ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം നീ​ങ്ങു​ന്ന​ത് വ​ന്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലേ​ക്ക് ! ഗോ ​ഫ​സ്റ്റ് സ​ര്‍​വീ​സ് പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി

ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ കി​ത​യ്ക്കു​ന്നു. സ​ര്‍​വീ​സു​ക​ള്‍ നി​ല​ച്ച​തോ​ടെ വ​ന്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ് കി​യാ​ല്‍. വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ള്‍​ക്ക് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ കേ​ന്ദ്രം അ​നു​മ​തി ന​ല്‍​കാ​ത്ത​താ​ണ് ക​ണ്ണൂ​രി​നെ ആ​ളി​ല്ലാ വി​മാ​ന​ത്താ​വ​ള​മാ​ക്കി​യ​തി​ന്റെ മു​ഖ്യ കാ​ര​ണം എ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. 2018 ഡി​സം​ബ​ര്‍ ഒ​മ്പ​തി​ന് അ​ബു​ദാ​ബി​യി​ലേ​ക്ക് ആ​ദ്യ വി​മാ​നം ക​ണ്ണൂ​രി​ല്‍ നി​ന്നു പ​റ​ന്നു​യ​രു​മ്പോ​ള്‍ ഒ​രു നാ​ടി​ന്റെ യാ​ത്ര സ്വ​പ്ന​മാ​ണ് സാ​ക്ഷാ​ത്ക​രി​ച്ച​ത്. മ​ല​ബാ​റി​ന്റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും ഈ ​വി​മാ​ന​താ​വ​ളം കാ​വാ​ട​മാ​കു​മെ​ന്നും ക​രു​തി. ആ​ദ്യ വി​മാ​നം പ​റ​ന്നു 10 മാ​സം കൊ​ണ്ട് പ്ര​തി​ദി​ന സ​ര്‍​വീ​സ് 50ലേ​ക്ക് ഉ​യ​ര്‍​ന്നു, ആ​ഴ്ച്ച​യി​ല്‍ 65 രാ​ജ്യാ​ന്ത​ര സ​ര്‍​വീ​സ് എ​ന്ന നേ​ട്ട​വും കി​യാ​ല്‍ സ്വ​ന്ത​മാ​ക്കി. ഈ ​കാ​ല​യ​ള​വി​ല്‍ 10 ല​ക്ഷം പേ​രും ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്തു. എ​ന്നാ​ല്‍ അ​ഞ്ചു വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം ക​ണ്ണൂ​ര്‍ വി​മാ​ന താ​വ​ളം മു​ന്നോ​ട്ടു പോ​കാ​നാ​വാ​തെ കി​ത​യ്ക്കു​ക​യാ​ണ്. പ്ര​തി​മാ​സം…

Read More

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 48 ല​ക്ഷം രൂ​പ​യു​ടെ ഡോ​ള​ർ പി​ടി​കൂ​ടി…

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ ക​റ​ൻ​സി വേ​ട്ട. 48 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി​യു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ. ബം​ഗ​ളു​രു സ്വ​ദേ​ശി ഒ​മ​ർ ഫ​വാ​സ് (51) നി​ന്നാ​ണ് 48,81000 രൂ​പ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഗോ ​എ​യ​ർ വി​മാ​ന​ത്തി​ൽ ദു​ബാ​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ൾ. 64,500 യു​എ​സ് ഡോ​ള​റാ​ണ് യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ന്‍റ​ർ നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി ചെ​ക്കിം​ഗി​നി​ടെ സി​ഐ​എ​സ്എ​ഫ് ബാ​ഗേ​ജ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ല​ഗേ​ജി​ൽ പ​ണ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഹാ​ൻ​ഡ് ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഡോ​ള​ർ പി​ടി​കൂ​ടി​യ​ത്. യാ​ത്ര​ക്കാ​ര​നെ ക​റ​ൻ​സി സ​ഹി​തം തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ക​സ്റ്റം​സി​ന് കൈ​മാ​റി. 5000 ഡോ​ള​ർ മാ​ത്ര​മേ വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നോ കൊ​ണ്ടു​വ​രാ​നോ ക​ഴി​യൂ. ഇ​ന്ത്യ​യി​ൽ നി​ന്ന് കൊ​ണ്ടു​പോ​കു​ക​യോ ഈ ​തു​ക​യേ​ക്കാ​ൾ കൂ​ടു​ത​ൽ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യോ ചെ​യ്യു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണ്.

