കുതിച്ചു പാഞ്ഞ് റോഡ് മുറിച്ചു കടന്നത് 3000 മാനുകള്‍ ! വൈറല്‍ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി…

ആയിരക്കണക്കിന് മാനുകള്‍ റോഡ് മുറിച്ചു കടക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കിട്ട വീഡിയോ നിരവധി പേരാണ് കണ്ടത്. ഗുജാറത്തില്‍ നിന്നുള്ള വീഡിയോയാണ് അദ്ദേഹം പങ്കിട്ടത്.

ഗുജറാത്തിലെ ഭവ്നഗര്‍ ദേശീയോദ്യാനത്തില്‍ നിന്നുള്ള അപൂര്‍വ വീഡിയോയാണ് ‘മികച്ചത്’ എന്ന അടിക്കുറിപ്പോടെയാണ് മോദി പങ്കുവെച്ചത്.

മൂവായിരത്തോളം വരുന്ന മാന്‍ കൂട്ടം ഒരുമിച്ച് റോഡ് മുറിച്ചുകടക്കുന്നതാണ് വീഡിയോയില്‍. ഇട മുറിയാതെ അവരെ ഓടിച്ചാടി റോഡ് മുറിച്ചു കടക്കുന്ന സുന്ദര കാഴ്ചയാണ് വീഡിയോയില്‍.

പ്രത്യേകതരത്തിലുള്ള കറുത്ത നിറമുള്ള മാനുകളായ ഇവ പ്രത്യേക സംരക്ഷണം ആവശ്യമുള്ള വന്യ മൃഗങ്ങളുടെ പട്ടികയിലാണ്. 1972ലെ നിയമം അനുസരിച്ച് ഇവയെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്.

Related posts

Leave a Comment