വട്ടപ്പറമ്പിലെ ഓടനിര്‍മാണം വാഹനങ്ങള്‍ക്ക് അപകടഭീഷണി

pkd-odaമണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡിലെ വട്ടപ്പറമ്പില്‍ നടത്തുന്ന ഓടനിര്‍മാണം വാഹനങ്ങള്‍ക്ക് അപകടഭീഷണിയായെന്നു പരാതി.  ഏതാനും മാസംമുമ്പാണ് തെങ്കര അട്ടപ്പാടി റോഡിലുള്ള വട്ടപറമ്പില്‍ പഴയ ഓടയില്‍ കുഴി രൂപംകൊണ്ടത്. എന്നാല്‍ റോഡിന്റെ ഏറ്റവും വീതികുറവുള്ള ഭാഗത്താണ് ഓടനിര്‍മാണം തുടങ്ങിയത്. ഇതുമൂലം ഗതാഗതതടസം പതിവാണ്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡായതിനാല്‍ ഈ സമയത്ത് ഒരു വാഹനത്തിനു കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്.

സമീപത്തെ ഒഴിഞ്ഞ പറമ്പിലേക്ക് ഓടയില്‍നിന്നും എടുത്ത മണ്ണ് നീക്കിയിട്ടതിനുശേഷം വേണം റോഡ് വീതി കൂട്ടി ഓട നിര്‍മിക്കേണ്ടത്. എങ്കില്‍ മാത്രമേ സുഗമമായി വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ കഴിയൂ. എന്നാല്‍ ഇതു ചെയ്യാതെ നിലവിലുള്ള റോഡിലൂടെ വാഹനങ്ങള്‍ കടത്തിവിടുകയാണ് ചെയ്യുന്നതാണ് അപകടഭീഷണിയാകുന്നത്.ഇരുവശത്തുനിന്നും വാഹനങ്ങള്‍ ഒന്നിച്ചെത്തി തര്‍ക്കമുണ്ടാക്കുന്നതും പതിവു കാഴ്ചയാണ്. എത്രയുംവേഗം അധികൃതര്‍ ഇടപെട്ട് ഓടനിര്‍മാണം നടക്കുന്ന ഭാഗത്തെ റോഡിനു അല്പംകൂടി വീതികുട്ടണമെന്ന ആവശ്യം ശക്തമാണ്.

Related posts