ആ​ശു​പ​ത്രി​യി​ലെ തീ​പി​ടി​ത്ത​ത്തി​ൽ ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം;​ വി​ഷ​പ്പു​ക ശ്വ​സി​ച്ചും പൊ​ള്ള​ലേ​റ്റു​മാ​ണ് കു​ട്ടി​ക​ളു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യ​ത്

അ​മ​രാ​വ​തി: മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​മ​രാ​വ​തി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്ന് ന​വ​ജാ​ത​ശി​ശു​ക്ക​ൾ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ 3:30-ഓ​ടെ​യാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്.

ആ​ശു​പ​ത്രി​യു​ടെ മൂ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പെ​ഷ​ൽ ന്യൂ​ബോ​ൺ കെ​യ​ർ യൂ​ണി​റ്റി​ലെ വെ​ന്‍റി​ലേ​റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​പ​ക​ട​സ​മ​യ​ത്ത് വാ​ർ​ഡി​ൽ 39 ന​വ​ജാ​ത​ശി​ശു​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്നു. പു​ക​യും തീ​യും പ​ട​ർ​ന്ന​തോ​ടെ ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും മ​റ്റ് ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് കു​ഞ്ഞു​ങ്ങ​ളെ വേ​ഗ​ത്തി​ൽ പു​റ​ത്തെ​ത്തി​ച്ചു.

പൊ​ള്ള​ലേ​റ്റും പു​ക ശ്വ​സി​ച്ചു​മാ​ണ് മൂ​ന്ന് കു​ഞ്ഞു​ങ്ങ​ൾ മ​രി​ച്ച​ത്. നി​ല​വി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള മ​റ്റ് ആ​റ് ന​വ​ജാ​ത​ശി​ശു​ക്ക​ളെ അ​ടു​ത്തു​ള്ള സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കി​വ​രി​ക​യാ​ണ്.

Related posts

Leave a Comment