Read More

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന യാ​ത്രി​ക​രെ  കു​രു​ക്കി തേ​നീ​ച്ച​ക്കൂ​ട്ടം;  പറന്നിറങ്ങിയ വിമാനത്തിനു ചുറ്റും തേനീച്ച വട്ടമിട്ടു;  പുറത്തിറങ്ങാനാകാതെ യാത്രക്കാരും; ഒടുവിൽ രക്ഷക്കെത്തിയത്….

മ​ട്ട​ന്നൂ​ർ: തേ​നീ​ച്ച കാ​ര​ണം വി​മാ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന​ത്തി​ന് ചു​റ്റും തേ​നീ​ച്ച വ​ല​യം വ​ച്ച​താ​ണ് കാ​ര​ണം. ഏ​റെ നേ​രം കാ​ത്തു നി​ന്നി​ട്ടും തേ​നീ​ച്ച കൂ​ട്ടം വി​ട്ടു പോ​യി​ല്ല. ഒ​ടു​വി​ൽ മ​ഴ വ​ന്ന​തോ​ടെ തേ​നീ​ച്ച അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ മ​ഴ നി​ല​ച്ച​തും വീ​ണ്ടും തേ​നീ​ച്ച എ​ത്തി. തു​ട​ർ​ന്ന് വി​മാ​ന​ത്തി​ന്‍റെ വ​ല​ത് വ​ശം ഡോ​ർ വ​ഴി​യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി. തേ​നീ​ച്ച കാ​ര​ണം ഏ​റെ വൈ​കി​യാ​ണ് യാ​ത്ര​ക്കാ​ർ പു​റ​ത്ത് ഇ​റ​ങ്ങി​യ​തെ​ന്നാ​ണ് യാ​ത്ര​ക്കാ​ര​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്

Read More

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സ്വര്‍ണം ഒഴുകുന്നു ! പിടികൂടിയത് രണ്ട് പേരെയെങ്കില്‍ രക്ഷപ്പെട്ടവര്‍ നിരവധിയെന്ന് സൂചന;മംഗളുരു എയര്‍പോര്‍ട്ടിനെ ഉപേക്ഷിച്ച് കണ്ണൂരിനെ സ്‌നേഹിക്കാന്‍ ഹവാലക്കാരും…

കണ്ണൂര്‍: സ്വര്‍ണക്കടത്തുകാരുടെ ഇഷ്ടകേന്ദ്രമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനം മാറുന്നതായി വിവരം. വിമാനത്താവളം സജ്ജമായി ഒരു മാസം പൂര്‍ത്തീകരിക്കും മുമ്പ് രണ്ട് സ്വര്‍ണ്ണക്കടത്തുകാരെയാണ് കണ്ണൂരില്‍ വെച്ച് പിടികൂടിയത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സില്‍ റിയാദില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ താമരശ്ശേരി സ്വദേശി നടുക്കുന്നുമ്മല്‍ ജംഷീറാണ് ഇന്നലെ പിടിയിലായത്. റോളര്‍ സ്‌കേറ്റിങിനുപയോഗിക്കുന്ന ഷൂവിന്റെ ചക്രങ്ങളില്‍ ഒളിപ്പിച്ചു വച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. 829 ഗ്രാം സ്വര്‍ണ്ണമാണ് ജംഷീറില്‍ നിന്നും പിടികൂടപ്പെട്ടത്. വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് പത്ത് ദിവസത്തിനകം തന്നെ പിണറായി സ്വദേശിയില്‍ നിന്നും രണ്ട് കിലോ ഗ്രാം സ്വര്‍ണം ഡയറക്ടറേറ്റ് റവന്യൂ ഇന്‍ന്റലിജന്‍സ് വിഭാഗം പിടികൂടിയിരുന്നു. മംഗളുരു എയര്‍പോര്‍ട്ട് കേന്ദ്രകരിച്ചു കൊണ്ട് പ്രവര്‍ത്തിച്ചിരുന്ന സംഘങ്ങള്‍ ഇപ്പോള്‍ കണ്ണൂരിലേക്ക് കൂടുമാറിയിരിക്കുകയാണെന്നാണ് വിവരം. ഇതിന്റെ ഫലമെന്നവണ്ണം മംഗളുരുവില്‍ നിന്നു പിടിക്കപ്പെടുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി കുറയുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളം വരും മുമ്പ് തന്നെ…

Read More

സ്വര്‍ണക്കടത്തുകാരെയും ഹവാല ഇടപാടുകാരെയുമൊന്നും മംഗളുരു വിമാനത്താവളത്തില്‍ ഇപ്പോള്‍ കാണാനില്ല ! സകല കള്ളക്കടത്തുകാരും മൂര്‍ഖന്‍പറമ്പ് കേന്ദ്രീകരിക്കുന്നതായി സൂചന; കണ്ണൂര്‍ എയര്‍പോര്‍ട്ട് കുറ്റവാളികളുടെ താവളമാകുമോ ?

സ്വര്‍ണക്കടത്തും ഹവാലഇടപാടുമടക്കം കള്ളക്കടത്തുകാരുടെ ഇഷ്ടഎയര്‍പോര്‍ട്ടായിരുന്നു മംഗളുരുവിലേത്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളം വന്നതോടെ കള്ളക്കടത്തുകാര്‍ അടപടലം മംഗളുരുവില്‍ നിന്ന് മൂര്‍ഖന്‍പറമ്പ് ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആ സംശയം ബലപ്പെടുത്തുന്നതാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ആദ്യ സ്വര്‍ണ്ണകടത്തുകാരനെ പിടികൂടിയ സംഭവം. വിമാനത്താവളം വരും മുമ്പ് തന്നെ സാമ്പത്തിക ഇടപാട് മുന്നില്‍ കണ്ട് ഇത്തരം സംഘങ്ങള്‍ തയ്യാറെടുപ്പ് നടത്തി കഴിഞ്ഞിരുന്നു. അത്തരത്തിലുള്ള സൂചനകള്‍ പൊലീസിനും ലഭിക്കുകയുണ്ടായി. ജില്ലയിലെ രാഷ്ട്രീയഗുണ്ടകള്‍ ഇതിനോടകം എയര്‍പോര്‍ട്ടിനെ തങ്ങളുടെ വിഹാരഭൂമിയായി മാറ്റിക്കഴിഞ്ഞു. കൊടിയുടേയും പ്രത്യേയ ശാസ്ത്രത്തിന്റേയും വേര്‍തിരിവില്ലാതെ കര്‍ണ്ണാടമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളില്‍ സാമ്പത്തിക -ഗുണ്ടാ ഇടുപാടുകാര്‍ സജീവ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. പഴയ കുടിപ്പകകള്‍ തീര്‍ക്കാന്‍ മെനക്കെടാതെ ഇത്തരം സംഘങ്ങള്‍ ഒരുമിച്ച് ക്വട്ടേഷന്‍ ഏറ്റെടുത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതോടൊപ്പം അവരുടെ മനസ്സിലെ രാഷ്ട്രീയ വൈരാഗ്യം അലിഞ്ഞില്ലാതാവുകയും സമ്പത്ത് കുന്ന് കൂട്ടാന്‍ ഒരുമിച്ച്…

