ഉറി ആക്രമണത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തിലെ മുസ്ലീം വ്യാപാരികള്‍ പാക് ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നു, അതിര്‍ത്തി കടന്നെത്തുന്ന സാധനങ്ങള്‍ ഇനിമുതല്‍ വില്ക്കില്ല

muslim-tജമ്മു കാഷ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈനികര്‍ക്കുനേരെ പാക്കിസ്ഥാന്‍ തീവ്രവാദികള്‍ വധിച്ചതില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ നിന്നൊരു വ്യത്യസ്ത പ്രതിഷേധം. വഡോദരയിലെ മുസ്‌ലീം വ്യാപാരികളാണ് പാക് ഉല്പന്നങ്ങള്‍ ബഹിഷ്കരിച്ചുകൊണ്ട് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. വഡോദര നഗരത്തിലെ മുസ്‌ലീം ട്രേഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ബഹിഷ്കരണം നടക്കുന്നത്.

രാജ്യത്തിനെതിരേ യുദ്ധം ചെയ്യുന്നവരുടെ ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് വ്യാപാകികള്‍ ആവശ്യപ്പെടുന്നത്. പാക്കിസ്ഥാനില്‍നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍, പെര്‍ഫ്യൂം, ഗുഡ്ക, സോപ്പ് എന്നിവയ്ക്ക് രാജ്യത്ത് വലിയതോതില്‍ വില്പനയുണ്ട്. ഇത്തരം പാക് ഉല്പന്നങ്ങള്‍ വില്ക്കുന്നതും ഉപയോഗിക്കുന്നതും പൂര്‍ണമായും ഒഴിവാക്കാനാണ് തീരുമാനമെനവ്‌ന് വ്യാപാരിയായ ഫരീദ് കുട്പീച്‌വാല പറയുന്നു.

പാക്കിസ്ഥാനില്‍നിന്നുള്ള ഉല്പന്നങ്ങള്‍ നിരോധിക്കുകവഴി പാക് സമ്പദ്‌വ്യവസ്ഥയെ ദുര്‍ബലപ്പെടുത്താമെന്നും അതുവഴി ഭീകരരിലേക്ക് പണമൊഴുകുന്നത് ഒരുപരിധിവരെ തടയാമെന്നും അസോസിയേഷന്‍ പറയുന്നു. കഴിഞ്ഞയാഴ്ച്ച കാഷ്മീരിലെ ഉറിയില്‍ സൈനികക്യാമ്പില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Related posts