കൊച്ചി: വരള്‍ച്ചാ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഇന്ന് എറണാകുളത്ത് യോഗം ചേരും. പമ്പിള്ളി നഗര്‍ അവന്യൂ സെന്‍ട്രല്‍ ഹോട്ടലില്‍ വൈകുന്നേരം അഞ്ചരയ്ക്കാണ് യോഗം ചേരുന്നത്. കൊടും വരള്‍ച്ചയില്‍ ബുദ്ധിമുട്ടുന്നവരുടെ സഹായത്തിനായി പ്രത്യേക ദൗത്യം ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് ഇന്നത്തെ യോഗം. വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു സഹായ സന്നദ്ധത അറിയിച്ച് നടന് മമ്മൂട്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നോടെ എറണാകുളം ഗവണ്മെന്റ് ഗസ്റ്റ് ഹൗസിലെത്തിയാണു മമ്മൂട്ടി മുഖ്യമന്ത്രിയുമായി ഇതു സംബന്ധിച്ചു കൂടിക്കാഴ്ച നടത്തിയത്.
കൊടും വരള്‍ച്ചയില്‍ ബുദ്ധിമുട്ടുന്നവരുടെ സഹായത്തിനായി പ്രത്യേക ദൗത്യം ഏറ്റെടുക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. വരള്‍ച്ചക്കെടുതിയെ നേരിടുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ പിന്തുണയും സര്‍ക്കാരിനു നല്‍കും. സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും സന്നദ്ധരായ മറ്റുള്ളവരുടെയും സഹകരണത്തോടെ അടിയന്തരമായി സഹായം എത്തിക്കാനാണു ലക്ഷ്യമിടുന്നത്.
കുടിവെള്ളം, ആഹാരം എന്നിവയ്ക്കു പുറമെ മറ്റ് അടിയന്തര സഹായങ്ങള്‍ എത്തിക്കാനാണു ശ്രമം. സഹായം ആവശ്യമായവര്‍ക്കു ബന്ധപ്പെടാനുള്ള ടെലിഫോണ്‍ നമ്പറുകള്‍ നല്‍കും. ഏതെല്ലാം മേഖലയില്‍ സഹായം ആവശ്യമാണെന്നും എന്തൊക്കെ എത്തിക്കാനാകുമെന്നും ഈ യോഗത്തിലാണു വിശദമായി തീരുമാനിക്കുകയെന്നും മമ്മൂട്ടി പറഞ്ഞു. പ്രഫ.എം.കെ.സാനു, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, കളക്ടര്‍ എം.ജി. രാജമാണിക്യം, ജില്ലാ പോലീസ് കമ്മീഷണര്‍ എം.പി.ദിനേശ് തുടങ്ങി സാമൂഹിക, സാംസ്കാരിക, വാണിജ്യ, വ്യവസായിക രംഗങ്ങളിലെ പ്രമുഖര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.