വ്യായാമമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുവാന്‍ ഒരു വീട്ടില്‍ ഒരു സൈക്കിള്‍ പദ്ധതി നടപ്പിലാക്കണം

klm-cycleകൊല്ലം: ജീവിതശൈലി രോഗങ്ങള്‍ അകറ്റുവാനും വ്യായാമമുള്ള സമൂഹത്തെ സൃഷ്ടിക്കുവാനും ഒരു വീട്ടില്‍ ഒരു സൈക്കിള്‍ പദ്ധതി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് കരുനാഗപ്പള്ളി കോഴിക്കോട് സൈക്കിള്‍ ഗ്രാമം രക്ഷാധികാരി മുനമ്പത്ത് ഷിഹാബ് ആവശ്യപ്പെട്ടു.

ഹ്രസ്വദൂര യാത്രകള്‍ക്ക് സൈക്കിള്‍ ഉപയോഗിച്ചാല്‍ വ്യായാമവും ഇന്ധന ലാഭവും അന്തരീക്ഷ മലിനീകരണതോതും കുറയ്ക്കുവാന്‍ കഴിയും. മിക്ക രോഗങ്ങളുടേയും മൂലകാരണം വ്യായാമക്കുറവാണെന്നിരിക്കെ നാമറിയാതെ യാത്രക്കാരന് വ്യായാമം നല്‍കുന്ന ഏകവാഹനമാണ് സൈക്കിള്‍.

രോഗ ശുശ്രൂഷയ്ക്കായി  സര്‍ക്കാര്‍ കോടികള്‍ ചിലവാക്കുമ്പോള്‍ ഒരു വീട്ടില്‍ ഒരു സൈക്കിള്‍ സൗജന്യമായോ സബ്‌സിഡി നിരക്കിലോ ലഭ്യമാക്കിയാല്‍ സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിച്ച് ആരോഗ്യമുളള സമൂഹത്തെ സൃഷ്ടിക്കുവാന്‍ സൈക്കിള്‍ വിതരണ പദ്ധതി ഉപകരിക്കുമെന്ന് ഷിഹാബ് ചൂണ്ടിക്കാട്ടി.

Related posts