കേ​ര​ളീ​യം ഫു​ഡ് വ്ലോ​ഗ​ർ​മാ​ർ​ക്ക് വ​ലി​യ സാ​ധ്യ​ത​ക​ൾ ഒ​രു​ക്കു​ന്നു; മന്ത്രി പി.രാജീവ്

ത​ല​സ്ഥാ​നം കേ​ര​ളീ​യ​ത്തി​നാ​യി ഒ​രു​ങ്ങി ക​ഴി​ഞ്ഞു. അ​ടു​ത്ത മാ​സം ഒ​ന്നു മു​ത​ൽ 17 വ​രെ​യാ​ണ് കേ​ര​ളീ​യം പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ പു​രോ​ഗ​തി​യും നേ​ട്ട​ങ്ങ​ളും സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​വും ലോ​ക​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് കേ​ര​ളീ​യം പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

വി​വി​ധ ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ളാ​ണ് കേ​ര​ളീ​യ​ത്തി​നാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ളീ​യം ഫു​ഡ് വ്ലോ​ഗ​ർ​മാ​ർ​ക്കും വ​ലി​യ സാ​ധ്യ​ത​ക​ളാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് മ​ന്ത്രി ഈ ​കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​മ രൂ​പം…

ഫു​ഡ് വ്ലോ​ഗി​ങ്ങ് കേ​ര​ള​ത്തി​ൽ വ​ലി​യ പ്ര​ചാ​രം നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ​തും വ്യ​ത്യ​സ്ത​മാ​യ​തു​മാ​യ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ മേ​ന്മ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു​മെ​ത്തി​ക്കു​ന്ന​തി​ൽ ഇ​വ​രു​ടെ പ​ങ്ക് വ​ലു​താ​ണ്.

ന​വം​ബ​ർ 1 മു​ത​ൽ 7 വ​രെ ന​ട​ക്കു​ന്ന കേ​ര​ളീ​യം ഫു​ഡ് വ്ലോ​ഗ​ർ​മാ​ർ​ക്കും വ​ലി​യ സാ​ധ്യ​ത​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ൽ വ​രും വി​ധ​ത്തി​ൽ നാ​ടി​തു വ​രെ കാ​ണാ​ത്ത ബൃ​ഹ​ത്താ​യ ഭ​ക്ഷ്യ​മേ​ള​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു​ങ്ങു​ന്ന​ത്.

11 വേ​ദി​ക​ളി​ലാ​യി കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യി കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം കേ​ര​ളീ​യം. ന​വം​ബ​ർ 1 മു​ത​ൽ 7 വ​രെ.  പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment