വിവാഹ വീട്ടിൽ നിന്ന് ഒ​രു​ല​ക്ഷ​ത്തോ​ളം രൂ​പ  വരുന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രുടെ ലൈൻസ് മോഷ്ടിച്ച മധ്യവയസ്കൻ അറസ്റ്റിൽ

വ​ട​ക്ക​ഞ്ചേ​രി: തൃ​ശൂ​ർ കു​രി​യ​ച്ചി​റ​യി​ലെ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ​നി​ന്നും കാ​മ​റ ലെ​ൻ​സു​ക​ൾ മോ​ഷ്ടി​ച്ച മ​ധ്യ​വ​യ​സ്ക​നെ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ചി​യ്യാ​രം പാ​ലി​യേ​ക്ക​ര നെ​ൽ​സ (54) നെ​യാ​ണ് എ​സ്ഐ മു​ഹ​മ്മ​ദ് കാ​സിം, എ​എ​സ് ഐ ​ഉ​ണ്ണി മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്.

കു​രി​യ​ച്ചി​റ​യി​ലെ ലീ ​ഗ്രാന്‍റ് ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ​നി​ന്നാ​ണ് ലെ​ൻ​സു​ക​ൾ അ​ട​ങ്ങി​യ ബാ​ഗ് മോ​ഷ്ടി​ച്ച​ത്. ക​ല്യാ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ മ​ണ്ഡ​പ​ത്തി​ൽ​പോ​യി ഭ​ക്ഷ​ണം ക​ഴി​ച്ചു​വ​രാ​റു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ മേ​യ് 19ന് ​മ​ണ്ഡ​പ​ത്തി​ൽ​പോ​യി തി​രി​ച്ചു​പോ​രു​ന്പോ​ൾ അ​വി​ടെ ഇ​രു​ന്ന ബാ​ഗും കൈ​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​മീ​പ​ത്ത് വ​ച്ച ബാ​ഗ് ക​വ​ർ​ന്ന​ത്. ഒ​രു​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​യു​ള്ള​താ​ണ് കാ​മ​റ ലെ​ൻ​സു​ക​ൾ. ഇ​ത് വി​ല്ക്കാ​നാ​ണ് ഇ​യാ​ൾ വ​ട​ക്ക​ഞ്ചേ​രി​യി​ലെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ടൗ​ണി​ൽ ആ​ര​തി​ക്കു മു​ന്നി​ലെ എ​ടി​എ​മ്മി​നു​സ​മീ​പം ക​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. മോ​ഷ​ണം ന​ട​ന്ന​ത് തൃ​ശൂ​ർ നെ​ടു​പു​ഴ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തി​നാ​ൽ കേ​സി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ നെ​ടു​പു​ഴ​യി​ലേ​ക്കു കൈ​മാ​റു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts