പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​മാ​യി ക​ലു​ങ്കി​ന​ടി​യി​ല്‍ ക​യ​റി 62കാ​ര​ന്‍ ! പി​ന്നാ​ലെ പോ​യ നാ​ട്ടു​കാ​ര്‍ ക​ണ്ട​ത് തു​ണി​യി​ല്ലാ​തെ നി​ല്‍​ക്കു​ന്ന വ​യോ​ധി​ക​നെ

ഈരാറ്റുപേട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കലുങ്കിനടിയില്‍ കയറിയ വയോധികനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

ഇയാള്‍ക്കെതിരേ പോലീസ് പോക്‌സോ കേസ് ചുമത്തി. ലൈംഗികമായി പീഡിപ്പിക്കാനാണ് ഇയാള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്.

ടി.എ.ഇബ്രാഹിം എന്ന 62 വയസ്സുകാരനെയാണ് തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ കലുങ്കിനടിയില്‍നിന്നു നാട്ടുകാര്‍ പിടികൂടിയത്.

ഈ സമയം ഇബ്രാഹിമിനൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം.

കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ട്. കഴിഞ്ഞ ദിവസം ഇവിടെയെത്തി മടങ്ങുമ്പോള്‍ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുളിക്കാന്‍ പോകാം എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

തുടര്‍ന്ന് ഈരാറ്റുപേട്ട പൊലീസില്‍ നാട്ടുകാര്‍ ഇബ്രാഹിമിനെ ഏല്‍പ്പിച്ചു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാനാണ് ഇബ്രാഹിം സ്‌കൂട്ടറില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന് പോലീസ് പറയുന്നു.

എന്നാല്‍ താന്‍ കുളിക്കാന്‍ ആണ് കുളിക്കടവില്‍ എത്തിയതെന്നാണ് ഇബ്രാഹിം നാട്ടുകാരോട് പറഞ്ഞത്.

ഈരാട്ടുപേറ്റ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു

Related posts

Leave a Comment