നേമം:വെള്ളായണി ദേവീക്ഷേത്രത്തിലെ നൂറിലേറെ പഴക്കമുള്ള ചെമ്പകമരം മഴയത്ത് കടപുഴകി . ശനിയാഴ്ച രാത്രി ദീപാരാധനയ്ക്കു ശേഷമാണ് ഈ ചെമ്പക മുത്തശ്ശി മരം വീണത്. മരം വീഴുന്നത് കണ്ട് ഭക്തജനങ്ങള്‍ ഒഴിഞ്ഞുമാറി. ഇന്നലെ മരത്തിന്റെ കൊമ്പുകള്‍ മുറിച്ചുമാറ്റി. കടപുഴകിയ ചെമ്പകമരത്തില്‍ നിന്നു തന്നെ കമ്പെടുത്ത് വീണ്ടും നടുവാനാണ് തീരുമാനം. മുന്‍ തലമുറയിലെ ഭക്തജനങ്ങളുടെ മനസിലിന്നും ചെമ്പകമരത്തിന്റെ പ്രൗഢി നിലനില്ക്കുന്നു.
വെള്ളായണിയില്‍ ചെമ്പക മുത്തശ്ശി കടപുഴകി
