സോ​റി..​ലേ​ശം കൗ​തു​കം കൂ​ടു​ത​ലാ​ ! ഉ​റ​ങ്ങി​ക്കി​ട​ന്ന സു​ഹൃ​ത്തി​നെ തൊ​ട്ടു​നോ​ക്കാ​ന്‍ വ​ന്ന പൂ​ച്ച​യെ വി​റ​പ്പി​ച്ച് നാ​യ​ക്കു​ട്ടി; വീ​ഡി​യോ

കൗ​തു​കം ജ​നി​പ്പി​ക്കു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ ദി​നം​പ്ര​തി സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ എ​ത്താ​റു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന സു​ഹൃ​ത്തി​നെ തൊ​ടാ​ന്‍ വ​രു​ന്ന പൂ​ച്ച​യെ പേ​ടി​പ്പി​ക്കു​ന്ന നാ​യ​ക്കു​ട്ടി​യാ​ണ് വീ​ഡി​യോ​യി​ലെ താ​രം. ഇ​വ​ര്‍​ക്കി​ട​യി​ലെ ചെ​റി​യ ഫൈ​റ്റ് സീ​ന്‍ ആ​ണ് വീ​ഡി​യോ​യി​ല്‍. നി​ല​ത്ത് ചു​രു​ണ്ടു​കൂ​ടി കി​ട​ന്നു​റ​ങ്ങു​ന്ന സു​ഹൃ​ത്തി​നെ കൗ​തു​കം കൂ​ടി​യി​ട്ട് തൊ​ട്ടു നോ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന പൂ​ച്ച​യെ ത​ട​യു​ന്ന നാ​യ​ക്കു​ട്ടി​യെ​യാ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണാ​നാ​വു​ക. പൂ​ച്ച കൈ ​കൊ​ണ്ടു വ​രു​മ്പോ​ഴേ​ക്കും നാ​യ​ക്കു​ട്ടി ചാ​ടി വീ​ണു. പെ​ട്ട​ന്ന് പൂ​ച്ച കൈ ​വ​ലി​ച്ചു. വീ​ണ്ടും ആ​വ​ര്‍​ത്തി​ച്ച​പ്പോ​ള്‍ നാ​യ​ക്കു​ട്ടി ചാ​ടി സോ​ഫ​യി​ല്‍ ക​യ​റി. പ​ണി പാ​ളു​മെ​ന്നാ​യ​പ്പോ​ള്‍ പൂ​ച്ച പ​തി​യെ ശ്ര​മം ഉ​പേ​ക്ഷി​ച്ച് നി​ല​ച്ചു കി​ട​ന്നു. ഇ​ങ്ങ​നെ​യാ​ണ് വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്. യോ​ഗ് എ​ന്ന ട്വി​റ്റ​ര്‍ പേ​ജി​ലൂ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ ഇ​തി​നോ​ട​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ക​ണ്ടു. വീ​ഡി​യോ ക​ണ്ട് ചി​രി നി​ര്‍​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് പ​ല​രും ക​മ​ന്റു ചെ​യ്ത​ത്. ‘ബെ​സ്റ്റ് ബോ​ഡി​ഗാ​ര്‍​ഡ്’…

Read More

പൂ​ച്ച​യ്‌​ക്കെ​ന്താ മേ​ക്ക​പ്പ് ഇ​ടു​ന്നി​ട​ത്ത് കാ​ര്യം ! ഉ​ട​മ​യോ​ട് ത​നി​ക്കും മേ​ക്ക​പ്പ് ഇ​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് പൂ​ച്ച; വീ​ഡി​യോ വൈ​റ​ല്‍…

പൂ​ച്ച​യ്‌​ക്കെ​ന്താ പൊ​ന്നു​രു​ക്കു​ന്നി​ട​ത്തു കാ​ര്യ​മെ​ന്ന് ചോ​ദി​ക്കാ​റു​ണ്ട്. അ​തു​പോ​ലെ ത​ന്നെ പൂ​ച്ച​യ്ക്ക് മേ​ക്ക​പ്പ് ഇ​ടു​ന്നി​ട​ത്തും പ്ര​ത്യേ​കി​ച്ച് കാ​ര്യ​മൊ​ന്നു​മി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ങ്കി​ല്‍ തെ​റ്റി. ത​ന്റെ ഉ​ട​മ മേ​ക്ക​പ്പി​ടു​ന്ന​ത് ക​ണ്ട് ത​നി​ക്കും മേ​ക്ക​പ്പ് ഇ​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന പൂ​ച്ച​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു ചെ​റി​യ ക​ണ്ണാ​ടി​ക്ക് മു​ന്നി​ല്‍ നി​ന്ന് ഒ​രു സ്ത്രീ ​മേ​ക്ക​പ്പ് ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത്. തൊ​ട്ട​ടു​ത്താ​യി ഒ​രു പൂ​ച്ച​യും ഇ​രി​ക്കു​ന്നു​ണ്ട്. വ​ള​രെ കൗ​തു​ക​ത്തോ​ടെ മേ​ക്ക​പ്പ് ചെ​യ്യു​ന്ന​ത് നോ​ക്കി ഇ​രി​ക്കു​ക​യാ​യി​രു​ന്നു അ​ത്. തു​ട​ര്‍​ന്ന് പൂ​ച്ച മെ​ല്ലെ കാ​ലു​ക​ളു​യ​ര്‍​ത്തി ത​നി​ക്കും മേ​ക്ക​പ്പ് ഇ​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​ല ചൊ​റി​ഞ്ഞ് കൊ​ണ്ട് ത​ന്റെ മു​ഖ​ത്ത് മേ​ക്ക​പ്പി​ടാ​നാ​ണ് അ​ത് ആം​ഗ്യം കാ​ണി​ച്ച​ത്. സ്ത്രീ​യു​ടെ ക​യ്യി​ലെ മേ​ക്ക​പ്പ് ബ്ര​ഷ് പി​ടി​ച്ച് വാ​ങ്ങാ​നും പൂ​ച്ച ശ്ര​മി​ക്കു​ന്നു​ണ്ട്. ഒ​ടു​വി​ല്‍ ത​ന്റെ മേ​ക്ക​പ്പ് നി​ര്‍​ത്തി അ​വ​ര്‍ പൂ​ച്ച​യു​ടെ മു​ഖ​ത്ത് മേ​ക്ക​പ്പ് ചെ​യ്യാ​ന്‍ തു​ട​ങ്ങി. മു​ഖ​ത്ത് ബ്ര​ഷ് കൊ​ണ്ട് ട​ച്ച് അ​പ് ചെ​യ്ത​തോ​ടെ പൂ​ച്ച ഹാ​പ്പി​യാ​യി.

Read More

ഗോ​വ​ണി​യി​ല്‍ നി​ന്ന് വീ​ഴാ​ന്‍ പോ​യ കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന പൂ​ച്ച ! വീ​ഡി​യോ ത​രം​ഗ​മാ​വു​ന്നു…

