അ​ന​ന്ത​പു​രി കാ​ഴ്ച​യു​ടെ വി​സ്മ​യ​ങ്ങ​ളി​ലേ​ക്ക് ;  72 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 164 സി​നി​മ​ക​ളു​മാ​യി 23 -ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേയ്ക്ക് ഇന്ന് തുടക്കം

ഗി​രീ​ഷ് പ​രു​ത്തി​മ​ഠം
തി​രു​വ​ന​ന്ത​പു​രം: 72 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 164 സി​നി​മ​ക​ളു​മാ​യി 23 -ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ആ​ഘോ​ഷ​മോ ആ​ർ​പ്പു​വി​ളി​ക​ളോ ആ​ര​വ​ങ്ങ​ളോ ഇ​ല്ലാ​തെ ഇ​ന്ന് കൊ​ടി​യേ​റ്റം. വൈകുന്നേരം ആറിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ബാലൻ അധ്യക്ഷ നാകും. ചടങ്ങിൽ ബംഗാളി സംവിധായകന്ഡ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയാകും.

ക​ഴി​ഞ്ഞ ത​വ​ണ ഓ​ഖി ദു​രി​തം ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​ല​ങ്ങു​ത​ടി​യാ​യ​പ്പോ​ൾ ഇ​ക്കു​റി സം​സ്ഥാ​നം സാ​ക്ഷ്യം വ​ഹി​ച്ച ഏ​റ്റ​വും ഭീ​തി​ദ​മാ​യ പ്ര​ള​യ​മാ​ണ് ആ​ഢം​ബ​ര​ത്തി​ന്‍റെ കൊ​ഴു​പ്പ് കു​റ​യാ​ൻ ഇ​ട​യാ​യി​രി​ക്കു​ന്ന​ത്. മേ​ള​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഡെ​ലി​ഗേ​റ്റു​ക​ളി​ൽ നി​ന്നും ര​ണ്ടാ​യി​രം രൂ​പ വീ​തം ഈ​ടാ​ക്കി​യാ​ണ് ഒ​രാ​ഴ്ച​ത്തെ കാ​ഴ്ച​യു​ടെ മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. പ​തി​മൂ​ന്ന് തി​യ​റ്റ​റു​ക​ളി​ലാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള മേ​ള​യി​ൽ എ​ണ്ണാ​യി​ര​ത്തി​ല​ധി​കം ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​ർ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

എ​വ​രി​ബ​ഡി നോ​സ് ആ​ണ് ഉ​ദ്ഘാ​ട​ന ചി​ത്രം. അ​സ്ഗ​ർ ഫ​ർ​ഹാ​ദി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഈ ​ഇ​റാ​നി​യ​ൻ ചി​ത്രം പ്രേ​ക്ഷ​ക​നെ അ​സാ​ധാ​ര​ണ​മാ​യ മാ​ന​സി​ക ത​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്നു. സ്പെ​യി​നി​ലെ ഒ​രു ചെ​റി​യ ഗ്രാ​മ​ത്തി​ൽ ന​ട​ക്കു​ന്ന ത​ന്‍റെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ജ​ന്‍റീ​ന​യി​ൽ നി​ന്നും എ​ത്തു​ന്ന ലാ​റ​യാ​ണ് മു​ഖ്യ​ക​ഥാ​പാ​ത്രം. ലാ​റ​യോ​ടൊ​പ്പം ര​ണ്ടു മ​ക്ക​ളു​മു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ ആ​ഹ്ലാ​ദ​ത്തി​നി​ട​യി​ലാ​ണ് ആ​ശ​ങ്ക​യു​ടെ നി​ഴ​ലാ​ട്ടം ലാ​റ​യു​ടെ മൂ​ത്ത കു​ട്ടി​യു​ടെ തി​രോ​ധാ​ന​ത്തി​ലൂ​ടെ രൂ​പ​പ്പെ​ടു​ന്ന​ത്.

ലോ​ക സി​നി​മാ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ന് മു​പ്പ​ത് സി​നി​മ​ക​ൾ പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.ദ ​മാ​ൻ ഹു ​ബോ​ട്ട് ദ ​മൂ​ണ്‍, ബോ​ർ​ഡ​ർ, വൊ​ൾ​ക്കാ​നോ, പി​ൽ​ഗ്രി​മേ​ജ്, മി​ഡ്നൈ​റ്റ് റ​ണ്ണ​ർ, ഡൈ ​ടു​മാ​റോ, കോ​ർ ഓ​ഫ് ദ ​വേ​ൾ​ഡ് മു​ത​ലാ​യ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു.ശ്രീ​ല​ങ്ക​ൻ സം​വി​ധാ​യ​ക​യാ​യ ശു​ഭ സു​കു​മാ​ര​ന്‍റെ ക​ന്നി ചി​ത്ര​മാ​യ ഹൗ​സ് ഓ​ഫ് മൈ ​ഫാ​ദേ​ഴ്സ് ഇ​ന്ന് പ്രേ​ക്ഷ​ക​ന് മു​ന്നി​ലെ​ത്തും.

