വാടാനപ്പള്ളി: വാടാനപ്പള്ളി വഴി സര്‍വീസ് നടത്തുന്ന മൂന്ന് സ്വകാര്യ ബസുകളില്‍ സിസിടിവി കാമറുകളും. തൃശൂര്‍-വാടാനപ്പള്ളി -തൃപ്രയാര്വഴി തീരദേശ ഗ്രാമങ്ങളായ കോതകുളം, കൂരിക്കുഴി, ഗുരുവായൂര്‍ -ചാവക്കാട് എന്നീ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന കിരണ്‍ ബസുകളിലാണ് സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ബസിനുള്ളില്‍ ഡ്രൈവറുടെ കാബിനിലും പിന്‍വശത്തെ ലോംഗ് സീറ്റിന്റെ മുകളിലുമായി രണ്ടുവീതം കാമറകളാണ് ഘടിപ്പിച്ചിട്ടുള്ളത്.
കാമറ ഘടിപ്പിച്ച മൂന്ന് ബസുകളിലും ‘നിങ്ങള്‍ സിസിടിവി നിരീക്ഷണത്തിലാണ്’ എന്ന് യാത്രക്കാര്‍ കാണുന്ന തരത്തില്‍ എഴുതിവച്ചിട്ടുണ്ട്. പുതിയ ബസുകളിലാണ് ഈ ബസ് സര്‍വീസുകാര്‍ സിസിടിവി ഘടിപ്പിച്ച് വരുന്നത്. ബസുകള്‍ പുതുക്കുന്ന മുറയ്ക്ക് സിസിടിവികള്‍ സ്ഥാപിക്കുന്നത്.വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ സര്‍വീസുകാരുടെ ബസുകളില്‍ അതാത് സ്റ്റോപ്പുകള്‍ എഴുതി കാണിക്കുന്ന ഡിസ്പ്ലേയും സ്റ്റോപ്പ് അനൗണ്‍സ് ചെയ്യുന്ന അലാറവും സ്ഥാപിച്ചിരുന്നു. പിന്നീട് ഇവ മാറ്റുകയായിരുന്നു.