മ​നു​ഷ്യ​രാ​ണ് ഏ​റ്റ​വും ബു​ദ്ധി​ശാ​ലി​ക​ള്‍ എ​ന്നാ​ണ് പൊ​തു​വെ​യു​ള്ള ധാ​ര​ണ. എ​ന്നാ​ല്‍ ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മൃ​ഗ​ങ്ങ​ള്‍ അ​വ​സ​രോ​ചി​ത​മാ​യ പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ മ​നു​ഷ്യ​രെ ഞെ​ട്ടി​ക്കാ​റു​ണ്ട്. പ്ര​ത്യേ​കി​ച്ച് വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍, മ​നു​ഷ്യ​നോ​ട് ഇ​ണ​ങ്ങി ജീ​വി​യ്ക്കു​ന്ന​തി​നാ​ല്‍ അ​വ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ളും വേ​ഗ​ത്തി​ല്‍ മ​ന​സി​ലാ​ക്കാ​റു​മു​ണ്ട്. ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത് ഒ​രു പൂ​ച്ച​യു​ടെ വീ​ഡി​യോ​യാ​ണ്. ഗോ​വ​ണി​യി​ല്‍ നി​ന്ന് വീ​ഴാ​ന്‍ പോ​കു​ന്ന കു​ഞ്ഞി​നെ ര​ക്ഷി​ക്കു​ന്ന പൂ​ച്ച​യെ​യാ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണാ​ന്‍ സാ​ധി​യ്ക്കു​ന്ന​ത്. വ​ള​ര്‍​ത്ത് പൂ​ച്ച​യ്‌​ക്കൊ​പ്പം മു​റി​യി​ല്‍ അ​ല​ഞ്ഞ് തി​രി​യു​ന്ന കു​ഞ്ഞി​നെ​യാ​ണ് ആ​ദ്യം വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത്. സോ​ഫ​യി​ല്‍ ഇ​രി​ക്കു​ന്ന പൂ​ച്ച​യെ പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ് കു​ഞ്ഞ്. അ​തി​ന് ശേ​ഷം പ​തു​ക്കെ ഇ​ഴ​ഞ്ഞ് ന​ട​ക്കു​ന്ന കു​ഞ്ഞ് പ​തു​ക്കെ ഗോ​വ​ണി​യു​ടെ അ​ടു​ത്തേ​ക്ക് ഇ​ഴ​യു​ന്ന​ത് കാ​ണാം. പ​ടി​ക്കെ​ട്ടു​ക​ളു​ടെ അ​ടു​ത്തേ​ക്ക് കു​ഞ്ഞ് പോ​കു​ന്ന​ത് ക​ണ്ട് പൂ​ച്ച പെ​ട്ടെ​ന്ന് ഓ​ടി ആ ​കു​ഞ്ഞി​ന്റെ അ​ടു​ത്തേ​ക്ക് വ​രി​ക​യും താ​ഴേ​ക്ക് വീ​ഴാ​തി​രി​ക്കാ​നാ​യി കു​ഞ്ഞി​നെ മു​റി​യി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. കു​ഞ്ഞ് വീ​ണ്ടും അ​വി​ടേ​ക്ക് പോ​കാ​തി​രി​ക്കാ​നും…

Read More

മരിക്കാത്ത സ്‌നേഹം ! രണ്ടുമാസമായി യജമാനന്റെ കുഴിമാടത്തിന് കാവലായി വളര്‍ത്തുപൂച്ച; നൊമ്പരപ്പെടുത്തുന്ന കാഴ്ച…

വളര്‍ത്തു മൃഗങ്ങള്‍ തങ്ങളുടെ യജമാനന്മാരോട് കാണിക്കുന്ന സ്‌നേഹം പലപ്പോലും മനുഷ്യരില്‍ പോലും കാണാന്‍ സാധിക്കില്ല. സ്വന്തം ജീവനേക്കാളേറെ അവര്‍ ഉടമകളെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യും. അത് നായകളായാലും പൂച്ചകളായാലും അങ്ങനെതന്നെ. അത്തരമൊരു പൂച്ചയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വേദനിപ്പിക്കുന്ന കാഴ്ചയാകുന്നത്. സെര്‍ബിയയില്‍ നിന്നുള്ള ചിത്രമാണിത്. ഉടമ മരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഉടമയുടെ കുഴിമാടത്തിനരികില്‍ നിന്നു മാറാന്‍ കൂട്ടാക്കാതെ കാവലിരിക്കുന്ന വളര്‍ത്തു പൂച്ചയുടെ ചിത്രമാണിത്. ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബര്‍ ആറിനാണ് പൂച്ചയുടെ ഉമയായ ഷെയ്ഖ് മുവാമെര്‍ സുകോര്‍ലി മരിച്ചത്. അദ്ദേഹത്തെ അടക്കിയ അന്നു മുതല്‍ സുകോര്‍ലിയുടെ പൂച്ച കൂടുതല്‍ സമയവും കുഴിമാടത്തിനരികില്‍ തന്നെയാണ്. അവിടെ നിന്നു മാറാന്‍ പൂച്ച കൂട്ടാക്കുന്നില്ല. തൊട്ടടുത്ത ദിവസങ്ങളില്‍ കുഴിമാടത്തിനരികില്‍ നിന്നു മാറാതെ നില്‍ക്കുന്ന പൂച്ചയുടെ ചിത്രങ്ങള്‍ പ്രദേശവാസിയായ ലാവേഡര്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഇപ്പോള്‍ രണ്ടു മാസം പിന്നിട്ടിട്ടും കടുത്ത മഞ്ഞുവീഴ്ച പോലും…

Read More

അയ്യയ്യേ നാണക്കേട് ! നേരെ പാഞ്ഞടുത്ത പൂച്ചയെ കണ്ട് വിരണ്ടോടിയ കൊമ്പന്‍ നാട്ടില്‍ സൃഷ്ടിച്ചത് ഭീകരാന്തരീക്ഷം….

