 തിരുവനന്തപുരം: തന്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും യാത്രക്കാരന്റെ പഴ്സും മൊബൈൽ ഫോണും കവർന്ന കന്യാകുമാരി സ്വദേശി അറസ്റ്റിൽ. പ്രാവച്ചന്പലത്തിലേക്കുപോകാൻ ബസ് കാത്തു നിന്ന റെജിയുടെ പഴ്സും മൊബൈൽ ഫോണും കവർന്ന കന്യാകുമാരി സ്വദേശി ജെൻസനാണ് അറസ്റ്റിലായത്.

പഴ്സും മൊബൈൽ ഫോണും കവർന്ന ഇയാൾ ഫോണിലുണ്ടായിരുന്ന സ്ത്രീകളുടെ നന്പരിൽ വിളിച്ച് ശല്യം ചെയ്യുകയും ഫോണ്‍ എടുക്കുന്നവരോട് അശ്ലീല ചുവയോടെ സംസാരിക്കുകയുമായിരുന്നു. തുടർന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
തന്പാനൂർ സിഐ അജയകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ജിജുകുമാർ, അരുണ്‍ രവി, സിപിഒമാരായ രതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.