ത​മി​ഴ്, സിം​ഹ​ള ഗ്രാ​മ​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​വ​സാ​നി​ക്കാ​ത്ത പോ​രാ​ട്ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ണി​യി​ച്ചൊ​രു​ക്കി​യ സി​നി​മ ശ​ക്ത​മാ​യ രാ​ഷ്്ട്രീയ ചി​ത്രം എ​ന്ന​തി​നൊ​പ്പം മ​നോ​ഹ​ര​മാ​യ കാ​വ്യ​രീ​തി​യു​ടെ​യും അ​ട​യാ​ള​മാ​ണ്. കാ​ല​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളു​ടെ ഉ​ള്ള​റ​ക​ളി​ലേ​യ്ക്ക് സം​വി​ധാ​യ​ക ബോ​ധ​പൂ​ർ​വം പ്രേ​ക്ഷ​ക​നെ ന​യി​ക്കു​ന്നു. യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ നേ​രി​ടാ​ൻ ത​ന്‍റേ​ട​മു​ള്ള​വ​ർ​ക്കാ​യാ​ണ് ത​ന്‍റെ ഈ ​സി​നി​മ​യെ​ന്ന് ശു​ഭ വ്യ​ക്ത​മാ​ക്കു​ന്നു​മു​ണ്ട്.

14 സി​നി​മ​ക​ൾ അ​ട​ങ്ങി​യ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലാ​ണ് ഈ.​മ.​യ, സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ എ​ന്നീ മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ. ഇ​ൻ​ഡ്യ​യി​ൽ നി​ന്നും വി​ഡോ ഓ​ഫ് സൈ​ല​ൻ​സ്, ഘോ​ഡേ കോ ​ജി​ലേ​ബി ഖി​ലാ​നേ ലേ ​ജാ ര​ഹാ ഹൂം ​എ​ന്നീ ചി​ത്ര​ങ്ങ​ളു​മു​ണ്ട്. ഡെ​ബ്റ്റ്, എ​ൽ ഏ​ഞ്ച​ൽ, നൈ​റ്റ് ആ​ക്സി​ഡ​ന്‍റ്, പോ​യി​സ​ണ​സ് റോ​സ​സ്, ടെ​യി​ൽ ഓ​ഫ് ദ ​സീ, ദ ​ബെ​ഡ്, ദ ​ഡാ​ർ​ക്ക് റൂം, ​ദ ഗ്രേ​വ്ലെ​സ്, ദ ​റെ​ഡ് ഫാ​ല​സ്, ദ ​സൈ​ല​ൻ​സ് എ​ന്നി​വ​യാ​ണ് പോ​രാ​ട്ട​ത്തി​ലു​ള്ള മ​റ്റു ചി​ത്ര​ങ്ങ​ൾ.

ഇ​ൻ​ഡ്യ​ൻ സി​നി​മ ഇ​ന്ന് എ​ന്ന വി​ഭാ​ഗ​ത്തി​ൽ ബി​ജു​കു​മാ​ർ ദാ​മോ​ദ​ര​ന്‍റെ ദ ​പെ​യി​ന്‍റിം​ഗ് ലൈ​ഫ്, ബു​ദ്ധ​ദേ​വ്ദാ​സ് ഗു​പ്ത​യു​ടെ ദ ​ഫ്ളൈ​റ്റ്, ന​ന്ദി​താ​ദാ​സി​ന്‍റെ മ​ന്േ‍​റാ, വ​സ​ന്ത് എ​സ് ശ​ശി​യു​ടെ ശി​വ​ര​ഞ്ജി​നി​യും ഇ​നി​യും ചി​ല പെ​ണ്‍​ക​ളും, അ​മി​താ​ഭാ ചാ​റ്റ​ർ​ജി​യു​ടെ അ​മി ഒ ​മ​നോ​ഹ​ർ, ദേ​വാ​ശി​ഷ് മ​ഖീ​ജ​യു​ടെ ഭോ​സ്ളെ, കൊ​ണാ​ർ​ക്ക് മു​ഖ​ർ​ജി​യു​ടെ അ​ബ്ര​ഹാം എ​ന്നീ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

മ​ല​യാ​ളം സി​നി​മ വി​ഭാ​ഗ​ത്തി​ൽ 12 സി​നി​മ​ക​ളാ​ണ് ഇ​പ്രാ​വ​ശ്യ​ത്തെ മേ​ള​യി​ലു​ള്ള​ത്. ആ​വേ മ​റി​യ, ബി​ലാ​ത്തി​ക്കു​ഴ​ൽ, ഉ​ട​ലാ​ഴം, ഭ​യാ​ന​കം, ഈ​ട, ഹ്യൂ​മ​ൻ​സ് ഓ​ഫ് സം​വ​ണ്‍, കോ​ട്ട​യം, മാ​യാ​ന​ദി, പ​റ​വ, ഓ​ത്ത്, സ്ലീ​പ്പ്ലെ​സ്ലി യു​വേ​ഴ്സ്, പ്ര​തി​ഭാ​സം എ​ന്നി​വ​യാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ.

വി​ശ്വ​വി​ഖ്യാ​ത ച​ല​ച്ചി​ത്ര​പ്ര​തി​ഭ​യാ​യ ബ​ർ​ഗ്മാ​ന്‍റെ ജന്മശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ട്ടു ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക്രൈ​സ് ആ​ൻ​ഡ് വി​സ്പേ​ഴ്സ് ഇ​ന്ന് പ്ര​ദ​ർ​ശി​പ്പി​ക്കും. പ്ര​ള​യ​ത്തി​ന്‍റെ മ​ഹാ​ദു​ര​ന്തം ത​ക​ർ​ത്ത ജീ​വി​ത​ങ്ങ​ൾ​ക്ക് അ​തി​ജീ​വ​ന​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യാ​ണ് 23 -ാമ​ത് ച​ല​ച്ചി​ത്ര​മേ​ള​യി​ലെ സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

Related posts