വീ​ട്ടു​കാ​രെ എ​തി​ര്‍​ത്ത് വി​വാ​ഹം ക​ഴി​ച്ചു ! 25കാ​രി​യു​ടെ ദേ​ഹ​ത്ത് ടോ​യ്‌​ലെ​റ്റ് ക്ലീ​ന​ര്‍ ഒ​ഴി​ച്ച ശേ​ഷം ന​ഗ്ന​യാ​ക്കി ഹൈ​വേ​യി​ല്‍ ത​ള്ളി; അ​ച്ഛ​ന്‍ പി​ടി​യി​ല്‍…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ദു​ര​ഭി​മാ​ന​ക്കൊ​ല​പാ​ത​ക​ത്തി​ല്‍ നി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട് യു​വ​തി.

40 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ് ന​ഗ്‌​ന​യാ​ക്കി​യ നി​ല​യി​ല്‍ ഹൈ​വേ​യി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യ 25കാ​രി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കൊ​ല്ലാ​നു​ള്ള ഉ​ദ്ദേ​ശ​ത്തോ​ടെ ക്രൂ​ര​കൃ​ത്യം ചെ​യ്ത അ​ച്ഛ​നെ​യും ബ​ന്ധു​വി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബ​റേ​ലി​യി​ല്‍ ഡ​ല്‍​ഹി- ല​ക്നൗ ഹൈ​വേ​യി​ല്‍ നി​ന്നാ​ണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ 25കാ​രി​യെ ക​ണ്ടെ​ത്തി​യ​ത്.

വീ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പ് അ​വ​ഗ​ണി​ച്ച് യു​വ​തി വി​വാ​ഹം ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ വി​വാ​ഹം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം അ​ച്ഛ​നും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് മ​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ഇ​തി​ന് കൂ​ട്ടു​നി​ന്ന മ​റ്റു ര​ണ്ടു ബ​ന്ധു​ക്ക​ള്‍​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​ര്‍ ഒ​ളി​വി​ലാ​ണ്.

യു​വ​തി​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല്ലാ​നാ​ണ് ശ്ര​മി​ച്ച​ത്. ടോ​യ്ലെ​റ്റ് ക്ലീ​ന​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ദേ​ഹ​ത്ത് പൊ​ള്ള​ലേ​ല്‍​പ്പി​ച്ച​ത്.

മ​ക​ളെ മ​രി​ക്കാ​ന്‍ വി​ട്ട് ഹൈ​വേ​യി​ല്‍ ഉ​പേ​ക്ഷി​ച്ച് അ​ച്ഛ​നും ബ​ന്ധു​ക്ക​ളും ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വ​തി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ടു വ​രു​ന്ന​താ​യും എ​ന്നാ​ല്‍ മൊ​ഴി​യെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന അ​വ​സ്ഥ​യി​ല്‍ എ​ത്തി​യി​ട്ടി​ല്ലെ​ന്നും എ​എ​സ്പി രാ​ജ്കു​മാ​ര്‍ അ​ഗ​ര്‍​വാ​ള്‍ പ​റ​യു​ന്നു.

Related posts

Leave a Comment