പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ച്ചു; മത്‌സരരംഗത്ത് എൽഡിഎഫും യുഡിഎഫും; വോട്ടർമാരായി 6000 പോലീസുകാർ

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ച്ചു. ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച അ​ഭി​ഭാ​ഷ​ക ക​മ്മീ​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഇ​ന്ന് വൈ​കു​ന്നേ​രം ത​ന്നെ വോ​ട്ടെ​ണ്ണി ഫ​ലം പ്ര​ഖ്യാ​പി​ക്കും. നി​ല​വി​ലെ എ​ൽ​ഡി​എ​ഫ് അ​നു​കൂ​ല ഭ​ര​ണ സ​മി​തി പാ​ന​ലും യു​ഡി​എ​ഫ് അ​നു​കൂ​ല പാ​ന​ലു​മാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.

6000 ൽ​പ​രം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് വോ​ട്ട​ർ​മാ​ർ. നേ​ര​ത്തെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു വി​ഭാ​ഗ​ത്തി​ലെ​യും പോ​ലീ​സു​കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടിയിരുന്നു. തുടർന്ന് ചി​ല​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് സു​ര​ക്ഷ ന​ൽ​കേ​ണ്ട​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്ക് ആ​യി​രി​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യോ​ടെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

Related posts