50 ശ​ത​മാ​നം വെ​ള്ളി​യും 40 ശ​ത​മാ​നം ചെമ്പും അ​ഞ്ചു ശ​ത​മാ​നം വീ​തം സി​ങ്ക് നി​ക്ക​ലും! 350 രൂ​പ​യു​ടെ നാ​ണ​യം പു​റ​ത്തി​റ​ങ്ങി

മ​ഞ്ചേ​രി: ഇന്ത്യയില്‍ ആ​ദ്യ​മാ​യി 350 രൂ​പ​യു​ടെ നാ​ണ​യം പു​റ​ത്തി​റ​ക്കി. സി​ഖ് മ​ത​സ്ഥ​രു​ടെ അ​വ​സാ​ന ഗു​രു​വാ​യ ഗു​രു ഗോ​വി​ന്ദ് സിം​ഗി​ന്‍റെ 350 ാം ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് നാ​ണ​യം പു​റ​ത്തി​റ​ക്കി​യ​ത്.

റി​സ​ർ​വ ബാ​ങ്കി​ന്‍റെ മും​ബൈ ക​മ്മ​ട്ട​ത്തി​ൽ നി​ന്നു അ​ടി​ച്ചി​റ​ക്കി​യ നാ​ണ​യ​ത്തി​ന്‍റെ 50 ശ​ത​മാ​നം വെ​ള്ളി​യും 40 ശ​ത​മാ​നം ചെ​ന്പും അ​ഞ്ചു ശ​ത​മാ​നം വീ​തം സി​ങ്ക് നി​ക്ക​ൽ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച നാ​ണ​യം പൊ​തു​വി​പ​ണി​യി​ൽ ല​ഭ്യ​മാ​കി​ല്ല. ആ​വ​ശ്യ​ക്കാ​ർ നേ​ര​ത്തെ ബു​ക്ക് ചെ​യ്യ​ണം.

മൂ​വാ​യി​ര​ത്തോ​ളം രൂ​പ​യാ​ണ് ബു​ക്കിം​ഗ് വി​ല. നാ​ണ​യ​ത്തി​ന്‍റെ തൂ​ക്കം 35 ഗ്രാ​മാ​ണ്. നേ​ര​ത്തെ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 1000, 500, 200, 150, 100, 75, 60, 50, 125 തു​ട​ങ്ങി​യ ഇ​ന്ത്യ​ൻ നാ​ണ​യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് 350 രൂ​പ​യു​ടെ നാ​ണ​യം അ​ടി​ച്ചി​റ​ക്കു​ന്ന​ത്.

മ​ല​പ്പു​റം ജി​ല്ല​യി​ലെ തൃ​പ്പ​ന​ച്ചി എ​യു​പി സ്കൂ​ളി​ലെ സാ​മൂ​ഹ്യ ശാ​സ്ത്ര അ​ധ്യാ​പ​ക​നും പു​രാ​വ​സ്തു സൂ​ക്ഷി​പ്പു​കാ​ര​നു​മാ​യ എം.​സി അ​ബ്ദു​ൾ​അ​ലി​യു​ടെ കൈ​വ​ശം ഈ ​നാ​ണ​യ​മെ​ത്തി​യി​ട്ടു​ണ്ട്.

Related posts