തിരുവനന്തപുരം: ആശ്രിതനിയമന സംഭവത്തില്‍ വിജിലന്‍സ് അന്വേണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചു. ആശ്രിതനിയമനം നടത്തിയ വ്യവസായ മന്ത്രി നഗ്നമായ അഴിമതിയാണ് നടത്തിയതെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഇ.പി ജയരാജന് രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന് ആവശ്യപ്പെട്ടിരുന്നു. നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമാണ് ജയരാജന് നടത്തിയതെന്നും സുധീരന് ആരോപിച്ചു.