ഭാര്യയെ കുത്തിക്കൊന്ന കേസ്: പ്രതി റിമാന്‍ഡില്‍

tvm-kolaനേമം : ഭാര്യയെ റോഡിലിട്ട് കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍.   മച്ചേല്‍ കുളങ്ങരകോണം സോനുഭവനില്‍  കുമാറിനെയാണ്  കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തത്.  ഞായറാഴ്ച വൈകുന്നേരമാണ് നേമം വെള്ളായണി ഫാര്‍മസി കോളേജ് റോഡില്‍ റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ ബോധേശ്വരന്‍ നായരുടെയും   ലളിതകുമാരിയുടെ മകള്‍ അധ്യാപികയായ സുസ്മിത കൊല്ലപ്പെട്ടത്.

കുടുംബ പ്രശ്‌നങ്ങളും   തര്‍ക്കങ്ങളും  കാരണം സുസ്മിതയെ  കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് കുമാര്‍ എത്തിയതെന്ന് നേമം സിഐ ആര്‍. സുരേഷ് പറഞ്ഞു.  പ്രതിയെ രണ്ട് ദിവസത്തിനുള്ളില്‍ കോടതിയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ വാങ്ങും.  ഞായറാഴ്ച വൈകുന്നേരം നാലോടു കൂടി നേമം തളിയാദിച്ചപുരം ശിവക്ഷേത്രത്തിന് സമീപത്തെ ചാനല്‍ റോഡിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കുമാറിനെ നാട്ടുകാരുടെ സഹായത്തോടെ നേമം പോലീസ്  പിടികൂടുകയായിരുന്നു. പോലീസ് പിടി കൂടുമ്പോള്‍ മദ്യലഹരിയിലായരുന്ന കുമാറിനെ ഇന്നലെ രാവിലെയാണ് പോലീസ് കൂടുതല്‍ ചോദ്യം ചെയ്തത്.

Related posts