പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നെസ്ലെ

bis-nestleന്യൂഡല്‍ഹി: പുതിയ സംരംഭവുമായി നെസ്ലെ ഇന്ത്യ. നാന്‍ഹി കാളി എന്ന സന്നദ്ധ സംഘടനയുമയായി സഹകരിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹി പ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതനുസരിച്ച് നെസ്ലെയുടെ പ്രധാന ഉത്പന്നങ്ങളായ മാഗി, നെസ്കഫെ, കിറ്റ്കാറ്റ് എന്നിവയുടെ രൂപത്തിനും പായ്ക്കിംഗിനും മാറ്റം വരുത്തിയിട്ടുണ്ട്. പത്തു കോടി പായ്ക്കുകളാണ് ഇത്തരത്തില്‍ രൂപമാറ്റം വരുത്തി വിപണിയിലെത്തുക. ഈ വാരം അവസാനത്തോടെ പുതിയ പായ്ക്കറ്റുകള്‍ കടകളില്‍ എത്തിയേക്കും.

കെ.സി. മഹീന്ദ്ര ഫൗണ്ടേഷന്റെയും നാന്ദി ഫൗണ്ടേഷന്റെയും നിയന്ത്രണത്തിലുള്ള സംഘടനയാണ് നാന്‍ഹി കാളി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു പതിറ്റാണ്ടിലധികമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.

കാമ്പയിന്റെ ഭാഗമായി മാഗി നൂഡില്‍സിന്റെ ടാഗ്ലൈന്‍ വാചകം രണ്ടു മിനിറ്റ് നൂഡില്‍സ് എന്നത് രണ്ടു മിനിറ്റ്‌സ് ഫോര്‍ എഡ്യൂക്കേഷന്‍ എന്നാക്കിയിട്ടുണ്ട്. ഇതുപോലെ കിറ്റ്കാറ്റിന് നോ ബ്രേക്ക് ഫ്രം എഡ്യൂക്കേഷന്‍ എന്നും നെസ്കഫെയ്ക്ക് ഇറ്റ് ഓള്‍ സ്റ്റാര്‍ട്ട്‌സ് വിത്ത് എഡ്യൂക്കേഷന്‍ എന്നും ടാഗ്ലൈന്‍ മാറ്റി നല്കിയിട്ടുണ്ട്.

Related posts