മഴ പെയ്താല്‍ കുളമാകുന്ന പോത്തന്‍കോട് ബസ് ഡിപ്പോ

TVM-VELLAMപോത്തന്‍കോട്: ഒരു ചാറ്റല്‍മഴ പെയ്താല്‍പോലും പോത്തന്‍കോട് ബസ്ഡിപ്പോയും പരിസരവും വെള്ളം കൊണ്ട് നിറയും , ഇതു കാരണം പോത്തന്‍കോട് നിവാസികളും യാത്രകാരും ദുരിത ത്തിലാണ്. പോത്തന്‍കോട് കെ എസ് ആര്‍ടി സി ബസ്ഡിപ്പോയ്ക്കുള്ളിലെ മുന്‍വശത്തെ ടാറിംഗ്  തകര്‍ന്ന നിലയിലാണ്ഇതിനാല്‍.വന്‍കുഴികളാണ് ഡിപ്പോ യ്ക്കുള്ളില്‍രൂപപെട്ടിരിക്കുന്നത്. ഡി പ്പോയുടെ  മുന്‍വശത്തെ റോഡില്‍രൂപ പെട്ട വെള്ള കെട്ടും യാത്രക്കാരെ വലയ്ക്കുന്നുണ്ട്.

നിരവധി തവണ പഞ്ചായത്ത് അംഗങ്ങളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഇതൊന്നും കണ്ടില്ലന്ന മട്ടിലാണ് പോത്തന്‍കോട് പഞ്ചായത്ത് അതികൃര്‍ ആയിരക്കണക്കിനു യാത്രകാരും നൂറു കണക്കിന് വാഹനങ്ങളും കടന്നു പോകുന്ന ഈ ഡിപ്പോ യുടെ ഈ അവസ്ഥയ്ക്ക് പരിഹാരം എന്ത് കൊണ്ട് കാണുന്നില്ല എന്നാണു നാട്ടുകാരുടെ ചോദ്യം, റോഡിനു വശത്ത് കൂടി എത്തുന്ന വെള്ളം ഒഴുകി പോകാനുള്ള സംവിധാനമില്ലാത്ത താണ് ഇത്തരമൊരു വെള്ള കേട്ട് രൂപ പെടാന്‍ കാരണം.നേരെത്തെ ഈ വെള്ളം ഒഴുകി ഓടയിലൂടെ പോകുമായിരുന്നു.

എന്നാല്‍വെള്ള കെട്ടിന് കാരണം ഓട നിറഞ്ഞു കളയുന്നു എന്നായിരുന്നു അതികൃതറുടെ വാദം എന്നാല്‍ഒരാഴ്ചയ്ക്ക് മുന്പ് ഓട വൃത്തിയാക്കുന്നതിന്റെ പ്രവര്‍ത്തങ്ങള്‍നടന്നിരുന്നു. എന്നാല്‍ വൃത്തിയാക്കല്‍കഴിഞ്ഞിട്ടും  ഇപ്പോഴും തുടരുകയാണ് ഈ ദുരിതം. പൊതുവേ ഗതാഗത കുരുക്കിനാല്‍ ബുദ്ധിമുട്ടുന്ന പോത്തന്‌കൊടിനു വെള്ള കെട്ടു വഴിയുള്ള യാത്രയും  ദുരിതമായി മാറുകയാണ്.

Related posts