‘മു​ഖ്യ​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും ആ​രെ​ന്ന് അ​റി​യി​ല്ല, എ​സ്എ​സ്എ​ൽ​സി റി​സ​ൾ​ട്ട് വൈ​കു​ന്ന​ത് കു​ട്ടി​ക​ളി​ൽ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വും രോ​ഗ​ങ്ങ​ളും വ​രാ​ൻ കാ​ര​ണ​മാ​കും’: കോ​ൺ​ഗ്ര​സി​നോ​ട് ഹ​രി പ​ത്ത​നാ​പു​രം

കൊ​ല്ലം: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തി​നേ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ധാ​രാ​ളം ട്രോ​ളു​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളു​മൊ​ക്കെ നി​റ​യു​ന്നു​ണ്ട്. അ​തി​നി​ട​യി​ൽ കോ​ൺ​ഗ്ര​സി​നോ​ട് അ​പേ​ക്ഷ​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ്യോ​തി​ഷി​യും ന​ട​നു​മാ​യ ഹ​രി പ​ത്ത​നാ​പു​രം. എ​സ‍്എ​സ്എ​ൽ​സി ഫ​ലം വൈ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഹ​രി​യു​ടെ പ്ര​തി​ക​ര​ണം.

ത​ന്‍റെ മ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ 15ന് ​റി​സ​ൾ​ട്ട് വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും​നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഫ​ലം വൈ​കു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ച്ച​തെ​ന്നും ഹ​രി പ​റ​യു​ന്നു. അ​ങ്ങ​നെ വ​ന്നാ​ൽ കു​ട്ടി​ക​ളി​ൽ വ​ല്ലാ​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വും രോ​ഗ​ങ്ങ​ളും വ​രാ​ൻ കാ​ര​ണ​മാ​കു​മെ​ന്നും ഹ​രി പ​ത്ത​നാ​പു​രം കോ​ൺ​ഗ്ര​സി​നോ​ടാ​യി പ​റ​ഞ്ഞു.

ഹ​രി പ​ത്ത​നാ​പു​ര​ത്തി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ…

മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്നോ നാ​ള​യോ പ്ര​ഖ്യാ​പി​ച്ചേ​ക്കും. അ​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​ണ്. അ​വ​ര്‍ മൃ​ഗി​യ​മാ​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. അ​ത​വ​ര്‍ തീ​രു​മാ​നി​ക്ക​ട്ടേ. കെ​സി വേ​ണു​ഗോ​പാ​ല്‍ ആ​ണെ​ങ്കി​ലും വി​ഡി സ​തീ​ശ​ന്‍ ആ​ണെ​ങ്കി​ലും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ണെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ത്ത് ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ അ​ത് ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി​യാ​ണ്. വ​ള​രെ ബു​ദ്ധി​പൂ​ര്‍​വ്വം ജ​ന​കീ​യ​നാ​യൊ​രു മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്ക​ട്ടേ എ​ന്ന് ആ​ശം​സി​ക്കു​ന്നു. അ​തു​വ​രെ കാ​ത്തി​രി​ക്കാം.

ഞാ​ന്‍ പ​റ​യാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നൊ​രു കാ​ര്യം, എ​ന്‍റെ മ​ക​ള്‍ പ​ത്താം ക്ലാ​സി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യി​ട്ട് നി​ല്‍​ക്കു​ക​യാ​ണ്. സ്റ്റേ​റ്റ് സി​ല​ബ​സി​ല്‍. റി​സ​ള്‍​ട്ട് 15ന് ​വ​രും എ​ന്നാ​ണ് നേ​ര​ത്തെ അ​നൗ​ണ്‍​സ് ചെ​യ്ത​ത്. എ​ന്‍റെ മ​ക​ള്‍​ക്ക് ഒ​രു​പാ​ട് കൂ​ട്ടു​കാ​രി​ക​ളു​ണ്ട്. റി​സ​ള്‍​ട്ട് അ​ടു​ത്ത് വ​രു​മ്പോ​ള്‍ അ​വ​ര്‍​ക്ക് വ​ലി​യ ടെ​ന്‍​ഷ​നാ​ണ്. മോ​ളേ സം​ബ​ന്ധി​ച്ച് ഒ​രാ​ഴ്ച​യാ​യി​ട്ട് ആ​ഹാ​രം ക​ഴി​ക്കാ​ന്‍ പ​റ്റു​ന്നി​ല്ല,ഉ​റ​ങ്ങാ​ന്‍ പ​റ്റു​ന്നി​ല്ല, ടെ​ന്‍​ഷ​ന​ടി​ച്ച് പു​റ​ത്തോ​ട്ട് പോ​ലും ഇ​റ​ങ്ങാ​തെ ഇ​രി​ക്കു​ന്നു. കു​ഞ്ഞു​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന വ​ലി​യ ടെ​ന്‍​ഷ​ന്‍. റി​സ​ള്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ന​സി​ക​മാ​യി വ​ലി​യൊ​രു സ​മ്മ​ര്‍​ദ്ദം അ​വ​ര്‍ അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. 15ന് ​റി​സ​ള്‍​ട്ട് പ്ര​ഖ്യാ​പി​ക്കാ​ന്‍ സാ​ധ്യ​ത കു​റ​വാ​ണെ​ന്നൊ​രു പ​ത്ര വാ​ര്‍​ത്ത ക​ണ്ടു. മു​ഖ്യ​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും ആ​രെ​ന്ന് അ​റി​യി​ല്ല. അ​തു​കൊ​ണ്ട് റി​സ​ള്‍​ട്ട് നീ​ട്ടി വ​യ്ക്കേ​ണ്ടി വ​രു​മെ​ന്ന്.

എ​നി​ക്ക് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തോ​ട് പ​റ​യാ​നു​ള്ള​ത്, മു​ന്‍​പ് ഒ​രു​ത​വ​ണ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​ട​പെ​ട്ടി​ട്ട് റി​സ​ള്‍​ട്ട് പ്ര​ഖ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ പ​റ്റി​യാ​ല്‍ കു​ട്ടി​ക​ള്‍​ക്ക് അ​ത് ന​ല്ല​താ​ണ്. കാ​ര​ണം ഇ​നി​യും ഫ​ലം വൈ​കി​യാ​ല്‍ അ​വ​ര്‍ മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം അ​നു​ഭ​വി​ക്കു​ക​യും അ​ത​വ​രെ വ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക​യും അ​സു​ഖം പോ​ലും പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. എ​ന്‍റെ മ​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന​ത് ക​ണ്ട​ത് കൊ​ണ്ട് പ​റ​യു​ക​യാ​ണ് ദ​യ​വാ​യി അ​ങ്ങ​നെ ഒ​രു തീ​രു​മാ​നം എ​ടു​ത്താ​ല്‍ ന​ന്നാ​യി​രി​ക്കും.

 

 
 

Related posts

Leave a Comment