കുളിപ്പിക്കാനുള്ള ഒരുക്കള്‍ക്കിടെ നേരേ പാഞ്ഞുവന്ന പൂച്ചയെ കണ്ട് വിരണ്ടോടിയ കൊമ്പന്‍ നാട്ടിനെ മുള്‍മുനയിലാക്കിയത് അഞ്ചുമണിക്കൂര്‍. നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെങ്കിലും നാശനഷ്ടങ്ങളൊന്നും വരുത്താതിരുന്ന ആനയെ ഒടുവില്‍ ടാപ്പര്‍ ഉപയോഗിച്ചാണ് വരുതിയിലാക്കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള വെട്ടിക്കവല ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനു കൊണ്ടുവന്ന കൊമ്പന്‍ നെടുമണ്‍കാവ് മണികണ്ഠനാണ് വിരണ്ടോടിയത്. ക്ഷേത്രവളപ്പിലെ തെങ്ങില്‍ തളച്ചിരുന്ന ആനയെ രാവിലെ കുളിപ്പിക്കാനായി അഴിക്കുന്നതിനിടയിലിലാണ് പൂച്ച വന്നതും വിരണ്ടോടിയതും. ക്ഷേത്രത്തിന് മുന്നിലെ റോഡിലൂടെ ഓടിയ ആന എം.സി റോഡില്‍ സദാനന്ദപുരം കക്കാട് ഭാഗത്തെത്തി. എം.സി റോഡില്‍ മൂന്ന് മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. റോഡരികില്‍ നിന്നവരും വ്യാപാര സ്ഥാപനങ്ങളിലുള്ളവരുമടക്കം നാട്ടുകാരും ഭയന്നോടി. റോഡിലൂടെ വാഹനങ്ങളിലെത്തിയവര്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഓടിയൊളിച്ചു. എന്നാല്‍ ഓടുന്നതിനിടെ ഒരു വാഹനം പോലും ആന തട്ടിമറിച്ചിട്ടില്ല. മറ്റ് നാശനഷ്ടങ്ങളുമുണ്ടാക്കിയില്ല. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ ആനയെ കാണാനെത്തിയത് തലവേദനയായി. ഇവരെ തടയാന്‍ കൊട്ടാരക്കര പോലീസ്…

Read More

ഓവുചാലില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിന് രക്ഷയായത് പൂച്ചകളുടെ ബഹളം ! ഇതു കേട്ടെത്തിയ പ്രദേശവാസികള്‍ കുഞ്ഞിനെ രക്ഷിച്ചു…

ഓവുചാലില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിന് രക്ഷപ്പെടലിനു വഴിയൊരുക്കിയത് പൂച്ചകളുടെ ബഹളം. പന്ത്നഗറിലാണ് സംഭവം. പൂച്ചകള്‍ ബഹളം വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പ്രദേശവാസികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പന്ത്നഗര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനു പിന്നാലെ മുംബൈ പോലീസിന്റെ നിര്‍ഭയ സ്‌ക്വാഡ് സ്ഥലത്തെത്തി. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞുണ്ടായിരുന്നത്. രക്ഷപ്പെടുത്തിയതിന് പിന്നാലെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കുഞ്ഞ് സുരക്ഷിതമായിരിക്കുന്നെന്നും ആരോഗ്യനില മെച്ചപ്പെട്ടുവരുന്നെന്നും പോലീസ് അറിയിച്ചു. അതേസമയം, കുഞ്ഞിനെ അഴുക്കുചാലില്‍ ഉപേക്ഷിച്ചവരെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

