വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഒത്താശ ചെയ്തത് യുവാവിന്റെ മാതാവും; യുവാവിനും മാതാവിനും 10 വര്‍ഷം കഠിനതടവ്

മ​ഞ്ചേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​നു വി​ധേ​യ​യാ​ക്കി​യ യു​വാ​വി​നും ഇ​തി​നു ഒ​ത്താ​ശ ചെ​യ്തു ന​ൽ​കി​യ യു​വാ​വി​ന്‍റെ മാ​താ​വി​നും മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി പ​ത്തു വ​ർ​ഷം ക​ഠി​ന ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യ​ട​ക്കാ​നും ശി​ക്ഷ വി​ധി​ച്ചു.

കോ​ഴി​ക്കോ​ട് മൈ​ക്കാ​വ് വേ​ന​പ്പാ​റ ഓ​മ​ശേ​രി മൂ​ല​ക്ക​ട​വ​ത്ത് ക​ല്ല​റ​ക്ക​പ്പ​റ​ന്പ് എം ​ഷി​ബി​ൻ (22), മാ​താ​വ് എം. ​ആ​ന​ന്ദം (48) എ​ന്നി​വ​രെ​യാ​ണ് ജ​ഡ്ജി എ.​വി നാ​രാ​യ​ണ​ൻ ശി​ക്ഷി​ച്ച​ത്. 2017 ജൂ​ണ്‍ 12നാ​ണ് കൊ​ണ്ടോ​ട്ടി കു​റു​പ്പ​ത്ത് സ്വ​ദേ​ശി​യാ​യ പ​തി​നാ​റു​കാ​രി​യെ പ്ര​തി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ല സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നു 2017 ജൂ​ണ്‍ 23ന് ​പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ വ​ച്ച് പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി​ക​ളെ പി​ന്നീ​ട് കൊ​ണ്ടോ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്നു പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ള്ളു​വ​ന്പ്ര​ത്തു വ​ച്ച് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. പീ​ഡ​ന​ത്തി​നു ഒ​ത്താ​ശ ചെ​യ്തെ​ന്നാ​ണ് അ​മ്മ​യ്ക്കെ​തി​രേ​യു​ള്ള കു​റ്റം. വാ​ഴ​ക്കാ​ട്, കോ​ട​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം 354 (എ) ​പ്ര​കാ​രം ഒ​രു വ​ർ​ഷം ക​ഠി​ന ത​ട​വ്, 376 (2) (ഐ) (​എ​ൻ) പ്ര​കാ​രം പ​ത്തു വ​ർ​ഷം ക​ഠി​ന ത​ട​വ്, 50,000 രൂ​പ വീ​തം പി​ഴ, പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം ആ​റു മാ​സ​ത്തെ അ​ധി​ക ക​ഠി​ന ത​ട​വ്, 366 വ​കു​പ്പ് പ്ര​കാ​രം മൂ​ന്നു വ​ർ​ഷം ക​ഠി​ന ത​ട​വ് 25,000 രൂ​പ വീ​തം പി​ഴ, പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം മൂ​ന്നു മാ​സ​ത്തെ അ​ധി​ക ക​ഠി​ന ത​ട​വ്, 406 വ​കു​പ്പ് പ്ര​കാ​രം ഒ​രു വ​ർ​ഷം ക​ഠി​ന ത​ട​വ്, 25,000 രൂ​പ വീ​തം പി​ഴ, പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു മാ​സ​ത്തെ അ​ധി​ക ക​ഠി​ന ത​ട​വ് എ​ന്നി​ങ്ങ​നെ​യാ​ണ് ശി​ക്ഷ. റി​മാ​ൻ​ഡ് കാ​ലാ​വ​ധി ശി​ക്ഷ​യാ​യി പ​രി​ഗ​ണി​ക്കാ​നും പി​ഴ​യ​ട​ക്കു​ന്ന പ​ക്ഷം തു​ക പ​രാ​തി​ക്കാ​രി​ക്ക് ന​ൽ​കാ​നും വി​ധി​ച്ച കോ​ട​തി ശി​ക്ഷ ഒ​രു​മി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്നും പ്ര​സ്താ​വി​ച്ചു.

പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്ന​വ​ർ​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ക്ടിം കോം​പ​ൻ​സേ​ഷ​ൻ ഫ​ണ്ടി​ൽ നി​ന്നു അ​ഞ്ചു ല​ക്ഷം രൂ​പ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു കോ​ട​തി ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ലെ 27 സാ​ക്ഷി​ക​ളി​ൽ 21 പേ​രെ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഹാ​ജ​രാ​യ ജി​ല്ലാ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഐ​ഷ പി. ​ജ​മാ​ൽ കോ​ട​തി മു​ന്പാ​കെ വി​സ്ത​രി​ച്ചു.

Related posts