോ​യി​ല്‍ വെ​ളി​പ്പെ​ടു​ത്തി.

യു​വ​തി ര​ക്ഷ​ക​ര്‍​ത്താ​വി​ന്റെ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തി​ലെ എ​തി​ര്‍​പ്പ് മൂ​ലം അ​മ്മ​യു​ടെ ബ​ന്ധു കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

നി​ല​വി​ല്‍ 21കാ​രി​യാ​യ നെ​ല്‍​സ​ണെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വ​ര്‍ 15 വ​യ​സ്സു​ള്ള ഒ​രു കു​ട്ടി​യു​ടെ ര​ക്ഷി​താ​വാ​ണ്. സ്വ​ന്തം മ​ക​ള്‍ എ​ന്ന ത​ര​ത്തി​ലാ​ണ് ഇ​വ​ര്‍ ഗ്രേ​സി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment