ഫുട്ബോള്‍ പൂരത്തിന് ഇന്ന് കിക്കോഫ്; നാല് വേദി,33 മത്സരങ്ങള്‍
കൊച്ചി: കേരളത്തിന്റെ സ്വന്തം ഫുട്ബോള്‍ പൂരത്തിന് ഇന്ന് കൊച്ചിയില്‍ കിക്കോഫ്. പ്രഥമ സീസണിലെ ആദ്യ മത്സരത്തില്‍ ഫോഴ്സ കൊച്ചി മലപ്പുറം എഫ്സിയെ നേരിടും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് വര്‍ണാഭമായ കലാപരിപാടികളോടെ ലീഗ് ഉണരും. ജാക്വലിന് ഫെര്‍ണാണ്ടസ്, ശിവമണി, ഡാബ്സി, സ്റ്റീഫന്‍, ഫെജോ, ഡിജെ ശേഖര്‍ തുടങ്ങിയവര്‍ കലാവിരുന്നൊരുക്കും. രാത്രി എട്ടിനാണ് ആദ്യമത്സരത്തിന്റെ കിക്കോഫ്. സ്റ്റാര്‍ സ്പോര്‍ട്സ് ഫസ്റ്റിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയം...