മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാർഗ്ഗതടസ്സം; കസ്റ്റഡിയിലെടുത്ത ഭിന്നശേഷി വിദ്യാർത്ഥികളെ വിട്ടയച്ചു

മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് മാ​ർ​ഗ്ഗ​ത​ട​സ്സം സൃ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ളെ വി​ട്ട​യ​ച്ചു.

വാ​ഹ​ന​വ്യൂ​ഹം ഹോ​ൺ മു​ഴ​ക്കി​യി​ട്ടും ഇ​വ​ർ വ​ഴി​മാ​റാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കേ​ൾ​വി ശ​ക്തി​യും സം​സാ​ര ശേ​ഷി​യും ഇ​ല്ലാ​ത്ത നാ​ലു വി​ദ്യാ​ർ​ത്ഥി​ക​ളെ ച​ട​യ​മം​ഗ​ലം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 

അ​ഞ്ച് മ​ണി​ക്കൂ​ർ ഇ​വ​രെ ച​ട​യ​മം​ഗ​ലം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വ​ച്ചു. അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ളാ​ണി​വ​ർ.

എ​ന്നാ​ൽ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ശേ​ഷ​മാ​ണ് നാ​ലു വി​ദ്യ​ർ​ത്ഥി​ക​ളും കേ​ൾ​വി​പ​രി​മി​തി​യു​ള്ള​തും സം​സാ​ര ശേ​ഷി​യി​ല്ലാ​ത്ത​വ​രാ​ണെ​ന്നും പോ​ലീ​സി​ന് മ​ന​സി​ലാ​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് അ​ധ്യാ​പ​ക​ൻ എ​ത്തി​യ ശേ​ഷ​മാ​ണ് ഇ​വ​രെ വി​ട്ട​യ​ച്ച​ത്. ​വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യ​താ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. എ​ന്നാ​ൽ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ഒ​ന്നും കാ​ണാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ പ​റ​ഞ്ഞു.

 

Related posts

Leave a Comment