പാലക്കാട്: പരമ്പരാഗത സമ്പ്രദായത്തിന് നിന്ന് വ്യത്യസ്തത പുലര്‍ത്തുന്ന ഒറ്റഞാര്‍ (എസ്ആര്‍.ഐ) കൃഷി രീതിയില്‍ നിന്നും രൂപ കല്പന ചെയ്തെടുത്ത ഒബ്ലോഗ് എസ്.ആര്.ഐ.രീതി മുതല മടയില്‍ പരീക്ഷിക്കുന്നു.കുറഞ്ഞ ചിലവില്‍ കൂടുതല്‍ വിളവുത്പാദനം ,വിത്തിന്റെ അളവ്, ഞാറിന്റെ പ്രായം, എണ്ണം, നടീല്‍ അകലം, ജല നിയന്ത്രണം എന്നീ കാര്യങ്ങളില്‍ ശാസ്ത്രീയമായി വ്യത്യസ്തത പുലര്‍ത്തുന്നതാണ് ഒബ്ളോംഗ് നടീല്‍ രീതി. പഞ്ചായത്തിലെ നെല്‍കര്‍ഷകര്‍ ലീഡ് ഫാര്മറായ മല്ലന്കുളയ് കലാധരന്റെ അര ഏക്കര്‍ നെല്‍പ്പാടത്താണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ വിജ്ഞാന വ്യാപന പദ്ധതിയായ ലീഡ്സ് മുഖേന പരീക്ഷണ കൃഷിയിറക്കിയത്.
ചൈനയിലെ സിച്ചാന്‍ അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് അക്കാദമിയില്‍ വികസിപ്പിച്ചെടുത്ത ഈ രീതി പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ: ഷണ്മുഖ സുന്ദരം, ഡോ: രജ്ഞന്‍ എന്നിവരുടെ നേതൃത്വത്തില്പരീക്ഷിച്ച് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുതലമടയിലും പരീക്ഷിക്കുന്നത്. ഒബ്ലോഗ് എസ്.ആര്.ഐ രീതിയിലുള്ള നടീല്‍ മുതലമട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബിസുധ ഉദ്ഘാടനം ചെയ്തു.
മുതലമട കൃഷി ഓഫീസര്‍ പി.സിന്ധു ദേവി, ലീഡ്സ് ഫീല്‍ഡ് അസിസ്റ്റന്റ് കെ.ശ്രീജിത്ത് എന്നിവര്‍ പുതിയ നടീല്‍ രീതി കര്‍ഷകര്‍ക്ക് വിശദീകരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എ.ലൈല, കൃഷി അസിസ്റ്റന്റുമാരായ ആര്.ഗീതാകുമാരി, വി.എം.സജല, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജര്‍ എസ്.നിഷ, പാടശേഖര പ്രതിനിധികള്‍ പങ്കെടുത്തു.