ആദ്യമായി മയക്കുമരുന്ന് ഉപയോഗിച്ചത് പെണ്‍കുട്ടികളോടു സംസാരിക്കാനുള്ള ധൈര്യം കിട്ടാന്‍ ; ആരാധകരെ ഞെട്ടിച്ച് സഞ്ജയ് ദത്തിന്റെ വെളിപ്പെടുത്തല്‍, ജീവിതത്തിനോടു മാത്രമേ അടിമത്തം ആകാവൂ എന്നും താരം

sanjay-dutt650മയക്കുമരുന്നിന് അടിമയായതാണ് തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ പാളിച്ചയെന്ന് ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്ത്. ഒരു പൊതു പരിപാടിയില്‍ അതിഥിയായി എത്തി സംസാരിക്കുന്നതിന് ഇടയിലാണു തന്റെ ജീവിതത്തിലെ ഭീകരമായ കാലത്തെത്തിന്റെ ഓര്‍മകള്‍ ഇദ്ദേഹം പങ്കുവച്ചത്. അമ്മ നര്‍ഗീസ് ദത്ത് അര്‍ബുദ രോഗത്തിന് അടിമപ്പെട്ടു ചികിത്സയിലായിരുന്ന കാലത്തായിരുന്നു താന്‍ മയക്കുമരുന്നിന്റെ ലോകത്തിലേക്കു കടന്നതെന്നും  മുന്നാഭായി പറഞ്ഞു. ആദ്യ ചിത്രമായ റോക്കി റിലീസായ സമയത്ത് താന്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും സഞ്ജയ് ദത്ത് പറയുന്നു. ആ സമയത്തു വിമാനയാത്രക്കിടയില്‍ ഒരു കിലോഗ്രാം ഹെറോയിന്‍ ഷൂസില്‍ ഒളിപ്പിച്ചു യാത്ര ചെയ്‌തെന്നും അതേ വിമാനത്തില്‍ തനിക്കൊപ്പം രണ്ടു സഹോദരിമാരും ഉണ്ടായിരുന്നുവെന്നും ദത്ത് ഓര്‍ക്കുന്നു.അക്കാലത്തു വിമാനത്താവളത്തില്‍ ഇന്നത്തെ പോലെയുള്ള പരിശോധനയില്ലാഞ്ഞതാണ് തന്നെ രക്ഷിച്ചതെന്നും അന്നു പിടിച്ചിരുന്നെങ്കില്‍ സഹോദരിമാരുടെ കാര്യം എന്താകുമായിരുന്നുവെന്ന് ഓര്‍ക്കാന്‍ കൂടി വയ്യെന്നും സഞ്ജയ് പറഞ്ഞു.

കൊക്കൈയ്ന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന കാലത്തെക്കുറിച്ചു സഞ്ജയ് പറഞ്ഞതിങ്ങനെ. ”കൊക്കൈയിന്‍ നമ്മെ അമിതാവേശത്തിലാക്കും. പിന്നെ ആവേശം അടങ്ങാന്‍ മദ്യം കഴിക്കേണ്ടിവരും. ഒരു ദിവസം കൊക്കൈയിന്‍ ഉപയോഗിച്ച ശേഷം മദ്യം കുടിച്ചതോടെ ബോധം പോയി. പിന്നീട് എഴുന്നേറ്റപ്പോള്‍ ശരീരത്തിനു വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു. വീട്ടിലെ വേലക്കാരനെ വിളിച്ചു ഭക്ഷണം ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞു ഞാന്‍ ഭക്ഷണം കഴിച്ചിട്ട് രണ്ടുദിവസമായിയെന്ന്. കണ്ണാടിയില്‍ നോക്കിയപ്പോള്‍ എന്റെ രൂപം കണ്ട ഞാന്‍ തന്നെ ഞെട്ടിപ്പോയി. പിതാവ് അന്നു തന്നെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ചു. അവിടെ നിന്നു യു എസിലെ മയക്കുമരുന്നു പുനരധിവാസ കേന്ദ്രത്തിലേക്ക്” അവിടെ നിന്ന് ഇറങ്ങിയ ശേഷം ഇന്നുവരെ താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല എന്നും സഞ്ജയ് പറഞ്ഞു.

തനിക്ക് പെണ്‍കുട്ടികളോടു മിണ്ടാന്‍ പേടിയായിരുന്നുവെന്നും മയക്കുമരുന്ന് ഉപയോഗിച്ചാല്‍ ഇതിനുള്ള ധൈര്യം ലഭിക്കും എന്നൊരാള്‍ പറഞ്ഞതിനെത്തുടര്‍ന്ന് ഒന്നു പരീക്ഷിച്ചു നോക്കുകയായിരുന്നുവെന്നും ദത്ത് പറയുന്നു. തമാശയ്ക്ക് ഉപയോഗിച്ചു നോക്കിയപ്പോള്‍ അതിന്റെ ആവേശത്തില്‍ പെണ്‍കുട്ടികളോടു മിണ്ടാന്‍ സാധിച്ചു. പക്ഷേ ആ ശീലം തന്നെ അടിമയാക്കുകയായിരുന്നുവെന്നു പറഞ്ഞ ദത്ത് ജീവിതത്തോടല്ലാതെ മറ്റൊന്നിനോടും അടിമപ്പെടരുതെന്ന ഉപദേശവും നല്‍കി.

Related posts