നാടിനു നന്മവിതറി വ്യാപാരികളുടെ വന്ധ്യത നിവാരണ മെഡിക്കല്‍ ക്യാമ്പ്

pkd-medical-campപാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാലക്കാട് ടൗണ്‍ യൂണിറ്റ് ആഭിമുഖ്യത്തില്‍ നടന്ന സൗജന്യ വന്ധ്യതാനിവാരണ ക്യാമ്പ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കോയമ്പത്തൂര്‍ സുധാ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ കുഞ്ഞുങ്ങള്‍ ഇല്ലാതെ വിഷമം അനുഭവിക്കുന്നവര്‍ക്ക് വിവിധ പരിശോധനകള്‍ സൗജന്യമായി നടത്തി.

വിദഗ്ധ ഡോക്ടര്‍മാരായ എസ്. ധനഭാഗ്യം, ഡോ. ആര്‍. പ്രവീണ, സുധാഹോസ്പിറ്റല്‍ മാനേജര്‍ സന്തോഷ്, പിആര്‍ഒ വി. സജിത് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പിന്റെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി. ചുങ്കത്ത് നിര്‍വഹിച്ചു. പാലക്കാട് ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് എം. അസ്സന്‍മുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. ടൗണ്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി എ. ചന്ദ്രശേഖരന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എം. പ്രദീപ് നന്ദിയും പറഞ്ഞു.

പാലക്കാട് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ആര്‍. പ്രകാശന്‍, ടൗണ്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് ടോപ് ഇന്‍ ടൗണ്‍ രാജു, ഓയാസീസ് സെയ്തുമുഹമ്മദ്, എ. ആരീഫ്, കെ. വേണുഗോപാല്‍, സി.എ. ബൈജു, കെ.എം. ഷാജഹാന്‍, മനോജ് ജോബി, ജെ.അബുതാഹിര്‍, മജീദ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

Related posts