പാതിരാത്രിയില്‍ റഷ്യയിലെ ഏതോ ഒരു സ്ഥലത്തെ ഏതോ ഒരു ഹോട്ടലില്‍ ചെന്നുകയറിയ പൃഥ്വിരാജ് കണ്ടത് കൂടെ എന്ന സിനിമയുടെ ആരാധകനായ സായിപ്പിനെ, ആ കഥ പറഞ്ഞ് പൃഥ്വി

മലയാളത്തില്‍ യുവതാരങ്ങളിലെ സൂപ്പര്‍സ്റ്റാറാണ് പൃഥ്വിരാജ്. അഭിനയിക്കുന്ന സിനിമകളുടെ വ്യത്യസ്തത തന്നെയാണ് പൃഥ്വിയെ വ്യത്യസ്തനാക്കുന്നത്. ട്വിറ്ററില്‍ അദ്ദേഹം പങ്കുവെച്ച പുതിയ കുറിപ്പാണ് ആരാധകര്‍ക്കിടയിലെ പുതിയ വിശേഷം. പാതിരാത്രി ഒരു റഷ്യന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കഥ പങ്കുവെച്ചിരിക്കുകയാണ് താരം. കുറിപ്പു വായിച്ചവര്‍ പലരും അത്ഭുമെന്നും ചിലര്‍ വെറും തള്ളാണെന്നുമൊക്കെ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്.

റഷ്യയില്‍ ഷൂട്ടിംഗിനെത്തിയപ്പോള്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ രാത്രിയെത്തിയതാണ് സന്ദര്‍ഭം. പൃഥ്വി പറയുന്നതിങ്ങനെ- സമയം പാതിരാത്രി, റഷ്യയിലെ ഏതോ ഒരു സ്ഥലം. ഒരു ദിവസത്തെ കഠിനപ്രയത്‌നത്തിനു ശേഷം, നിങ്ങള്‍ നടന്നു റോഡിന്റെ കോണിലുള്ള ഒരു കടയില്‍ കബാബ് കഴിക്കാനായി എത്തുന്നു.

അവിടെ എത്തുന്ന നിമിഷം തന്നെ കൗണ്ടറില്‍ നില്‍ക്കുന്ന ആള്‍ പറയുകയാണ്, ഞാനും ഭാര്യയും കൂടെയുട ആരാധകരാണ്. അയാള്‍ എങ്ങനെയാണ് കൂടെ കണ്ടത് എന്ന് ഞാന്‍ ചോദിച്ചില്ല. കാരണം അതെനിക്കറിയാം. പക്ഷേ, അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു. എന്നാണ് ഈ സംഭവം നടന്നതെന്ന് വ്യക്തമല്ല. പൃഥ്വി സംവിധായകനായി എത്തുന്ന ലൂസിഫറിന്റെ ഷൂട്ടിംഗ് നടക്കുകയാണ്.

Related posts