പേരൂര്‍ക്കട: കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ കുംഭകോണങ്ങളുടെ നാടാക്കി മാറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ ടി.എന്‍. സീമയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ജനങ്ങള്‍ക്ക് നള്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ടി.എന്‍. സീമ, വട്ടിയൂര്‍ക്കാവ് ശ്രീകുമാര്‍, ബി.എസ്. രാജീവ്, സത്യന് മൊകേരി, പിരപ്പന്‍കോട് മുരളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ കുംഭകോണങ്ങളുടെ നാടാക്കി: കോടിയേരി