Read More

ആദ്യ ദിവസം തന്നെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നു ‘സാധനം’ വാങ്ങാമെന്നു വിചാരിച്ചവര്‍ക്ക് നിരാശ ! സ്റ്റാളുകളില്‍ ജോലി ലഭിക്കുന്നതിനായി സിപിഎം പ്രവര്‍ത്തകരുടെ തിക്കിത്തിരക്കെന്ന് അരോപണം; കണ്ണൂരില്‍ വിമാനത്തിനൊപ്പം വിവാദവും ഉയര്‍ന്നു പൊങ്ങുന്നു…

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം പൊടിപൊടിച്ചെങ്കിലും അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്ത വിമാനത്താവളത്തിന്റെ തിളക്കം കുറയ്ക്കുകയാണ്. ഔദ്യോഗിക ഉദ്ഘാടന ദിവസം തന്നെ കണ്ണൂരില്‍ നിന്ന് പരാതികളാണ് ഉയരുന്നത്. രാഷ്ട്രീയ ഇടപെടലിന്റെ ആധിക്യത്തിനെയാണ് എല്ലാവരും കുറ്റം പറയുന്നത്. വിമാനത്താവളത്തില്‍ ഡൂട്ടി ഫ്രീ ഷോപ്പും ചോക്കലേറ്റ്സ് ,കോഫി ഷോപ്പുകളും പെര്‍ഫ്യൂംസ് സ്റ്റാളുകളുമില്ലാത്തതാണ് ആദ്യമായി ഉയരുന്ന വിവാദത്തിന് കാരണം. രാഷ്ട്രീയക്കാരുടെ പ്രതിനിധികളെ തന്നെ കടകളില്‍ ജോലിക്കെടുക്കണമെന്ന പിടിവാശി ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നതാണ് ഇതിന് കാരണം. കൂട്ടുകാര്‍ക്ക് മദ്യവും വീട്ടുകാര്‍ക്ക് ഭക്ഷണവസ്തുക്കളും ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നു വാങ്ങാമെന്നു വിചാരിച്ച് പറന്നിറങ്ങിയവര്‍ക്ക് കടുത്ത നിരാശയായിരുന്നു ഫലം. ലോക പ്രശസ്ത കമ്പനികള്‍ ആണ് കിയാലിലെ കോമേര്‍സ്യല്‍ സ്ഥലവും ഡ്യൂട്ടിഫ്രീ സ്ഥലവും ലേലത്തില്‍ കൈക്കലാക്കിയതങ്കിലും ഒരു സ്ഥാപനവും തുടങ്ങിയട്ടില്ല എന്ന് മാത്രമല്ല എപ്പോള്‍ തുടങ്ങുമെന്ന് ഒരു സൂചന പോലുമില്ല. ഇത് പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിക്കും. വിമാനത്താവളത്തില്‍ വരുന്നവര്‍ ഡ്യൂട്ടി…

Read More

ഈ എയര്‍പോര്‍ട്ടിന്റെ രാജശില്‍പി ഉമ്മന്‍ചാണ്ടിയാണ്; ഉമ്മന്‍ചാണ്ടിയെയും കെ. ബാബുവിനെയും ഒഴിവാക്കി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് കടുത്ത അപരാധം; കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒറ്റയാള്‍ പ്രതിഷേധവുമായി നാദാപുരം സ്വദേശി…

