രോഗിയായ അമ്മയെ ആക്രമിച്ച കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. പഞ്ചാബിലെ രൂപ്നഗറിലാണ് സംഭവം. അഭിഭാഷകനായ മകൻ അങ്കുർ വർമ്മയുടെ ആക്രമണത്തിനിരയായ വയോധികയെ മകളുടെയും ഒരു സാമൂഹിക സംഘടനയുടെയും സഹായത്തോടെ രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
കിടപ്പിലായ അമ്മയെ അഭിഭാഷകൻ മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവവികാസങ്ങൾ ആരംഭിച്ചത്.
അഭിഭാഷകൻ വർമ്മയ്ക്കും ഭാര്യയ്ക്കും മകനുമെതിരെ പോലീസ് കേസെടുത്തു.
“അങ്കുർ വർമ്മയെ ഇന്നലെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതി ഒരു ദിവസത്തെ പോലീസ് റിമാൻഡിൽ അയച്ചു” എന്നും എസ്എച്ച്ഒ പവൻ കുമാർ പറഞ്ഞു.
https://twitter.com/ANI/status/1718466147778281553?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1718466147778281553%7Ctwgr%5Eb84759342232482af41a1fd3220e1dda02f8cff0%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.indiatvnews.com%2Fnews%2Findia%2Fpunjab-lawyer-seen-assaulting-mother-in-video-arrested-woman-rescued-police-probe-viral-video-2023-10-29-900115