Read More

രാത്രിയില്‍ പൂച്ചയെപ്പിടിക്കാന്‍ പുരപ്പുറത്തേക്ക് ചാടിയ പുലിയുടെ ചാട്ടം പിഴച്ചു ! ഓടു തകര്‍ത്ത് വീട്ടിനകത്തേക്ക്;സംഭവം ഇങ്ങനെ…

പുരപ്പുറത്തിരുന്ന പൂച്ചയെ പിടികൂടാനായി ചാടിയ പുലി ചാട്ടം പിഴച്ചതിനെത്തുടര്‍ന്ന് ഓടു തകര്‍ന്ന് വീട്ടിനകത്തേക്കു വീണു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ വാല്‍പാറയിലാണു സംഭവം. നഗരത്തോടു ചേര്‍ന്നുള്ള കാമരാജ് നഗറില്‍ താമസിക്കുന്ന ചിന്നമ്മാളിന്റെ വീട്ടിലാണു പുലിയെത്തിയത്. വീടിനു സമീപമുള്ള മതിലില്‍ കയറിയ പുലി വീടിനു മുകളില്‍ പൂച്ചയെ കാണുകയും പിടിക്കാന്‍ ചാടുകയുമായിരുന്നു. ചാട്ടത്തിന്റെ ശക്തിയില്‍ ഓടുകള്‍ തകര്‍ന്നു പുലി വീട്ടിനകത്തു വീണു. വീട്ടില്‍ ഉറങ്ങുകയായിരുന്ന ചിന്നമ്മാള്‍ ഞെട്ടിയെണീറ്റു ബഹളം വച്ചതോടെ പുലി വീണ വഴി തന്നെ ചാടിക്കയറി തിരികെപ്പോയി. പരിഭ്രമത്തിനിടയില്‍ വീണ ചിന്നമ്മാളിനു കൈക്കു ചെറിയ പരുക്കേറ്റു. വിവരമറിഞ്ഞു വാല്‍പാറ നഗരത്തോടു ചേര്‍ന്നുള്ള മാനാമ്പള്ളി റേഞ്ച് ഓഫിസര്‍ എ. മണികണ്ഠനും സംഘവും സ്ഥലത്തെത്തി പുലിക്കായി തിരച്ചില്‍ നടത്തി.

Read More

ഡബ്ല്യു.എച്ച്.ഒയുടെ അന്വേഷണത്തില്‍ കോവിഡ് കേസില്‍ ‘കൂടുതല്‍ പ്രതികള്‍’ ! ഈനാംപേച്ചിയും പൂച്ചയും നീര്‍നായയും വവ്വാലിനൊപ്പം പ്രതിപ്പട്ടികയില്‍…

കോവിഡ്-19ന്റെ ഉത്ഭവം വവ്വാലില്‍ നിന്നാണെന്ന് പുതിയ റിപ്പാര്‍ട്ട്. ലോകാരോഗ്യ സംഘടനും(ഡബ്ല്യു.എച്ച്.ഒ)യും ചൈനയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വൈറസ് വവ്വാലില്‍ നിന്ന് മറ്റേതോ മൃഗം വഴി മനുഷ്യരിലെത്തിയതാകാമെന്നും ലാബില്‍ നിന്നു ചോരാന്‍ ഒരു സാധ്യതയുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചൈനയിലെ ലാബില്‍നിന്നു കൊറോണ െവെറസ് ചോര്‍ന്നതാകാമെന്ന നിഗമനങ്ങള്‍ പാടേ തള്ളുന്ന ഗവേഷകര്‍, അതൊഴികെ മറ്റു സാധ്യതകളില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നു നിര്‍ദേശിക്കുന്നു. ഔദ്യോഗികമായി പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ടാണു വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എ.പി) പുറത്തുവിട്ടത്. ഏതാനും ദിവസങ്ങള്‍ക്കകം പ്രസിദ്ധീകരിക്കാവുന്ന വിധത്തില്‍ റിപ്പോര്‍ട്ട് തയാറാണെന്നു കഴിഞ്ഞയാഴ്ച ഡബ്ല്യു.എച്ച്.ഒ. വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. വൈറസിന്റെ ഉത്ഭവം സംബന്ധിച്ച പഴി ഒഴിവാക്കാന്‍ ചൈന ഇടപെട്ടാണു റിപ്പോര്‍ട്ട് വൈകിക്കുന്നതെന്നും അഭ്യൂഹമുയര്‍ന്നിരുന്നു. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ഡബ്ല്യു.എച്ച്.ഒയിലെ ഒരു അംഗരാജ്യത്തിന്റെ പ്രതിനിധിയില്‍നിന്നാണ് എ.പിക്കു റിപ്പോര്‍ട്ട് ചോര്‍ന്നുകിട്ടിയത്. അന്തിമ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവരുമ്പോള്‍ കണ്ടെത്തലുകളില്‍ വ്യത്യാസമുണ്ടാകുമോയെന്നു വ്യക്തമല്ല.…

