സ്കൂളിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച സഹപാഠികളായ അഞ്ച് വിദ്യാർഥിക്കെതിരെ കേസെടുത്ത് പോലീസ്. നോയിഡയിലാണ് സംഭവം. ഒക്ടോബർ 9 ന് സ്കൂൾ പ്രിൻസിപ്പലിനോട് ആദ്യമായി വിവരം അറിയിച്ചിരുന്നതായ് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
എന്നാൽ ഒക്ടോബർ 13 വീണ്ടും മോശമായ പെരുമാറ്റം പെൺകുട്ടിയ്ക്ക് നേരെ ഉണ്ടായതിനാൽ പോലീസിനെ സമീപിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. നോയിഡ സെക്ടർ 100 ൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്കൂൾ വിഷയത്തിൽ അന്വേഷണവും ആരംഭിച്ചതായി പറഞ്ഞു.
പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചു.” കേസിലെ എല്ലാ ആരോപണങ്ങളും ഉചിതമായ രീതിയിൽ അന്വേഷിക്കുകയും ചെയ്യുന്നതായ് പോലീസ് പറഞ്ഞു. “പരാതിക്കാരിയും പ്രതിയും പ്രായപൂർത്തിയാകാത്തവരാണ്.
‘ഇക്കാര്യം അറിയിച്ചിട്ടും സ്കൂൾ ഒന്നും ചെയ്തില്ല. എന്റെ മകൾ ഉച്ചതിരിഞ്ഞ് ഒരിക്കൽ കൂടി എന്നെ വിളിച്ച് ആവർത്തിച്ചുള്ള പെരുമാറ്റത്തെക്കുറിച്ച് എന്നെ അറിയിച്ചു. ഞാൻ ഉടനെ പ്രിൻസിപ്പലിനെ വിളിച്ച് എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ചു’. അവർ ഇക്കാര്യം അന്വേഷിക്കുമെന്ന് ഉറപ്പുനൽകുക മാത്രമാണ് ചെയ്തതെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. പ്രതികളിലൊരാൾ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവ് ആരോപിച്ചു.