ചാനല്‍ റിപ്പോര്‍ട്ടര്‍ ചമഞ്ഞ് തട്ടിപ്പ്: മുഴുവന്‍ കാമറകളും കണ്ടെത്തി

pkd-cameraപാലക്കാട്: പുതിയ തലമൂറൈ ടിവി ചാനല്‍ റിപ്പോര്‍ട്ടറാണെന്ന് വിശ്വസിപ്പിച്ച് നഗരത്തിലെ സ്റ്റുഡിയോയില്‍ നിന്ന്‌നിന്നും  അഞ്ച് ലക്ഷം രൂപ വില വരുന്ന രണ്ട് വിഡീയോ കാമറകള്‍, ഒരു സ്റ്റില്‍ കാമറ എന്നിവ വാടക്കെടുത്ത് മുങ്ങി തട്ടിപ്പ് നടത്തിയ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതി പൊല്‍പ്പുള്ളി കൃഷ്ണപ്രസാദിനെ കസ്റ്റഡിയില്‍ വാങ്ങി മധുരയില്‍ കൊണ്ട് പോയി തുടര്‍ അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ വില്‍പ്പന നടത്തിയ മൂന്ന് കാമറകള്‍ പോലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ പലഭാഗങ്ങളില്‍ നിന്നും കൂടുതല്‍ പരാതി വരുകയാണ്. തിരുവനന്തപുരത്ത് അഞ്ചോളം തട്ടിപ്പ് പരാതികള്‍ നിലവിലുണ്ട്.

കൂടാതെകോയമ്പത്തൂരിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതായി തമിഴ്‌നാട് പോലീസ് അറിയിച്ചു. തുടരാന്വേഷണത്തിന് കോയമ്പത്തൂര്‍ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതായിരിക്കും. അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയെ കോടതി റിമാന്റ് ചെയ്തു. ടൗണ്‍ നോര്‍ത്ത് സി ഐ കെ ആര്‍ ബിജു, എസ് ഐ ടി സി മുരുകന്‍, എസ് സി പി ഒ വിശ്വനാഥന്‍, ക്രൈം സക്വാഡ് അംഗങ്ങളായ കെ നന്ദകുമാര്‍, ആര്‍ കിഷോര്‍, കെ അഹമ്മദ് കബീര്‍, ആര്‍ വിനീഷ്, ആര്‍ രാജീദ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.

Related posts