 കേരളത്തിന് മുതല്‍ക്കൂട്ടായി കണ്ണൂര്‍ വിമാനത്താവളം ഇന്ന് ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഒറ്റയാള്‍ പ്രതിഷേധവുമായി നാദാപുരം സ്വദേശി രംഗത്തെത്തിയിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടനത്തിനു ക്ഷണിക്കാഞ്ഞതാണ് നാദാപുരം കല്ലാച്ചി സ്വദേശിയായ ഫൈസലിനെ പ്രതിഷേധത്തിലേക്കു നയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു കണ്ണൂരില്‍ നിര്‍മ്മാണം പുരോഗമിച്ചത്. ആദ്യഘട്ട ഉദ്ഘാടനവും നടത്തി. വിമാനത്താവളത്തിന് ആദ്യം അനുകൂല നിലപാട് എടുത്ത മുന്‍കേന്ദ്രമന്ത്രി ഇബ്രാഹിമിനെ പോലും ഉദ്ഘാടനത്തിന് ക്ഷണിച്ചു. അപ്പോഴും ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി. വിഎസ് അച്യൂതാനന്ദനേയും ക്ഷണിച്ചില്ല. ഇതൊക്കെയാണ് വിമാനത്താവള ഉദ്ഘാടനത്തിനിടെ ചര്‍ച്ചയാകുന്നത്. അതുകൊണ്ട് തന്നെ പ്രതിപക്ഷം ഉദ്ഘാടനം ബഹിഷ്‌കരിക്കുകയാണ്. അബുദാബിയിലേക്ക് യാത്ര ചെയ്യാനെത്തിയ ഫൈസല്‍ ബാനറുമായാണ് എത്തിയത്. ഉമ്മന്‍ ചാണ്ടിയെ വിളിക്കാത്തതില്‍ പ്രതിഷേധിക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ ഈ യാത്രികനെ തടയാന്‍ ആരും എത്തിയില്ല. പൊലീസും ഇടപെട്ടില്ല. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഫൈസല്‍ വിമാനയാത്രയ്ക്കായി പോവുകയും ചെയ്തു. ഇതിനിടെയിലും ഉമ്മന്‍…

Read More

ഗണപതിയ്ക്കു വച്ചത് കാക്കകൊണ്ടു പോയ അവസ്ഥയില്‍ സിപിഎം ! സ്വന്തം കോട്ടയിലെ വിമാനത്താവളത്തില്‍ ബിജെപി ദേശീയാധ്യക്ഷന്‍ ആദ്യയാത്രക്കാരനായി ഇറങ്ങിയതില്‍ പാര്‍ട്ടിയ്ക്ക് കടുത്ത നിരാശ

പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിലെ കണ്ണൂരിലെ പുതിയ വിമാനത്താവളത്തില്‍ ആദ്യയാത്രക്കാരനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിമാനം ഇറങ്ങിയതില്‍ സിപിഎമ്മിന് കടുത്ത നിരാശ. കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യം മുഖ്യമന്ത്രിയെ ഇറക്കേണ്ടതായിരുന്നു എന്ന വിഷമത്തിലാണ് സിപിഎം. യഥാര്‍ത്ഥത്തില്‍ കണ്ണൂരിലെ ആദ്യ യാത്രക്കാരനായുള്ള അമിത ഷായുടെ വരവ് സിപി എമ്മിന്റെ നോട്ടപിശകായിരുന്നു. കണ്ണൂരില്‍ ഒരു ഈച്ച അനങ്ങിയാല്‍ അറിയുന്ന സിപിഎമ്മിന്റെ വീഴ്്ച്ചയായാണ് പലരും ഈ സംഭവത്തെ നോക്കിക്കാണുന്നത്. സിപിഎം ഇപ്പോള്‍ കണ്ണൂരിലെ ചലനങ്ങളില്‍ പലതും അറിയാറില്ല എന്നതിന്റെ ഉദാഹരണമായും അമിത ഷായുടെ കടന്നുവരവ് ചൂണ്ടികാണിക്കപ്പെടുന്നു. അമിത് ഷാ ആദ്യ യാത്രകാരനാകുന്നു എന്ന വാര്‍ത്ത സിപിഎം അറിഞ്ഞില്ലെന്നാണ് കേള്‍ക്കുന്നത്. ഇതി സംബന്ധിച്ച് സിപിഎം ജില്ലാകമ്മിറ്റി അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന പാര്‍ലമെന്റ് രൈഞ്ഞടുപ്പിന്റെ പ്രചരണത്തിനു കൂടിയാണ് അമിത് ഷായുടെ ഈ വരവ്. അദ്ദേഹം കണ്ണൂരില്‍ നിന്നാണ് ഇലക്ഷന്‍…

Read More