Read More

പൈപ്പിന്റെ ഒരു വശത്ത് തല മറുവശത്ത് കാലുകളും ! ആകെ കുടുക്കിലായി പൂച്ചക്കുട്ടി; ഒടുവില്‍ സംഭവിച്ചത്…

പൈപ്പിനുള്ളില്‍ കുടുങ്ങിയ പൂച്ചക്കുട്ടിയ്ക്കു മുമ്പില്‍ രക്ഷകനായി അവതരിച്ച് സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍. പുതുഗ്രാമത്തില്‍ റിട്ട. ഐസിഡിഎസ് ഓഫിസര്‍ എന്‍.വിജയലക്ഷ്മിയുടെ വീട്ടിലാണ് ഒന്നര മാസം പ്രായമുള്ള പൂച്ചക്കുട്ടി ഒരടിയില്‍ താഴെ നീളമുള്ള പൈപ്പിനകത്തു കുടുങ്ങിയത്. മൂന്നു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ ചിറ്റൂര്‍ അഗ്‌നിരക്ഷാ നിലയത്തിലെ സിവില്‍ ഡിഫന്‍സ് വൊളന്റിയറും അയല്‍വാസിയുമായ എന്‍.ബി.പ്രശാന്ത് പൈപ്പ് മുറിച്ച് ഒരു പോറല്‍ പോലുമേല്‍ക്കാതെ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തി. വിഷുവിനാണ് അമ്മപ്പൂച്ച വിജയലക്ഷ്മിയുടെ വീടിനു മുകളില്‍ പ്രസവിച്ചത്. പൂച്ചകള്‍ക്ക് ഈ കുടുംബം ഭക്ഷണം നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ വീടിനു മുകളിലെ പൂച്ചക്കുട്ടിയെ നോക്കാനായി വിജയലക്ഷ്മിയുടെ മകള്‍ കെ.എസ്.ലക്ഷ്മി കയറിയ സമയത്തു പൂച്ചക്കുട്ടി തല ഒരു ഭാഗത്തും ഇടുപ്പിന്റെ ഭാഗം മറുവശത്തുമെന്ന നിലയില്‍ പൈപ്പിനകത്തു കുടുങ്ങിക്കിടക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാലുകളും പൈപ്പിനകത്തായി. ലക്ഷ്മി സഹോദരന്‍ കെ.എസ്.കൃഷ്ണന്റെ സഹായത്തോടെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പറ്റാതായതോടെ പ്രശാന്തിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന്…

Read More

ആളെ അത്ര പരിചയമില്ലെന്നു തോന്നുന്നു ! പൂച്ചയ്‌ക്കൊപ്പം വെയില്‍ കായുന്ന പാമ്പ്; ലോക്ക് ഡൗണ്‍ കാലത്തെ അപൂര്‍വ സൗഹൃദത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു…

കോവിഡ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങളെല്ലാം വീടുകളില്‍ കഴിയുമ്പോള്‍ മൃഗങ്ങളെല്ലാം പുറത്ത് വിഹരിക്കുകയാണ്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ചില പുതിയ സൗഹൃദങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഇത്തരം ഒരു സൗഹൃദത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. പാമ്പിനെ കണ്ടാല്‍ ഇരയെന്ന ഭാവത്തില്‍ പൂച്ചകള്‍ പിന്നാലെ പോകുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവിടെ ഇവ പരസ്പരം സൗഹൃദത്തോടെ വെയില്‍ കായുന്ന ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. ഡിച്ച് പോണി ആണ് രസകരമായ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

Read More