മരിക്കാത്ത സ്‌നേഹം ! രണ്ടുമാസമായി യജമാനന്റെ കുഴിമാടത്തിന് കാവലായി വളര്‍ത്തുപൂച്ച; നൊമ്പരപ്പെടുത്തുന്ന കാഴ്ച…

വളര്‍ത്തു മൃഗങ്ങള്‍ തങ്ങളുടെ യജമാനന്മാരോട് കാണിക്കുന്ന സ്‌നേഹം പലപ്പോലും മനുഷ്യരില്‍ പോലും കാണാന്‍ സാധിക്കില്ല.

സ്വന്തം ജീവനേക്കാളേറെ അവര്‍ ഉടമകളെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യും. അത് നായകളായാലും പൂച്ചകളായാലും അങ്ങനെതന്നെ.

അത്തരമൊരു പൂച്ചയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വേദനിപ്പിക്കുന്ന കാഴ്ചയാകുന്നത്. സെര്‍ബിയയില്‍ നിന്നുള്ള ചിത്രമാണിത്.

ഉടമ മരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഉടമയുടെ കുഴിമാടത്തിനരികില്‍ നിന്നു മാറാന്‍ കൂട്ടാക്കാതെ കാവലിരിക്കുന്ന വളര്‍ത്തു പൂച്ചയുടെ ചിത്രമാണിത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബര്‍ ആറിനാണ് പൂച്ചയുടെ ഉമയായ ഷെയ്ഖ് മുവാമെര്‍ സുകോര്‍ലി മരിച്ചത്.

അദ്ദേഹത്തെ അടക്കിയ അന്നു മുതല്‍ സുകോര്‍ലിയുടെ പൂച്ച കൂടുതല്‍ സമയവും കുഴിമാടത്തിനരികില്‍ തന്നെയാണ്. അവിടെ നിന്നു മാറാന്‍ പൂച്ച കൂട്ടാക്കുന്നില്ല.

തൊട്ടടുത്ത ദിവസങ്ങളില്‍ കുഴിമാടത്തിനരികില്‍ നിന്നു മാറാതെ നില്‍ക്കുന്ന പൂച്ചയുടെ ചിത്രങ്ങള്‍ പ്രദേശവാസിയായ ലാവേഡര്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

ഇപ്പോള്‍ രണ്ടു മാസം പിന്നിട്ടിട്ടും കടുത്ത മഞ്ഞുവീഴ്ച പോലും അവഗണിച്ച് യജമാനന്റെ കുഴിമാടത്തിനരികില്‍ നില്‍ക്കുന്ന വളര്‍ത്തുപൂച്ചയുടെ ചിത്രമാണ് ലാനേഡെര്‍ ജനുവരി 11ന് ട്വിറ്ററിലൂടെ പങ്കുവച്ചത്.

ഇപ്പോഴും പൂച്ച കുഴിമാടത്തിനനരികില്‍ തന്നെയുണ്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

https://twitter.com/LavBosniak/status/1480670982935392263?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1480670982935392263%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fenvironment%2Fwild-life%2F2022%2F01%2F16%2Fcat-refuses-to-leave-owner-s-grave-in-serbia-2-months-after-his-funeral-heartbreaking-viral-post.html

Related posts

Leave a Comment