മലമ്പുഴ: അഴിമതിയിലും കെടുകാര്യ സ്ഥതയിലും മുങ്ങിത്താണ യുഡി എഫ് ഭരണത്തെ തെരഞ്ഞെടു പ്പിലൂ ടെ പിഴുതെറിയണമെന്ന് സുരേഷ് ഗോപി എംപി. ബിജെപി മലമ്പുഴ മണ്ഡലം സ്ഥാനാര്‍ഥി സി . കൃഷ്ണ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രച രണാര്ഥം മന്തക്കാടും അകത്തേത്ത റയിലും നടന്ന റാലികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലമ്പുഴയില്‍ മത്സരം വി.എസ്. അച്യുതാനന്ദനും കൃഷ്ണകുമാറും തമ്മിലാണ്. കാലങ്ങളായി സിപിഎ മ്മിന് വോട്ട് ചെയ്തതിന്റെ പേരില്‍ വികസനമില്ലാതെ കഴിയുന്ന പ്രദേശവാസികളുടെ ഏതാവശ്യ ത്തിനും അയല്വക്കത്തു ള്ളയാളെ ന്ന നിലയില്‍ കൃഷ്ണകുമാര്‍ ഉണ്ടാകുമെന്നു സുരേഷ് ഗോപി ഓര് മിപ്പിച്ചു. കൃഷ്ണകുമാര്‍ ജയിച്ചാല്‍ അകത്തേത്തറക്കാരുടെ ചിരകാല അഭിലാഷമായ നടക്കാവ് റെയില്‍വേ മേല്‍പ്പാലം നടപ്പാക്കുമെന്ന് ഉറപ്പ് നല്കുന്നു. അതിന് തന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
മന്തക്കാട് നടന്ന പരിപാടിയില്‍ ബിജെപി ജില്ലാ വൈസ്പ്ര സി ഡണ്ട്പി.ഭാസി, ബിജെപിഢിഡിജെ എസ് നേതാക്കളായ വി.വിശ്വനാഥന്, നിഖില്‍ ശിവദാസ്, സുബ്ഹ്മ്രണ്യന്, എം.ശശികുമാര്‍, കെ.സി.സുരേഷ്, പഞ്ചായത്തംഗങ്ങളായ ശാലിന, സുരേന്ദ്രന് എന്നിവര്‍ പങ്കെടുത്തു. അകത്തേത്തറ നടക്കാവില്‍ നടന്ന യോഗത്തില്‍ എന്‍ഡിഎ നേതാ,ളായ സി.പി.രമേഷ്, സുലൈ മാന്‍, എ.സി.മോഹന്‍, ഗ്രാമപഞ്ചാ യത്തംഗങ്ങളായ ഗായത്രി, ശ്രീദേവി ടീച്ചര്‍, ഷിജു എന്നിവര്‍ പ്രസംഗിച്ചു.